Local

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കും: ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Local

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കും: ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Perinthalmanna RadioDate: 16-04-2023സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പുതിയ സാഹചര്യത്തിൽ ഏഴ് ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. പാലക്കാട് 39 ഡിഗ്രി സെൽഷ്യസ് വരെയും ,കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 37 ​ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.സാധാരണ നിലയിൽ നിന്ന് രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത സാധ്യത നിലനിൽക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂടിൽ നേരിയ കുറവ് രേഖപ്പെടുത്തി. 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് രേഖപ്പെടുത്തിയിരുന്ന ചൂട് 38 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂടിൽ ന...
സ്വതന്ത്ര മാതൃശിശു ആശുപത്രിയാകാൻ കാത്ത് പെരിന്തൽമണ്ണ മാതൃ ശിശു ആശുപത്രി
Local

സ്വതന്ത്ര മാതൃശിശു ആശുപത്രിയാകാൻ കാത്ത് പെരിന്തൽമണ്ണ മാതൃ ശിശു ആശുപത്രി

Perinthalmanna RadioDate: 16-04-2023പെരിന്തൽമണ്ണ: ജില്ല പ്രസവ വാർഡിലെ 30 കിടക്കകളും നാലു ഗൈനക്കോളജി ഡോക്ടർമാരെയും ഏതാനും നഴ്സുമാരെയും വെച്ച് പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ മാതൃ ശിശു ആശുപ്രതി സ്വതന്ത്ര മാതൃശിശു ആശുപത്രിയാവാൻ ഇനിയും എത്രനാൾ കാത്തിരിക്കണം. പത്തു വർഷം മുമ്പ് പണിത ബ്ലോക്കിലേക്ക് ജില്ല ആശുപത്രി പ്രസവ വാർഡ് മാറ്റിയാണ് ഇത്രയും കാലം മാതൃശിശു ബ്ലോക്കാക്കി മുന്നോട്ടു പോയത്. എൻ. എച്ച്.എം പദ്ധതിയിൽ 2.44 കോടി ഉപയോഗിച്ച് ഇതിന് മുകളിൽ 2021ൽ ഒരു നിലകൂടി പണിതിട്ടുണ്ട്. മുകളിൽ പ്രസവത്തിനു മുമ്പുള്ള പരിചരണത്തിന് 50 കിടക്കകളും പ്രസവ ശേഷമുള്ളവർക്കുള്ള വാർഡുമാണ്. താഴെ സർജിക്കൽ വാർഡ്, 30 പേർക്കുള്ള തിയറ്റർ കോംപ്ലക്സ്, ശിശു രോഗ വിഭാഗം എന്നിവയും ഉൾപ്പെടും. ആന്റി നാറ്റൽ വാർഡ്, പോസ്റ്റ് നാറ്റൽ വാർഡ്, പീഡിയാട്രിക് വാർഡ്, പീ ഡിയാട്രിക് സ്പെഷൽ വാർഡ് എന്നീ നാലു വാർഡുകൾക്കുള്ള കെട്ടിടമാണ് ഇത്. ഇവ പ്രവർ...
പുനർനിർമാണം പൂർത്തിയാക്കി ബസ് സ്‌റ്റാൻഡ് റോഡ് തുറന്നു
Local

