Local

Local

പിഎംകെഎസ് വൈ പദ്ധതി ജനങ്ങളിൽ എത്തിക്കാന്‍  തെരുവ് നാടകം സംഘടിപ്പിച്ചു

Perinthalmanna RadioDate: 20-12-2023പെരിന്തല്‍മണ്ണ: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന (പിഎംകെഎസ് വൈ )യുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് "ഭൂതം, വര്‍ത്തമാനം, ഭാവി' എന്ന പേരില്‍ തെരുവു നാടകം സംഘടിപ്പിച്ചു.പിഎംകെഎസ് വൈ പദ്ധതി പ്രകാരം കൃഷി, കൃഷി അനുബന്ധ മേഖലകളില്‍ വ്യാപൃതരായവര്‍ക്കാണ് 90 ശതമാനം ആനുകൂല്യങ്ങളും നല്‍കുന്നത്. അതിനാല്‍ ഗ്രാമീണ ജനങ്ങള്‍ക്കു അവബോധം നല്‍കുകയാണ് തെരുവുനാടകത്തിന്‍റെ ലക്ഷ്യം. കലാകാരന്‍മാരായ ബാബു ഒലിപ്രം, അഷ്റഫ് മുന്ന എന്നിവരാണ് തെരുവുനാടകത്തിന് നേതൃത്വം നല്‍കിയത്. അങ്ങാടിപ്പുറം, പുഴക്കാട്ടിരി, കീഴാറ്റൂര്‍, മക്കരപറമ്ബ് പഞ്ചായത്തുകളിലൂടെയാണ് നാടകസംഘം പര്യടനം നടത്തിയത് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.എ.കെ. മുസ്തഫ തെരുവുനാടകം ഉദ്ഘാടനം ചെയ്തു........................................
സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
Local

സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

Perinthalmanna RadioDate: 20-12-2023കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നത്. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.കൊവിഡ് ബാധിച്ച് കേരളത്തില്‍ ഇന്നലെ രണ്ടു പേര്‍ മരിച്ചു. 292 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം (ആക്ടീവ് കേസുകള്‍) 2041 ആയി ഉയര്‍ന്നു.ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. കര്‍ണാടകയില്‍ ഒമ്പതുപേര്‍ക്കും ഗുജറാത്തില്‍ മൂന്നുപേര്‍ക്കും ദില്ലിയില്‍ മൂന്നുപേര്‍ക്കുമാണ് ...
ഷൊർണൂർ -നിലമ്പൂർ പാത വൈദ്യുതീകരണം : വൈദ്യുതി എത്തിക്കാൻ പണി തുടങ്ങി
Local

ഷൊർണൂർ -നിലമ്പൂർ പാത വൈദ്യുതീകരണം : വൈദ്യുതി എത്തിക്കാൻ പണി തുടങ്ങി

Perinthalmanna RadioDate: 20-12-2023മേലാറ്റൂർ : ഷൊർണൂർ -നിലമ്പൂർ പാത വൈദ്യുതീകരിക്കുന്നതിനായി മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ നിർമിക്കുന്ന ട്രാക്‌ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി ഭൂഗർഭ കേബിൾ സ്ഥാപിച്ചു തുടങ്ങി.ചോലക്കുളത്തെ 110 കെ.വി. സബ് സ്റ്റേഷനിൽനിന്നാണ് ട്രാക്ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുക. ഇതിനായി രണ്ടു കിലോമീറ്റർ ദൂരമാണ് ഭൂർഭ കേബിൾ സ്ഥാപിക്കുന്നത്. 110 കെ.വി. സബ് സ്റ്റേഷനിൽനിന്ന് മേലാറ്റൂർ -പാണ്ടിക്കാട് റോഡരികിലൂടെയാണ് ഭൂഗർഭ കേബിൾ കൊണ്ടുപോവുക.ഇതിനായി വലിയ കേബിളുകൾ കൂട്ടിയോജിപ്പിക്കും. യന്ത്രം ഉപയോഗിച്ചാണ് കേബിൾ കൊണ്ടുപോന്നതിനുള്ള ചാലൊരുക്കുന്നത്. 67 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണൂർ - നിലമ്പൂർ പാത വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി പാതയ്ക്കിരുവശത്തുമുള്ള മരങ്ങൾ മുറിച്ചു നീക്കി കാൽനാട്ടൽ നടന്നു വരികയാണ്. ഇതു പൂർത്തിയായാലുടൻ ലൈൻ വലിക്കും. മാർച്ച് മാ...
ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കാലിഗ്രാഫിയുടെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ വിദ്യാർത്ഥി മുഹമ്മദ് ജസീം
Local

ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കാലിഗ്രാഫിയുടെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ വിദ്യാർത്ഥി മുഹമ്മദ് ജസീം

