വലമ്പൂർ-പൂപ്പലം മേൽപ്പാലം; സമദാനി റെയിൽവേ മന്ത്രിക്ക് കത്തയച്ചു

Share to

Perinthalmanna Radio
Date: 05-02-2024

അങ്ങാടിപ്പുറം : ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിൽ മങ്കട, വലമ്പൂർ, പൂപ്പലം റോഡുകളെ ബന്ധിപ്പിക്കുന്ന വലമ്പൂർ- പൂപ്പലം റെയിൽവേ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് അബ്‌ദുസ്സമദ് സമദാനി എം.പി. റെയിൽവേ വിഭാഗത്തിന് കത്തയച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും സതേൺ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങിനുമാണ് കത്തയച്ചത്.
അങ്ങാടിപ്പുറം, മങ്കട, വലമ്പൂർ വില്ലേജുകളെ ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഈ മേൽപ്പാലം നിർമ്മിച്ചാൽ അങ്ങാടിപ്പുറം മേൽപ്പാലത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാനാകും. മലപ്പുറം, മങ്കട, മഞ്ചേരി ഭാഗത്തുള്ളവർക്ക് പാലക്കാട് ഭാഗത്തേക്കും പെരിന്തൽമണ്ണ ഭാഗത്തേക്കും യാത്ര ചെയ്യാൻ എളുപ്പമാകും. ഭൂമിശാസ്ത്ര പരമായി അനുയോജ്യം ആയതിനാൽ വീടുകളോ മറ്റോ ഏറ്റെടുക്കേണ്ടി വരാതെ തന്നെ മേൽപ്പാലം നിർമ്മിക്കാൻ സാധിക്കും. മേൽപ്പാലം യാഥാർത്ഥ്യമായാൽ പട്ടിക്കാട്, കീഴാറ്റൂർ, വെട്ടത്തൂർ പഞ്ചായത്തിലുള്ളവർക്ക് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്താൻ ഏറ്റവും എളുപ്പമുള്ള വഴിയാകുമെന്നും എം.പി. കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. വലമ്പൂർ-പൂപ്പലം മേൽപ്പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കോഴിപ്പാട്ടിൽ സഈദയും നാട്ടുകാരും എം.പി.യെ നേരിട്ട് കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.പി. റെയിൽവേയ്ക്ക് കത്തയച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *