
Perinthalmanna Radio
Date: 04-02-2024
പെരിന്തൽമണ്ണ: മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷന് അദാലത്തില്‍ പരിഗണിച്ച 1740 അപേക്ഷകളിൽ 1079 എണ്ണം തീർപ്പാക്കി. ടോക്കൺ ലഭിച്ച 940 ഭൂമി തരം മാറ്റല്‍ ഉത്തരവുകൾ നടന്ന അദാലത്തിൽ വിതരണം ചെയ്തു.
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരം മാറ്റത്തിനായി നല്കിയ അപേക്ഷകളില്‍ 25 സെന്റില്‍ താഴെയുള്ളതും സൗജന്യമായി തരംമാറ്റം ലഭിക്കാൻ അർഹരായവരെയുമാണ് അദാലത്തിൽ പരിഗണിച്ചത്. പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുന്ന പെരിന്തൽമണ്ണ റവന്യൂ ഡിവിഷനിൽ ആകെ 4938 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകളിൽ രേഖകളുടെ അപര്യാപ്തത മൂലം 1778 അപേക്ഷകളും ഫീസ് ഈടാക്കേണ്ട 1420 അപേക്ഷകളും ഒഴികെയുള്ളവയാണ് അദാലത്തിൽ പരിഗണിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
