ചീരട്ടാമല റോഡിലെ വളവുകൾ നിവർത്താൻ സ്ഥലമെടുപ്പ് പരിശോധന

Share to

Perinthalmanna Radio
Date: 08-02-2024

അങ്ങാടിപ്പുറം : പരിയാപുരം ചീരട്ടാമല റോഡിലെ വളവുകൾ നിവർത്താൻ പദ്ധതിയുമായി തദ്ദേശസ്വയം ഭരണ വകുപ്പ്. ഇതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാൻ പെരിന്തൽമണ്ണ പൊതു മരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. തദ്ദേശ വകുപ്പ് പെരിന്തൽമണ്ണ ഡിവിഷണൽ എൻജിനീയർമാരായ സനൽകുമാർ, പ്രദീപ് എന്നിവരുടെയും വാർഡംഗം അനിൽ പുലിപ്രയുടെയും നേതൃത്വത്തിൽ പരിശോധന നടത്തി. റോഡിന്റെ വളവ് നിവർത്താൻ ആവശ്യമായ സ്ഥലം ഇരുഭാഗത്തും കുറ്റിയടിച്ച് കയർ കെട്ടി തിട്ടപ്പെടുത്തി.
പരിശോധന നടത്തുമ്പോൾ പരിസര വാസികളും ഭൂവുടമകളും സ്ഥലത്തെത്തി സഹകരിച്ചു.  മുഴുവൻ ഉടമകളുടെയും സമ്മതപത്രം കിട്ടിയാൽ ഉടൻ തുടർ നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *