
Perinthalmanna Radio
Date: 15-04-2026
കനത്ത ചൂടിൽ വെന്തുരുകി കേരളം. പല ജില്ലകളിലും 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്. അതേ സമയം, ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ താപനില വീണ്ടും 40 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നിട്ടുണ്ട്. കണ്ണൂർ ഒഴികെയുള്ള ഭൂരിഭാഗം ജില്ലകളിലും ശരാശരിയെക്കാൾ ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്.
കൊല്ലത്ത് 38 , തിരുവനന്തപുരത്ത് 36, മറ്റ് ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂട് ഉയരാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പവും അൾട്രാവയലറ്റ് കിരണങ്ങളുടെ തീവ്രതയും വർധിക്കുന്നതിനാൽ പകൽ 10 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി.
ഉച്ചക്ക് 1 മണി മുതൽ മൂന്ന് വരെ ചൂട് ഏൽക്കരുത്, ആ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക, ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ കാലാവസ്ഥാ വകുപ്പും നൽകുന്നു.ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിപ്പിനെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം, കേരളത്തിൽ ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡുകളിൽ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിലെ കണക്കനുസരിച്ച് വൈദ്യുതി ആവശ്യകത 5,933 മെഗാവാട്ടായി വർധിച്ചു. പ്രതിദിന ഉപഭോഗം 11.23 കോടി യൂണിറ്റിലെത്തിയത് ഈ ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
