
Perinthalmanna Radio
Date: 13-02-2024
വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വ്യാപാര സംരക്ഷണ യാത്രയുടെ സമാപന ദിനമായ ഇന്നു സംസ്ഥാന വ്യാപകമായി കടയടപ്പു സമരം നടത്തും. 29 ആവശ്യങ്ങൾ ഉന്നയിച്ചു കാസർകോട് നിന്നാരംഭിച്ച വ്യാപാര സംരക്ഷണയാത്ര ഇന്നു തിരുവനന്തപുരത്താണു സമാപിക്കുന്നത്.
എല്ലാ മേഖലകളിലെയും വ്യാപാരികൾ കടയടപ്പു സമരത്തിൽ പങ്കെടുക്കുമെന്നും ആവശ്യങ്ങൾ അടങ്ങിയ നിവേദനം 5 ലക്ഷം പേരുടെ ഒപ്പോടെ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറുമെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. സ്വർണക്കടകൾ, ഹോട്ടലുകൾ, മെഡിക്കൽ സ്റ്റോറുകൾ, പച്ചക്കറി – പലചരക്കു കടകൾ, വസ്ത്ര വ്യാപാര ശാലകൾ തുടങ്ങി ക്രഷർ യൂണിറ്റുകൾ വരെ സമരത്തിൽ പങ്കെടുക്കും. രാവിലെ മുതൽ രാത്രി 8 വരെയാണു സമരം.
സമരത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണു കേരള വ്യാപാരി വ്യവസായ സമിതി. സമരത്തിനില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി എസ്.എസ്.മനോജ് വിഭാഗവും അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
