Local

മങ്കട ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
Local

മങ്കട ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

Perinthalmanna RadioDate: 06-01-2023മലപ്പുറം: മങ്കട ബ്ലോക്ക്പഞ്ചായത്തിന്റെ പാലൂർകോട്ട വ്യവസായ എസ്റ്റേറ്റിലെ 2.95 ഏക്കർ ഭൂമി ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി വിരമിക്കുന്നതിന്റെ തലേന്ന് അദ്ദേഹത്തിന്റെ ഭാര്യയടക്കം 14 പേർക്ക് ജൻമാധാരമായി എഴുതിക്കൊടുത്ത സംഭവത്തിൽ ബ്ലോക്ക്പഞ്ചായത്ത് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വ്യാഴാഴ്‌ച രാവിലെ 11-ന് തുടങ്ങി ഉച്ചയ്ക്ക് രണ്ടുമണിവരെ പരിശോധന നീണ്ടു. ഇൻസ്‌പെക്ടർ എം.സി. ജിൻസ്റ്റന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പഞ്ചായത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. മുരളിയും സന്നിഹിതനായിരുന്നു. നിയമവശങ്ങളിൽ വ്യക്തത വരുത്താനാണ് അദ്ദേഹത്തെ കൂടെ കൊണ്ടുപോയത്.ഭൂമി വിൽപ്പനയ്ക്ക് ആധാരമാക്കിയ ഹൈക്കോടതി ഉത്തരവ്, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി തയ്യാറാക്കിയ നടപടിക്രമങ്ങൾ, ഭരണസമിതി അംഗീകരിച്ച നിയമാവലി തുടങ്ങിയവയുടെ പകർപ്പ് വിജിലൻസ് എടുത്തിട്ടുണ്ട്. ഇവ പരിശോധിച്ച് തുട...
അന്തിമ വോട്ടർ പട്ടികയിൽ മലപ്പുറം ജില്ലയിലുള്ളത് 32.18 ലക്ഷം വോട്ടർമാർ
Local

അന്തിമ വോട്ടർ പട്ടികയിൽ മലപ്പുറം ജില്ലയിലുള്ളത് 32.18 ലക്ഷം വോട്ടർമാർ

Perinthalmanna RadioDate: 06-01-2023മലപ്പുറം∙ ഇന്നലെ പുറത്തിറക്കിയ അന്തിമ പട്ടികയിൽ ജില്ലയിലുള്ളത് 32,18,444 വോട്ടർമാർ. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയെ അപേക്ഷിച്ച് 78158 വോട്ടർമാരുടെ കുറവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളതും സ്ത്രീ വോട്ടർമാരുള്ളതും പ്രവാസി വോട്ടർമാരുള്ളതും മലപ്പുറം ജില്ലയിലാണ്. ജില്ലയിലെ ആകെ വോട്ടർമാരിൽ പുരുഷന്മാരാണു കൂടുതൽ. എന്നാൽ, 7 നിയമസഭാ മണ്ഡലങ്ങളിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരുണ്ട്. പൊന്നാനിയിൽ പുരുഷന്മാരെക്കാൾ ആറായിരത്തോളം സ്ത്രീ വോട്ടർമാർ കൂടുതലുണ്ട്. ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരുടെ എണ്ണം 26 ആണ്. 7 പേരുള്ള തിരൂരിലാണ് ഏറ്റവും കൂടുതലുള്ളത്.ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് വണ്ടൂരിലാണ്– 222618. കുറവ് ഏറനാട് മണ്ഡലത്തിൽ– 175359. നിലമ്പൂർ, വണ്ടൂർ, മഞ്ചേരി, പെരിന്തൽമണ്ണ, തിരൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളിലാണു സ്ത്രീ വ...
ജൈവ ഉത്പന്നങ്ങളുടെ വൈവിധ്യവുമായി തിരുവാതിരച്ചന്ത
Local

ജൈവ ഉത്പന്നങ്ങളുടെ വൈവിധ്യവുമായി തിരുവാതിരച്ചന്ത

Perinthalmanna RadioDate: 06-01-2023പെരിന്തൽമണ്ണ: ബ്ലോക്ക് കാർഷികവികസന കർഷകക്ഷേമ വകുപ്പ് വിവിധ കൃഷിഭവനുകളുടെയും അങ്ങാടിപ്പുറം അഗ്രോ സർവീസ് സെന്റർ, പെരിന്തൽമണ്ണ ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ സഹകരണത്തോടെ ജൈവ ഉത്പന്നങ്ങളുമായി തിരുവാതിരച്ചന്ത നടത്തി. സബ്കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനംചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ജൈവരീതിയിൽ ഉത്പാദിപ്പിച്ച കാർഷിക ഭക്ഷ്യ ഉത്പന്നങ്ങളും മൂല്യവർധിത ഉത്പന്നങ്ങളും ഉത്പാദനോപാധികളും കർഷകർ നേരിട്ട് വില്പന നടത്തി.ചീരജ്യൂസ്, ചീരപായസം, കൂവക്കാപ്പി, ചക്കകൊണ്ടുള്ള ഉത്പന്നങ്ങൾ, ജൈവ അരികൾ തുടങ്ങിയവ ചന്തയിലുണ്ടായിരുന്നു. പോക്സോ കോടതി ജഡ്ജി ഷുഹൈബ്, സബ് ട്രഷറി ഓഫീസർ സതീഷ്, തഹസീൽദാർ പി.എം. മായ, ക്രെഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ഗിരിജ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ഡയറക്ടർ സ്മിത ഹരിദാസ്, ഇ.ആൻഡ് ടി. ഡെപ്യൂട്ടി ഡയറക്ടർ ഷേർളി തുടങ്ങ...
മുതുവറക്കുളം മലിനമായ സംഭവം; കൂടുതൽ പരിശോധന ഇന്ന്
Local

മുതുവറക്കുളം മലിനമായ സംഭവം; കൂടുതൽ പരിശോധന ഇന്ന്

Perinthalmanna RadioDate: 06-01-2023അങ്ങാടിപ്പുറം: മുതുവറ മഹാവിഷ്ണുക്ഷേത്രത്തിലെ കുളം മലിനീകരിക്കപ്പെട്ട് ഉപയോഗശൂന്യമായ സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ജില്ലാ മെഡിക്കൽ ഓഫീസറും മലിനീകരണ നിയന്ത്രണ ബോർഡും സംഘവും പരിശോധനക്കെത്തും.ബുധനാഴ്ച പഞ്ചായത്ത് ഉപസമിതി കുളവും പരിസര പ്രദേശങ്ങളിലെ സ്ഥാപനങ്ങളും വീടുകളും പരിശോധിച്ചിരുന്നു. ക്ഷേത്രത്തിനോട് ചേർന്നുള്ള വാഹന വിൽപ്പന സ്ഥാപനത്തിലെ ജല ശുദ്ധീകരണ പ്ലാന്റ് കുറച്ചു കാലമായി പ്രവർത്തിക്കുന്നില്ല. ഇതു കാരണം സ്ഥാപനത്തിൽ നിന്ന് ഓടയിലേക്ക് ഒഴുകിയെത്തുന്ന മലിനജലം കുളത്തിലേക്ക് ഇറങ്ങിയതാകാനുള്ള സാധ്യതയും പരിശോധനാ സംഘം വിലയിരുത്തി.സ്ഥാപനത്തിലെ ജല ശുദ്ധീകരണപ്ലാന്റ് പ്രവർത്തിപ്പിക്കാൻ സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകാനും തീരുമാനിച്ചു. ഓട വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ദേശീയപാത അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.ഒരേ...
പെരിന്തൽമണ്ണയിൽ രണ്ടിടത്ത് തീപ്പിടിത്തം
Local

പെരിന്തൽമണ്ണയിൽ രണ്ടിടത്ത് തീപ്പിടിത്തം

Perinthalmanna RadioDate: 06-01-2023പെരിന്തൽമണ്ണ: പുൽക്കാടിനും പാചക വാതക സിലിൻഡറിൽ നിന്ന് വാതകം ചോർന്നും വ്യാഴാഴ്ച രണ്ടിടത്ത് തീപ്പിടിത്തം. ദേശീയപാതയോരത്ത് കോഴിക്കോട് റോഡ് ജൂബിലി ജങ്ഷനിൽ കെട്ടിടങ്ങൾക്കിടയിൽ ആളൊഴിഞ്ഞ സ്ഥലത്തെ പുൽക്കാടിനാണ് മൂന്നോടെ തീപിടിച്ചത്.തൊട്ടടുത്തെ മൂന്നുനിലക്കെട്ടിടത്തിൽ ഫർണിച്ചർ ഷോപ്പും മറ്റും പ്രവർത്തിക്കുന്നുണ്ട്. വിവരമറിഞ്ഞ് പെരിന്തൽമണ്ണ അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.അധികം വൈകാതെ നാലരയോടെ കുന്നപ്പള്ളി അടിവാരത്ത് വെട്ടിറോഡിലെ സ്വകാര്യ വ്യക്തിയുടെ ഇരുനില ക്വാർട്ടേഴ്‌സിലാണ് പാചകവാതകം ചോർന്ന് തീപിടിച്ചത്. സിലിൻഡറിനെ ബന്ധിപ്പിക്കുന്ന പൈപ്പ് കത്തിനശിച്ചു. അഗ്നിരക്ഷാ സേനയെത്തിയപ്പോഴേക്കും ക്വാർട്ടേഴ്‌സുകളിലുണ്ടായിരുന്നവർ ചേർന്ന് തീയണച്ചിരുന്നു. രണ്ട് സംഭവങ്ങളിലും നാശനഷ്ടമുണ്ടായിട്ടില്ല----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര ...
സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിവസം
Kerala, Local