Perinthalmanna RadioDate: 19-12-2023പെരിന്തൽമണ്ണ: പൂർണ്ണമായും കൈകൊണ്ട് എഴുതി തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കാലിഗ്രാഫിയുടെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി മലയാളി വിദ്യാർത്ഥി. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയും പട്ടിക്കാട് ജാമിഅ നൂരിയ്യ വിദ്യാർത്ഥിയുമായ മുഹമ്മദ് ജസീം ചെറുമുക്ക് ആണ് രണ്ട് വർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിൽ 1104.45 മീറ്റർ നീളമുള്ള ഖുർആൻ തയ്യാറാക്കിയിരിക്കി ഗിന്നസിൽ ഇടം പിടിച്ചത്. കൊവിഡിനെ തുടർന്ന് ലോകം അടച്ചിടപ്പെട്ട കാലമാണ് ഇതിനായി മുഹമ്മദ് ജസീം ഉപയോഗപ്പെടുത്തിയത്.1990 പേജുകൾ കൂട്ടിയോജിപ്പിച്ച് എൺപത് രൂപ വിലയുള്ള നൂറിലധികം ജപ്പാൻ നിർമ്മിത സിംഗ് കാലിഗ്രഫി പേനകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഖുർആന് 118.300 കിലോഗ്രാം തൂക്കവുമുണ്ട്. പേപ്പറും മഷിയും ഖലമുമുൾപ്പെടെ ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് കാലിഗ്രാഫി തയ്യാറാക്കാൻ ചെലവ് വന്നത്. നിലവിലുള്ള ഗിന്നസ് റെക്കോർഡ്...
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദേശം
Local

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദേശം

Perinthalmanna RadioDate: 19-12-2023കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ നിര്‍ദേശം. ആരോഗ്യ പ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മാസ്ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണം എന്നാണ് നിര്‍ദേശം. കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങളും ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.കേസുകളിൽ വർധന എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുള്ളതെന്നും ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ആവശ്യത്തിന് ഐസൊലേഷന്‍,ഐസിയു ബെഡുകള്‍ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. മ...
റെയിൽപാത വൈദ്യുതീകരണം; പള്ളിപ്പറമ്പുകാരുടെ വഴിമുടങ്ങി
Local

റെയിൽപാത വൈദ്യുതീകരണം; പള്ളിപ്പറമ്പുകാരുടെ വഴിമുടങ്ങി

Perinthalmanna RadioDate: 19-12-2023മേലാറ്റൂർ: നിലമ്പൂർ- ഷൊർണൂർ റെയിൽപാത വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി പാളത്തിനിരുവശത്തും കമ്പിവേലി സ്ഥാപിക്കുന്നതിനാൽ 10 കുടുംബങ്ങളുടെ വഴി മുടങ്ങി. മേലാറ്റൂർ റെയിൽവേ പാലത്തിനു സമീപത്തെ പള്ളിപ്പറമ്പ് കോളനിവാസികൾക്കാണ് സഞ്ചാര മാർഗമില്ലാതായത്. വീടുകളുടെ മുൻവശങ്ങളിൽ കമ്പിവേലി ഒരുക്കുന്നതിനായി ഇരുമ്പുകാലുകൾ സ്ഥാപിച്ചു.  താമസിയാതെ വേലിയൊരുക്കും. 5 പതിറ്റാണ്ടായി 10 വീട്ടുകാർ റെയിൽവേ സ്ഥലത്തു കൂടിയായിരുന്നു കാൽനടയാത്ര നടത്തിയിരുന്നത്. പാത വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായുള്ള സുരക്ഷ ഉറപ്പാക്കാനാണ് വീടുകൾക്കു മുന്നിലൂടെ റെയിൽവേ സ്ഥലത്തിലൂടെ കമ്പിവേലി സ്ഥാപിക്കുന്നത്. വിദ്യാർഥികളടങ്ങിയ കോളനിവാസികൾ വഴിയില്ലാതെ ദുരിതത്തിലാകും. പ്രായം കൂടിയ രോഗികളും കഷ്ടത്തിലാകും. കോളനിക്കു പിറകിൽ 50 മീറ്റർ അകലെ പഞ്ചായത്തു റോഡ് വന്നെത്തിയിട്ടുണ്ട്. ഇതിലേക്ക് എത്ത...
ജില്ലയിൽ 10 ദിവസത്തിനുള്ളിൽ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Local

