
Perinthalmanna Radio
Date: 11-02-2024
പെരിന്തൽമണ്ണ : നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വനം സപ്‌തദിന ക്യാംപ് സൈമൺ ബ്രിട്ടോ സാന്ത്വന കേന്ദ്രത്തിൽ തുടങ്ങി. നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്‌തു. വൈസ് ചെയർപഴ്‌സൻ എ.നസീറ ആധ്യക്ഷ്യം വഹിച്ചു.
സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം വി.രമേശൻ, എഡിഎം എൻ.എം.മെഹറലി, സിപിഎം ഏരിയ സെക്രട്ടറി ഇ.രാജേഷ്, ഡോ. മുബാറക് സാനി, ഡോ. നിലാർ മുഹമ്മദ്, കെ.പി.സോഫിയ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മൻസൂർ നെച്ചിയിൽ, മുണ്ടുമ്മൽ ഹനീഫ, ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ, കിഴിശ്ശേരി സലീം എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷിക്കാർക്കും അരയ്ക്കു താഴെ തളർന്നവർക്കുമായി സംഘടിപ്പിക്കുന്ന ക്യാംപിൽ 80 സ്ഥിരാംഗങ്ങളും അവരുടെ കൂട്ടിരിപ്പുകാരും മുഴുവൻ സമയവുമുണ്ട്. മറ്റുള്ള ഇരുനൂറോളം പേർ രാവിലെ വന്ന് വൈകിട്ട് വീടുകളിൽ പോകുന്ന രീതിയിലാണ് ക്യാംപ് ക്രമീകരിച്ചിട്ടുള്ളത്. മെഡിക്കൽ ക്യാംപ്, തൊഴിൽ പരിശീലനം, കംപ്യൂട്ടർ പരിശീലനം, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി കൂട്ടായ ചർച്ചകൾ, കലാപരിപാടികൾ, സംവാദങ്ങൾ, വിപണന മേള, മാട്രിമോണി റജിസ്‌ട്രേഷൻ തുടങ്ങി പങ്കെടുക്കുന്നവർക്ക് സ്വയം പര്യാപ്‌തരാകാനുള്ള സാധ്യതകൾ നൽകുന്ന വിധത്തിലാണ് ക്യാംപ് ക്രമീകരിച്ചിട്ടുള്ളതെന്ന് നഗരസഭാധ്യക്ഷൻ അറിയിച്ചു.
വിവിധ ദിവസങ്ങളിൽ അതുൽ നറുകര, സമീർ ബിൻസി, അമാനി, അഭിൻ കൃഷ്‌ണ എന്നിവരുടെ കലാപ്രകടനങ്ങൾ, കൊളത്തൂർ ബ്ലാക്ക് കർട്ടൻ അവതരിപ്പിക്കുന്ന നാടകം, പൊൻചിലമ്പ് നാടൻപാട്ട്, മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ അക്കാദമിയുടെ മാപ്പിളകലകൾ തുടങ്ങിയവ ഉണ്ടാകും. 16ന് സമാപിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
