
Perinthalmanna Radio
Date: 06-02-2024
പെരിന്തൽമണ്ണ: നിലമ്പൂർ- തൃശൂർ, കോയമ്പത്തൂർ- നിലമ്പൂർ റൂട്ടിൽ നേരിട്ട് ട്രെയിൻ സർവീസ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കി. നിലമ്പൂർ റൂട്ടിൽ നിന്ന് തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാരും, കോയമ്പത്തൂരിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാരും താഴെ പറയുന്ന ട്രെയിനിൽ നേരിട്ട് യാത്ര ചെയ്യാൻ സൗകര്യം ഒരുങ്ങി. സ്റ്റേഷനിലെ കൗണ്ടറുകളിൽ നേരിട്ടുള്ള ടിക്കറ്റുകൾ വാങ്ങാം. രാവിലെ 10:10 ന് നിലമ്പൂർ വിട്ട്, 11.50 ന് ഷൊർണൂർ എത്തുന്ന നിലമ്പൂർ – ഷൊറണൂർ എക്സ്പ്രസ്, 12.00 ന് ഷൊർണൂർ- തൃശൂർ എക്സ്പ്രസ് ആയി ഓടുന്നതിനാൽ, തൃശൂരിലേക്കുള്ള യാത്രക്കാർക്ക് ഷൊറണൂരിൽ വണ്ടി മാറാതെ യാത്ര തുടരാം. ഇതേ വണ്ടി ഉച്ചക്ക് ഒന്നിന് തൃശൂർ എത്തും.
രാത്രി എട്ടിന് നിലമ്പൂർ വിട്ട്, രാത്രി 9.40ന് ഷൊർണൂർ എത്തുന്ന നിലമ്പൂർ – ഷൊർണൂർ എക്സ്പ്രസ് രാത്രി 10.10ന് ഷൊർണൂർ- തൃശൂർ എക്സ്പ്രസ് ആയി പോകുന്നത് കൊണ്ട് നേരിട്ട് തൃശൂരേക്കുള്ള യാത്രക്കാർക്ക് ഈ വണ്ടിക്കും ഷൊറണൂരിൽ വണ്ടി മാറാതെ യാത്ര തുടരാം. രാത്രി 11.10 തൃശൂർ എത്തുന്ന ഈ വണ്ടിക്ക് പോയാൽ രാത്രി 11.44ന് തൃശൂർ എത്തുന്ന ഗുരുവായൂർ തിരുവനന്തപുരം ചെന്നൈ എമ്മോർ എക്സ്പ്രസിന് കണക്ഷൻ ലഭിക്കും.
കോയമ്പത്തൂരിൽ നിന്ന് വൈകുന്നേരം 4.30ന് എടുക്കുന്ന 06459 കോയമ്പത്തൂർ – ഷൊർണൂർ എക്സ്പ്രസ് ട്രെയിന്‍ ഷൊർണൂരിൽ വൈകുന്നേരം 7.05 എത്തി, രാത്രി 08.10ന് 06475 ഷൊർണൂർ – നിലമ്പൂർ എക്സ്പ്രസ് ആയി ഓടി രാത്രി 10 ന് നിലമ്പൂരിലെത്തും. കോയമ്പത്തൂരിൽ നിന്ന് വൈകുന്നേരം കയറി, നിലമ്പൂരിൽ വന്നിറങ്ങാം. കോയമ്പത്തൂരിൽ നിന്ന് പാഴ്‌സൽ കൊണ്ട് വരുന്ന വ്യാപാരികൾക്കും ഈ സൗകര്യം പ്രയോജനപ്പെടും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