ജില്ലയിൽ 10 ദിവസത്തിനുള്ളിൽ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Perinthalmanna RadioDate: 19-12-2023മലപ്പുറം: കോവിഡിന്റെ പുതിയ വകഭേദമായ ജെ.എൻ. വണ്ണിന്റെ ഉപവകഭേദം കേരളത്തിൽ സ്ഥിരീകരിച്ചതോടെ ഒരിടവേളയ്ക്കുശേഷം ജില്ലയിലും കോവിഡ് ഭീതി. വീണ്ടും ജാഗ്രതാ നിർദ്ദേശം ശക്തമാക്കി. ജില്ലയിൽ കഴിഞ്ഞ പത്തുദിവസത്തിനകം 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകി. രോഗികളുടെ എണ്ണം വർധിക്കുമ്പോഴും ജാഗ്രത പാലിക്കാനോ ലക്ഷണമുള്ളവർ പരിശോധന നടത്താനോ തയ്യാറാകുന്നുമില്ല.വകഭേദം തിരിച്ചറിയാൻ സാമ്പിളുകൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോജിയിലേക്കയച്ചിട്ടുണ്ട് തിരൂർ ജില്ലാ ആശുപത്രിയിൽ സാമ്പിളെടുക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടില്ല. ആശുപത്രികൾക്കുള്ളിലും മാസ്ക് നിർബന്ധമാക്കിയിട്ടില്ല. ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിലും മലപ്പുറം പബ്ലിക്‌ ഹെൽത്ത്‌ലാബിലും മാത്രമേ കോവിഡ് പരിശോധനയുള്ളൂ.ജില്ലയിൽ കോവിഡ് രോഗികള...
ക്വാറി-ക്രഷർ ഉടമകളുടെ സൂചന പണിമുടക്ക് ഇന്ന്
Local

ക്വാറി-ക്രഷർ ഉടമകളുടെ സൂചന പണിമുടക്ക് ഇന്ന്

Perinthalmanna RadioDate: 19-12-2023മലപ്പുറം: ഖനന ഭേദഗതി ചട്ടങ്ങളിലും പിഴ ചുമത്തലിലും പ്രതിഷേധിച്ച് മലബാർ മേഖലയിലെ ക്വാറി-ക്രഷർ ഉടമകൾ ചൊവ്വാഴ്ച സൂചന സമരം നടത്തുമെന്ന് മലബാർ മേഖല ക്വാറി-ക്രഷർ ഓണേഴ്സ് ഏകോപന സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മുഴുവൻ ക്വാറികളും അടച്ചിടും.പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ജനുവരി അവസാന വാരം മുതൽ അനിശ്ചിത കാല സമരം നടത്തും. വാർത്ത സമ്മേളനത്തിൽ ഏകോപന സമിതി രക്ഷാധികാരി കെ.എം. കോയാമു, വൈസ് ചെയർമാൻമാരായ അബ്ദുൽ ഖാദർ, റസാഖ് പട്ടാക്കൽ, കൺവീനർ ഇബ്രാഹിം പുത്തൻവീട്ടിൽ, അംഗങ്ങളായ ജമാൽ മുഹമ്മദ്, പി.സി. മണി, കെ.ടി. അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു.  ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--...
പട്ടിക്കാട് റെയിൽവേ ഗേറ്റിൽ നിയന്ത്രണം ഏർപ്പെടുത്തും
Local

പട്ടിക്കാട് റെയിൽവേ ഗേറ്റിൽ നിയന്ത്രണം ഏർപ്പെടുത്തും

Perinthalmanna RadioDate: 19-12-2023പട്ടിക്കാട്: ചരക്കു വാഹനങ്ങൾക്ക് പട്ടിക്കാട് റെയിൽവേ ഗേറ്റിൽ നിയന്ത്രണം ഏർപ്പെടുത്താൻ നടപടി തുടങ്ങി. പട്ടിക്കാട്- വടപുറം സംസ്‌ഥാന പാതയിൽ റെയിൽ വേഗേറ്റിന് ഇരുവശവും കവാടങ്ങൾ നിർമിച്ചായിരിക്കും ഗതാഗതം നിയന്ത്രിക്കുക. ഇനി മുതൽ 5 മീറ്ററിൽ അധികം ഉയരത്തിലുള്ള ചരക്കുകളുമായി ഇതു വഴി ഗതാഗതം അസാധ്യമാകും. ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിൽ വൈദ്യുതീകരണ പ്രവൃത്തി നടന്നു വരികയാണ്. റെയിൽ മുറിച്ചു പോകുന്ന വൈദ്യുത കമ്പികൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കവാടം നിർമിക്കുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക...
കേരളത്തിലെ പുതിയ കോവിഡ് വകഭേദം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം
Local

കേരളത്തിലെ പുതിയ കോവിഡ് വകഭേദം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം

Perinthalmanna RadioDate: 18-12-2023ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളമടക്കം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദേശം. ഉത്സവകാലത്തടക്കം നിരന്തര നിരീക്ഷണം ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംശു പന്ത് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. യാത്രാനിയന്ത്രണങ്ങളടക്കം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്.നിരീക്ഷണവും പരിശോധനയും ഊര്‍ജിതമാക്കണം.ശ്വാസകോശ അണുബാധ, ഫ്‌ളൂ എന്നിവയുടെ ജില്ലാതല കണക്കുകള്‍ കേന്ദ്രത്തിന് നല്‍കണം. മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍ എന്നീ പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അവലോകനയോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാര്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, കേന്...