മങ്കട സി.എച്ച്. സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു

Share to

Perinthalmanna Radio
Date: 04-02-2024

മങ്കട : കഷ്ടത അനുഭവിക്കുന്നവരുടെ ആശ്രയ കേന്ദ്രമാണ് സി.എച്ച്. സെന്ററെന്ന് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. മങ്കട സി.എച്ച്. സെൻറർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ പദ്ധതികൾ അർഹരായവരിൽ എത്തിക്കുന്നതിനാലാണ് ഈ കേന്ദ്രങ്ങൾക്ക് ജനകീയമുഖം കൈവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

24 സെന്റ് സ്ഥലത്ത് 12000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായി കെട്ടിടവും ആധുനിക സാങ്കേതിക സംവിധാനങ്ങളുമായി സജ്ജീകരിച്ചിട്ടുള്ളതാണ് സൗജന്യ ഡയാലിസിസ് കേന്ദ്രം. ഫിസിയോതെറാപ്പി സെന്റർ, ഫാർമസി, മെഡിക്കൽ ലാബ്, മെഡിക്കൽ ക്ലിനിക്ക്, കൗൺസലിങ് കേന്ദ്രം എന്നിവ ഉൾക്കൊള്ളുന്നു. പ്രാരംഭഘട്ടത്തിൽ 50 പേർക്കുവീതം പതിനായിരം ഡയാലിസിസുകളാണ് പ്രതിവർഷം സൗജന്യമായി നടത്തുന്നത്. വിവിധ കേന്ദ്രങ്ങളുടെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., അബ്ബാസ് അലി ശിഹാബ് തങ്ങൾ, ടി.എ. അഹമ്മദ് കബീർ, അഡ്വ. പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എൽ.എ., മഞ്ഞളാംകുഴി അലി എം.എൽ.എ., സി.പി. സൈതലവി, അബ്ദുൽ ഹമീദ് എം.എൽ.എ. എന്നിവർ നിർവഹിച്ചു.

ചടങ്ങിൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ, എം.ഇ.എസ്. പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, എം.എൽ.എ.മാരായ എ.പി. അനിൽകുമാർ, അഡ്വ. യു.എ. ലത്തീഫ്, പി. ഉബൈദുള്ള, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, ടി.വി. ഇബ്രാഹിം, നജീബ് കാന്തപുരം, കുറുക്കോളി മൊയ്തീൻ, ഫാ. ഡെന്നി, കുഞ്ഞിക്കുട്ടൻ നമ്പൂതിരി, അഡ്വ. ടി. കുഞ്ഞാലി, ഉമ്മർ അറക്കൽ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *