
Perinthalmanna Radio
Date: 21-06-2026
അങ്ങാടിപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ നവീകരണം നടക്കുന്ന അൽപ്പാ കുളത്തിലേക്ക് റോഡിൽ നിന്ന് ചെളിവെള്ളം ഇറങ്ങിയിരുന്ന വിടവുകൾ അടച്ചു. 55 ലക്ഷം രൂപ ചെലവിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് നവീകരണം നടത്തി കൊണ്ടിരിക്കുന്ന കുളത്തിലേക്ക് റോഡിലെ ചെളി വെള്ളം ഒഴുകി മലിനപ്പെടുന്ന വാർത്ത കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെ കൊടുത്തിരിച്ചിരുന്നു.ഈ വാർത്തയെ തുടർന്നാണ് റോഡിനോട് ചേർന്നുള്ള കുളത്തിൻ്റെ മതിൽ കെട്ടിലെ വിടവുകൾ അടച്ചത്. കുളത്തിനോട് ചേർന്നുള്ള റോഡിന്റെ ഭാഗം കട്ട പതിച്ച് വിപുലീകരിച്ചപ്പോഴാണ് ഓട ഇല്ലാതായത്. ഇവിടെ കാൽ നടക്കാർക്ക് നടപ്പാത ഇല്ല. ഈ ഭാഗത്ത് അഴുക്കുചാൽ നിർമ്മിച്ച് അതിനു മീതെ സ്ലാബ് ഇട്ട് നടപ്പാത ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
