ഗ്രീൻഫീല്‍ഡ് പാതയില്‍ വരുന്നത് 48 അടിപ്പാതകളും 2 മേല്‍പാലങ്ങളും

Share to

Perinthalmanna Radio
Date: 14-02-2024

പാലക്കാട്- കോഴിക്കോട് ഗ്രീൻഫീല്‍ഡ് പാതയില്‍ വരുന്നത് 48 അടിപ്പാതകളും രണ്ട് റെയില്‍വേ മേല്‍പാലങ്ങളും. ദേശീയപാത സാങ്കേതിക വിഭാഗം ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഗതാഗത തടസ്സമില്ലാതെ ചരക്ക് വാഹനങ്ങള്‍ക്ക് 100 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാൻ പാകത്തില്‍ പാലക്കാട് ജില്ലയിലെ മരുതറോഡ് മുതല്‍ കോഴിക്കോട് ഒളവണ്ണ വരെ വ്യാപിച്ച്‌ കിടക്കുന്ന 121 മീറ്റർ പാതയാണിത്. കോഴിക്കോടിനും പാലക്കാടിനും ഇടയില്‍ പരമാവധി യാത്ര സമയം രണ്ട് മണിക്കൂറായി കുറക്കാൻ പറ്റുമെന്ന സവിശേഷതയുണ്ട്. റോഡ് നിർമാണത്തിനായി 58,400 മെട്രിക് ടണ്‍ മണ്ണാണ് ഉപയോഗിക്കുക. ഏകദേശം 1,22,470 മരങ്ങള്‍ പദ്ധതി പ്രദേശത്ത് നിന്ന് വെട്ടിമാറ്റും. ഗ്രീൻഫീല്‍ഡ് പാത വരുന്നത് വഴി ചെന്നൈ-കോഴിക്കോട് വ്യവസായ ഇടനാഴിക്ക് ബദലാവും. 37,130 മെട്രിക് ടണ്‍ സ്റ്റീലും 1,060,610 മെട്രിക് ടണ്‍ മണലും നിർമാണത്തിന് വേണം. 39 ഗ്രാമങ്ങളുടെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന പദ്ധതിയാണിത്.

അതേസമയം, മൂന്നുവർഷം മുമ്ബ് ആരംഭിച്ച പദ്ധതി പ്രവർത്തനങ്ങള്‍ അവസാനഘട്ട പ്രവർത്തനങ്ങളിലേക്ക് ചുവടുവെക്കുമ്ബോഴും പലർക്കും നഷ്ടപരിഹാരം നല്‍കുന്നതില്‍ അനാസ്ഥ തുടരുകയാണ്. വിശദമൂല്യനിർണയ റിപ്പോർട്ട് അഥവ ഡി.വി.ആറിന്റെ കേന്ദ്ര തല അംഗീകാരം കിട്ടാത്തതാണ് ഭൂവുടമകളെ ദുരിതത്തിലാക്കിയത്. നാല് വില്ലേജുകളിലെ സ്ഥലവും വീടും നഷ്ടപ്പെടുന്നവർ നഷ്ടപരിഹാര തുക കിട്ടാൻ വൈകുന്നതില്‍ ആശങ്കയിലാണ്. ഇതിനിടയില്‍ സ്ഥലമെടുപ്പ് ഉന്നത ഉദ്യോഗസ്ഥൻ സ്ഥലം മാറിയതും ആവശ്യത്തിന് സ്ഥലമെടുപ്പ് ഉദ്യോഗസ്ഥരുടെ കുറവും വിനയായി. സമയബന്ധിതമായി തന്നെ ഗ്രീൻഫീല്‍ഡ് പാതക്ക് ഭൂമിയും മറ്റും വിട്ടുകൊടുക്കുന്നവർക്ക് നഷ്ടപരിഹാരം കൈമാറുമെന്നാണ് അധികൃതരുടെ നിലപാട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *