
Perinthalmanna Radio
Date: 11-02-2024
പെരിന്തൽമണ്ണ ∙ സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ ലോട്ടറിയുടെ ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ പെരിന്തൽമണ്ണയിൽ വിറ്റ ടിക്കറ്റിന്. എം.കെ.ശശിധരന്റെ ഉടമസ്ഥതയിലുള്ള പെരിന്തൽമണ്ണയിലെ നന്ദനം ലോട്ടറീസിൽനിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പുഴക്കാട്ടിരിയിലെ പികെഎസ് ലോട്ടറി ഏജൻസി നടത്തുന്ന ഉണ്ണിക്കൃഷ്‌ണനാണ് ഈ ടിക്കറ്റ് വാങ്ങിയത്. ഭാഗ്യവാനെ കണ്ടെത്തിയിട്ടില്ല.
നന്ദനം ലോട്ടറീസിൽ 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടുന്നത്. നവംബർ 14ന് നടന്ന സ്‌ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ഇവിടെ വിൽപന നടത്തിയ ടിക്കറ്റിനാണ് ലഭിച്ചത്. മുൻപും ഒന്നാം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