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിവസം

Perinthalmanna RadioDate: 06-01-2023സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് നാളെ (07-01-2023 ശനി) പ്രവൃത്തി ദിവസം ആയിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് ഇതേ ദിവസം ക്ലാസ് ഉണ്ടായിരിക്കില്ല. വിദ്യാഭ്യാസ കലണ്ടർ പ്രകാരം കഴിഞ്ഞ ഡിസംബർ 3 അധിക പ്രവൃത്തി ദിവസം ആയിരുന്നെങ്കിലും അന്ന് അവധി നൽകിയിരുന്നു. അതിന് പകരമാണ് ജനുവരി 7 പ്രവൃത്തി ദിനമാക്കിയത്.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഒടമല മഖാമിലെ നേർച്ചക്ക് ജനുവരി 15ന് കൊടിയേറും
Local

ഒടമല മഖാമിലെ നേർച്ചക്ക് ജനുവരി 15ന് കൊടിയേറും

Perinthalmanna RadioDate: 05-01-2023പെരിന്തൽമണ്ണ: ദക്ഷിണ മലബാറിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഒടമല മഖാമിലെ നേർച്ചക്ക് ജനുവരി 15ന് കൊടിയേറും. ഒടമല മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയയുടെ പേരിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള  ആണ്ടു നേര്‍ച്ചയുടെ ഭാഗമായാണ് പരിപാടി. 15ന്  രാവിലെ പത്തിന് സമസ്ത പ്രസിഡന്റ്  സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റുന്നതോടെ നാലു മാസം നീണ്ടു നില്‍ക്കുന്ന നേര്‍ച്ചക്ക് തുടക്കമാകും. ചടങ്ങിൽ മഹല്ല് ഖാസിയായി സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളുടെ സ്ഥാനാരോഹണവും നടക്കും. ഒടമല മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷനാകും. നേർച്ചയുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി മത പ്രഭാഷണം, പ്രാർത്ഥനാ സമ്മേളനം, മൗലിദ് പാരായണം തുടങ്ങിയ പരിപാടികൾ നടക്കും. തുടർന്ന് മെയ് രണ്ടാം വാരത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ നേർച്ച സമാപിക്കും....
നിലമ്പൂർ റെയിൽപാത വൈദ്യുതീകരണം; മരങ്ങൾ മുറിക്കാനുള്ള ടെൻഡർ വൈകുന്നു
Local

നിലമ്പൂർ റെയിൽപാത വൈദ്യുതീകരണം; മരങ്ങൾ മുറിക്കാനുള്ള ടെൻഡർ വൈകുന്നു

Perinthalmanna RadioDate: 05-01-2023അങ്ങാടിപ്പുറം: ഷൊർണൂർ - നിലമ്പൂർ റെയിൽപാതയിൽ വൈദ്യുതീകരണം വൈകുന്നത് മുറിച്ചു നീക്കേണ്ട മരങ്ങൾ ടെൻഡർ ചെയ്യാൻ ആകാത്തതിനാലെന്ന് പാലക്കാട് ഡിആർഎം ത്രിലോക് കോത്താരി അറിയിച്ചു. മരങ്ങൾക്ക് സാമൂഹിക വന വൽക്കരണ വിഭാഗം നിശ്ചയിച്ച ഉയർന്ന വിലയ്ക്ക് ടെൻഡർ എടുക്കാൻ ആളില്ല. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ പി.വി.അബ്ദുൽ വഹാബ് എംപിയുമായി ഡിആർ എം നടത്തിയ ചർച്ചയിൽ ആണ് തടസ്സം വിശദീകരിച്ചത്. വൈദ്യുതീകരണം ഒക്ടോബറിൽ പൂർത്തി ആക്കേണ്ടതായിരുന്നു. എൽ ആൻഡ് ടി ആണ് കരാർ എടുത്തത്. നിശ്ചിത വിലയ്ക്ക് മരം മുറിച്ചെടുക്കാൻ ആളെത്താത്തത് ജോലി മന്ദഗതിയിൽ ആക്കിയെന്ന് ഡിആർഎം വിശദീകരിച്ചു.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0d...
സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് പെരിന്തൽമണ്ണയിലെ ലൈഫ് ഭവന പദ്ധതികളും
Local

സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് പെരിന്തൽമണ്ണയിലെ ലൈഫ് ഭവന പദ്ധതികളും

Perinthalmanna RadioDate: 05-01-2023പെരിന്തൽമണ്ണ: ഏറ്റെടുത്ത വികസന പദ്ധതികൾക്ക് പുറമെ ലൈഫ് ഭവന പദ്ധതിയും പെരിന്തൽമണ്ണ നഗരസഭയിൽ സാമ്പത്തിക പ്രതിസന്ധിയിൽ കട്ടപ്പുറത്ത്. നഗരസഭയിലെ 630 പട്ടിക ജാതി കുടുംബങ്ങൾക്കായി മൂന്ന് വർഷം മുമ്പ് തുടങ്ങി വെച്ച സ്നേഹ ഭവനം പദ്ധതി ഫണ്ട് ഇല്ലാത്തതിനാൽ ഇനിയും പൂർത്തിയാവാത്തവയുണ്ട്.ലൈഫ് തുകക്ക് പുറമെ ഒരു ലക്ഷം വീതം വായ്പ നൽകി മുഴുവൻ വീടും നഗരസഭയുടെ നിയന്ത്രണത്തിലാണ് പൂർത്തിയാക്കുന്നത്. വാടക വീടുകളിലാണ് ചില കുടുംബങ്ങൾ. ഇതേ ഘട്ടത്തിൽ ആരംഭിച്ച ലൈഫ് ജനറൽ വിഭാഗങ്ങൾക്കുള്ള പദ്ധതി പൂർത്തിയാക്കി നാലാം ഗഡു ആവശ്യപ്പെട്ട് അപേക്ഷ നൽകിയവർക്കും പണം നൽകുന്നില്ല. കേന്ദ്രം, സംസ്ഥാനം, നഗരസഭ എന്നിവയുടെ വിഹിതമാണ് ലൈഫ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. ഇതേ ഘട്ടത്തിൽ ആരംഭിച്ച മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ വീടുകൾ പൂർത്തിയാക്കി കുടുംബങ്ങൾ താമസം തുടങ്ങി.400 വീടുകൾ വരുന്ന ലൈഫ് പാ...
ക്ഷേത്രക്കുളത്തിൽ വെള്ളം മലിനമായത്; ഉദ്യോഗസ്ഥരും ജന പ്രതിനിധികളും പരിശോധിച്ചു
Local

ക്ഷേത്രക്കുളത്തിൽ വെള്ളം മലിനമായത്; ഉദ്യോഗസ്ഥരും ജന പ്രതിനിധികളും പരിശോധിച്ചു

Perinthalmanna RadioDate: 05-01-2023അങ്ങാടിപ്പുറം: ടൗണിന് സമീപം ക്ഷേത്രക്കുളത്തിൽ വെള്ളം മലിനമായതിന്റെ കാരണം തേടി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തി. മുതുവറ ക്ഷേത്ര കുളത്തിലെ ജലമാണ് മലിനമായത്.ഇതിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. ആരോഗ്യ വകുപ്പ്, എൻജിനീയറിങ്, ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള ഉപ സമിതിക്ക് വെള്ളിയാഴ്ചയാണ് രൂപം നൽകിയത്. അങ്ങാടിപ്പുറം ടൗണിൽ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ നിന്ന് ഡ്രയിനേജിലേക്ക് മാലിന്യം തള്ളുന്നത് അടക്കം നേരത്ത പരാതികളുണ്ട്. ക്ഷേത്ര കുളത്തിലേക്ക് മാലിന്യം കലരാൻ ഇടയുള്ള സ്ഥാപനങ്ങളുടെ മാലിന്യ നിർമാർജന സൗകര്യം ബുധനാഴ്ച അധികൃതർ പരിശോധന നടത്തി.ക്ഷേത്ര കുളത്തിലേക്ക് ഏതു മാർഗമാണ് മാലിന്യം കലർന്നതെന്ന് കണ്ടെത്തി അതിന് പരിഹാരം ഉണ്ടാക്കണമെന്നും കുളത്തി...