
Perinthalmanna Radio
Date: 08-02-2024
അങ്ങാടിപ്പുറം: നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർക്ക് ഇനി കൊച്ചുവേളിയിൽ ഇറങ്ങി ദുരിതം അനുഭവിക്കേണ്ട. നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസ് കൊച്ചുവേളിയില്‍ എത്തുമ്പോള്‍ തിരുവനന്തപുരം സെൻട്രലിലേക്ക് കണക്ഷൻ വണ്ടി എന്നോണം മറ്റൊരു പാസഞ്ചർ ട്രെയിൻ റെയില്‍വേ അനുവദിച്ചു. 06428/06433 നാഗർകോവില്‍- തിരുവനന്തപുരം- നാഗർകോവില്‍ അണ്‍ റിസർവ്ഡ് എക്സ്പ്രസ് വണ്ടികള്‍ മാർച്ച് ഒന്ന് മുതല്‍ കൊച്ചുവേളി വരെ നീട്ടിയാണ് റെയില്‍വേ ഉത്തരവിറക്കിയത്.
രാജ്യറാണി എക്സ്പ്രസില്‍ അർബുദ രോഗികള്‍ ഉള്‍പ്പെടെ നേരിടുന്ന യാത്രാദുരിതം പി.വി. അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പുലർച്ചെ കൊച്ചുവേളിയില്‍ എത്തുന്ന അർബുദ രോഗികള്‍ ഉള്‍പ്പെടെ വൻ തുക നല്‍കി ടാക്സി വിളിച്ചാണ് തിരുവനന്തപുരത്തേക്ക് പോയിരുന്നത്. ഈ ദുരിതത്തിന് അറുതിയാകും. തിരിച്ചുള്ള രാത്രി യാത്രയിലും ഇതേ സംവിധാനം ഏർപ്പെടുത്തും. റെയില്‍വേ നടപടിയെ നിലമ്പൂർ- മൈസൂർ റെയില്‍വേ ആക്ഷൻ കൗണ്‍സില്‍ സ്വാഗതം ചെയ്തു.
രാജ്യറാണി എക്സ്പ്രസില്‍ കൊച്ചുവേളിയിലെത്തുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടും പരിഹാരമെന്നോണം മൂന്ന് നിർദേശങ്ങളും നിരവധി തവണ റെയില്‍വേ അധികാരികളോടും ജനപ്രതിനിധികളോടും കൗണ്‍സില്‍ ഉന്നയിച്ചതിന്‍റെ പരിഹാരം കൂടിയാണ് നടപടിയെന്നും ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
