അരനൂറ്റാണ്ടായിട്ടും അറ്റകുറ്റപണിയില്ല; എഫ്.സി.ഐ റോഡിന് ശാപമോക്ഷമില്ല

Share to


Perinthalmanna Radio
Date: 16-04-2026

പെരിന്തൽമണ്ണ: അരനൂറ്റാണ്ടായി യാതൊരു അറ്റകുറ്റ പണിയും നടത്താത്ത റോഡ് യാത്രാ ദുരിതം സമ്മാനിക്കുന്നു. പെരിന്തൽമണ്ണ നഗര ഭാഗത്ത് നിന്നും വരുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെടാൻ കാലങ്ങളായി ഉപയോഗിക്കുന്ന എഫ്.സി.ഐ റോഡാണ് നിരന്തര പരാതികൾ ഉയർന്നിട്ടും റെയിൽവേ അറ്റകുറ്റപണികൾ നടത്താതെ യാത്ര ദുഷ്കരമാകുന്നത്.

ഇപ്പോൾ കാൽനട യാത്ര പോലും പറ്റാത്ത രീതിയിൽ റോഡ് തകർന്നു കിടക്കുകയാണ്. ഓട്ടോറിക്ഷക്കാർ ഇതിലൂടെ വരാൻ മടിക്കുകയാണ്. എഫ്.സി.ഐ റോഡ് തകർന്നതിനാൽ പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നും വാഹനങ്ങളിൽ റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാർ മേൽ പാലത്തിലൂടെ ചുറ്റിക്കറങ്ങി വേണം വരാൻ.

റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ രണ്ടാം ഘട്ടത്തിൽ ആരംഭിക്കുമെന്ന് റെയിൽവേ മുമ്പ് പറഞ്ഞിരുന്നു. അതിന് മുന്നോടിയായി റോഡിന്റെ ഭാഗത്തെ തേക്ക് മരങ്ങൾ ഒന്നായി മുറിച്ചുമാറ്റി. പിന്നീട് റോഡ് നിർമാണത്തിന് സർവേ നടത്തിയത് ഒഴിച്ചാൽ മറ്റു നടപടികളൊന്നും റെയിൽവേയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ആദ്യ ഘട്ടത്തിൽ വിവിധ വികസന പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.

രണ്ടാം ഘട്ട നിർമാണ പ്രവർത്തികളിൽ ഉൾപ്പെട്ട പ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേൽപാലത്തിന്റെ പണികൾ പുരോഗമിക്കുന്നുണ്ട്.മുൻ കാലങ്ങളിൽ എഫ്.സി ഐ റോഡിലൂടെയുള്ള യാത്രക്കാർ കുറവായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മറിച്ചാണ്. ട്രെയിനുകളുടെ എണ്ണം വർധിച്ചതോടെ ഇതേ റോഡിലൂടെയുള്ള യാത്രക്കാരുടെ എണ്ണം രാത്രിയിലും പകലും വർധിച്ചിട്ടുണ്ട്. എഫ്.സി.ഐ ഗോഡൗണിൽ നിന്നും റേഷൻ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന്ന് വേണ്ടി ലോഡ് കയറ്റാൻ ഇതേ റോഡിന്റെ ഇരു വശങ്ങളിലായിട്ടാണ് ലോറികൾ നിർത്തി ഇടാറുള്ളത്. കാലവർഷം തുടങ്ങി മഴ ശക്തമാകുന്നതിന് മുമ്പെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ജനപ്രതിനിധികൾ ഇടപെടണം എന്നുമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
………………………………………..

കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *