
Perinthalmanna Radio
Date: 14-02-2024
പെരിന്തൽമണ്ണ : നഗരസഭയുടെ എരവിമംഗലം അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ശിശുരോഗ വിഭാഗം ഒ.പി ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് കുട്ടികളുടെ ഡോക്ടറുടെ സേവനം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെ ലഭ്യമാവുക. പീഡിയാട്രിക് ഒ.പി ഉദ്ഘാടനം നഗരസഭ ചെയർമാൻ പി. ഷാജി നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷെർലിജ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൻ അഡ്വ. ഷാൻസി, കൗൺസിലർമാരായ പത്തത്ത് ആരിഫ്, കെ. സി. ഷാഹുൽ ഹമീദ്, സരോജ, മെഡിക്കൽ ഓഫിസർ ഷിറിൻ, ഡോ. കെ.പി. മിഷ, നഗരസഭ സെക്രട്ടറി ജി. മിത്രൻ എന്നിവർ സംസാരിച്ചു. ജില്ല ആശുപത്രി പി. ആർ.ഒ ചാന്ദിനി നന്ദി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
