പുലിഭീതി നിലനിൽക്കുന്ന മുള്ള്യാകുർശിയിലെ ക്യാമറയിൽ പതിഞ്ഞ ജീവിയെ തിരിച്ചറിയാനായില്ല

Share to

Perinthalmanna Radio
Date: 05-02-2024

പട്ടിക്കാട് : പുലിഭീതി നിലനിൽക്കുന്ന കീഴാറ്റൂർ മുള്ള്യാകുർശി മേൽമുറിയിൽ വനം കുപ്പ് സ്ഥാപിച്ച നിരീക്ഷണക്യാമറ പരിശോധിച്ചു. വെള്ളിയാഴ്ച രാത്രി സ്ഥാപിച്ച ക്യാമറ ഞായറാഴ്ചയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. ആടിന്റെ ജഡം വലിച്ചു നീക്കുന്ന ഒരു ജീവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ കാട്ടു പൂച്ചയോടു സാമ്യമുള്ള ഈ ജീവി പുലിയാണെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ക്യാമറ മുകൾ ഭാഗത്ത് സ്ഥാപിച്ചതിനാൽ ദൃശ്യം വ്യക്തമല്ല. ക്യാമറ താഴ്‌ത്തിവെച്ചാണ് വനപാലകർ മടങ്ങിയത്. പ്രദേശത്ത് കെണി സ്ഥാപിക്കാൻ തിങ്കളാഴ്ച നിലമ്പൂർ സൗത്ത് ഡി.എഫ്.ഒയ്ക്ക് ശുപാർശ നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതിനിടെ കെണി വെക്കാൻ വൈകുന്നത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് ഉടമയുടെ കൺമുന്നിൽ നിന്ന്‌ ആടിനെ പുലി കടിച്ചു കൊണ്ടു പോയതോടെയാണ് ഒരിടവേളയ്ക്ക് ശേഷം പ്രദേശം വീണ്ടും പുലിഭീതിയിലായത്. മാട്ടുമ്മത്തൊടി ഹംസയുടെ ആടിനെയാണ് പുലി കൊണ്ടു പോയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *