
Perinthalmanna Radio
Date: 08-02-2024
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ടൗൺഹാൾ -കക്കൂത്ത് റോഡ് ഉത്സവ അന്തരീക്ഷത്തിൽ നാട്ടുകാർക്ക് തുറന്നു കൊടുത്തു. പെരിന്തൽമണ്ണ ടൗണിലെ പ്രധാന മിനി ബൈപാസ് റോഡാണിത്. റോഡ് നവീകരിച്ച് ഗതാഗത യോഗ്യമായതോടെ ചില്ലീസ്, മയൂരി ജംക്‌ഷനുകളിലെ കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 2 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള റോഡ് തകർന്ന തോടെ ഗതാഗതം മാസങ്ങളോളം ദുഷ്ക്കരമായിരുന്നു. നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു റോഡിന്റെ നവീകരണം. ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷൻ പി.ഷാജി ആധ്യക്ഷ്യം വഹിച്ചു. സ്‌ഥിരസമിതി അധ്യക്ഷൻ കെ. ഉണ്ണിക്കൃഷ്ണൻ, ഹുസൈന നാസർ, എം.എം. സക്കീർ ഹുസൈൻ, സലീം താമരത്ത്, പച്ചീരി ഫാറൂഖ്, ജിതേഷ്, സജ്ന ഷൈജൽ, കൃഷ്ണപ്രിയ, ഹുസൈൻ റിയാസ്, വി.ബാബുരാജ്, നാലകത്ത് ഷൗക്കത്ത്, അസീസ് കൊളക്കാടൻ, ബഷീർ പടിഞ്ഞാറേതിൽ, എം.ബി.ഫസൽ മുഹമ്മദ്, അരഞ്ഞിക്കൽ ആനന്ദൻ, പച്ചീരി നാസർ, കെ.പി.ഫാറൂഖ്, തെക്കത്ത് ഉസ്മാൻ, ഡോ. അബുബക്കർ തയ്യിൽ, വി.സി.അബ്‌ദു റഹിമാൻ, പട്ടാണി ഹംസു, എം.കെ. ഷൗക്കത്ത്, താമരത്ത് ഹംസു, ഷരീഫ് കക്കൂത്ത്, ഉനെസ് കക്കുത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
