
Perinthalmanna Radio
Date: 14-02-2024
പെരിന്തൽമണ്ണ : അൻപതു വയസ്സിനുള്ളിൽ 116 തവണ രക്തദാനം നടത്തി ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രക്തദാനം നടത്തിയ വ്യക്തിക്കുള്ള ടാലന്റ് റെക്കോഡ് ബുക്കിന്റെ നാഷണൽ റെക്കോഡ് നേടിയ സാമൂഹിക പ്രവർത്തകൻ അബ്ദുൾ അസീസ് കണ്ണംതൊടിയെ ആദരിച്ചു. പെരിന്തൽമണ്ണ നഗരസഭയുടെ സാന്ത്വനം സപ്തദിന ക്യാമ്പിൽ വെച്ച് ഓൾ ഗിന്നസ് വേൾഡ് റെക്കോഡ് ഓൾഡ് ഈസ് കേരളയുടെ സംസ്ഥാന ടാലന്റ് അജൂഡിറ്ററായ സത്താർ ആദൂർ, അബ്ദുൾ അസീസിന് അവാർഡ് സമ്മാനിച്ചു. പൂപ്പലം സ്വദേശിയും എ നെഗറ്റീവ് ഗ്രൂപ്പുകാരനുമായ അബ്ദുൾ അസീസ് 18-ാം വയസ്സിലാണ് രക്തം നൽകൽ തുടങ്ങിയത്. 2023 ഒക്ടോബർ 26-നുള്ളിലെ കണക്കു പ്രകാരമാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്. ജനുവരി 25-ന് 117-ാം തവണയും നൽകി. ടാലന്റ് ഒഫീഷ്യൽ ഡോ. വിന്നർ ഷെരീഫ്, നഗരസഭാധ്യക്ഷൻ പി. ഷാജി, സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം വി. രമേശൻ, എ. നസീറ, കെ. ഉണ്ണിക്കൃഷ്ണൻ, വി. ശശികുമാർ, കെ. ശ്യാംപ്രസാദ്, ഡോ. ഷാജി ഗഫൂർ, കെ.ആർ. രവി തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
