പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ റോഡിന് ഇനി പുതിയ മുഖം
Perinthalmanna RadioDate: 21-07-2025പെരിന്തൽമണ്ണ: തൊണ്ടി വാഹനങ്ങൾ നിറഞ്ഞ് കാടുമൂടി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി കിടന്നിരുന്ന പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ റോഡിന് ഇനി പുതിയ മുഖം. വീതികൂട്ടി വികസിപ്പിച്ച് പൂട്ടുകട്ട പതിച്ച് മനോഹരമാക്കിയ റോഡ് അടുത്ത ദിവസം ഉദ്ഘാടനം ചെയ്യും.പതിറ്റാണ്ടായി റോഡരികിൽ കുന്നുകൂടിക്കിടന്ന തൊണ്ടിവാഹനങ്ങൾ പൂർണമായി ഇവിടെനിന്ന് മാറ്റി. റോഡരികിൽ ഇനി ഓപ്പൺ ജിമ്മും വയോജന പാർക്കും തുടങ്ങാനാണു പദ്ധതി. 49 ലക്ഷം രൂപയാണ് റോഡിൽ കട്ട പതിക്കാനായി നഗരസഭ വകയിരുത്തിയത്.ദേശീയപാതയുടെ ഭാഗമായ പെരിന്തൽമണ്ണ–മണ്ണാർക്കാട് റോഡിനെയും സംസ്ഥാന പാതയുടെ ഭാഗമായ ചെർപ്പുളശ്ശേരി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ബൈപാസ് റോഡായി ഇനി ഇതു മാറും. നഗരമധ്യത്തിലെ പ്രധാന ജംക്‌ഷനിലെ കുരുക്കഴിക്കാനും ഈ റോഡ് സഹായിക്കും.പൊലീസ് സ്‌റ്റേഷൻ, എക്‌സൈസ് ഓഫിസ്, വിവിധ കോടതികൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിലേക്കെല്ലാമുള്ള...