പുനർനിർമാണം പൂർത്തിയാക്കി ബസ് സ്‌റ്റാൻഡ് റോഡ് തുറന്നു

Perinthalmanna RadioDate: 15-04-2023പെരിന്തൽമണ്ണ: മൂസക്കുട്ടി സ്‌മാരക ബസ് സ്‌റ്റാൻഡ് റോഡ് തുറന്നു. ബസ് സ്‌റ്റാൻഡിലേക്കുള്ള ജൂബിലി–ബൈപാസ് റോഡ് പുനർ നിർമാണത്തിനായി മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു മാസത്തിലേറെ പൂർണമായും പിന്നീട് ഭാഗികമായും റോഡ് അടച്ചിട്ടു. ഏറെക്കാലം പാടേ തകർന്ന റോഡ് വിവിധ ഘട്ടങ്ങളിലായി ഒന്നര കോടിയോളം രൂപ ചെലവിലാണ് നവീകരിച്ചത്.  ജനുവരി 7 മുതലാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് അടച്ചിട്ടത്.  ഒരു മാസത്തിനകം പൂർത്തിയാക്കാനായിരുന്നു തീരുമാനം. മുൻ നിശ്ചയ പ്രകാരമുള്ള പ്രവൃത്തിക്കൊപ്പം മറ്റൊരു കലുങ്കും ഓവുചാലും നിർമിക്കേണ്ടി വന്നു. റോഡ് നവീകരണം കാര്യക്ഷമമാക്കുന്നതിനായി 2 ഓവുപാലങ്ങളും അഴുക്കുചാലും പുനർ നിർമിക്കേണ്ടി വന്നതോടെ നിർമാണം നീളാൻ കാരണമായി. ബസുകളുടെ വഴി മുടങ്ങിയതോടെ ബസ് സ്‌റ്റാൻഡിലും ടൗണിലെ റോഡുകളിലുമായി ബസുകൾ വട്ടം കറങ്ങി. ബസ് സ്‌റ്റാൻഡിലേക്ക് ...
വെന്തുരുകി കേരളം; സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു
Local

വെന്തുരുകി കേരളം; സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

_Perinthalmanna Radio_Date: 15-04-2023സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ ചൂട്. പാലക്കാട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും 40 ഡിഗ്രിക്കു മുകളിലെത്തി. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം വെള്ളിയാഴ്ച 40.1 ഡിഗ്രിയാണ്. തൃശൂര്‍ വെള്ളാനിക്കരയില്‍ 37.8, പുനലൂരില്‍ 37.4, കോട്ടയത്ത് 37 ഡിഗ്രി താപനില രേഖപ്പെടുത്തി.അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഓട്ടോമാറ്റിക് മാപിനികളില്‍ പാലക്കാട് മലമ്ബുഴ ഡാമിലും മംഗലം ഡാമിലും 42 ഡിഗ്രി രേഖപ്പെടുത്തി. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 10 സ്റ്റേഷനില്‍ 40നു മുകളിലാണ്. ഇത് ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. അടുത്ത ദിവസങ്ങളിലും ചൂട് തുടരാനാണ് സാധ്യതയെന്നും വേനല്‍ മഴ മാറിനില്‍ക്കുന്നതിനാലാണ് ഇതെന്നും കാലാവസ്ഥാ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്...
ഇൻഡോർ മാർക്കറ്റിന് മുൻകൂർ പണം മുടക്കിയവർ പരാതിയുമായി താലൂക്കുതല അദാലത്തിൽ
Local

ഇൻഡോർ മാർക്കറ്റിന് മുൻകൂർ പണം മുടക്കിയവർ പരാതിയുമായി താലൂക്കുതല അദാലത്തിൽ

Perinthalmanna RadioDate: 15-04-2023പെരിന്തൽമണ്ണ: നഗരസഭയുടെ ഇൻഡോർ മാർക്കറ്റ് നിർമാണം തുടങ്ങും മുമ്പ് കട മുറികൾക്ക് വൻ തുക നൽകി ലേലം പിടിച്ചവർക്ക് ഉറപ്പു നൽകിയ കെട്ടിട സൗകര്യമോ മുടക്കിയ പണമോ ലഭിക്കാത്തതിനാൽ പരാതിയുമായി താലൂക്കുതല പരാതി പരിഹാര അദാലത്തിൽ. മേയ് 18ന് നടക്കുന്ന പെരിന്തൽമണ്ണ താലൂക്കുതല അദാലത്തിൽ രണ്ടു മന്ത്രിമാർ പങ്കെടുക്കും. ഇതിനകം താലൂക്ക് ആസ്ഥാനത്ത് ഒരേ വിഷയത്തിൽ പരാതികൾ ലഭിച്ചത് ഇക്കാര്യത്തിലാണ്. പണം മുടക്കിയ ഏഴു പേരാണ് നഗരസഭ ഉറപ്പു നൽകിയ മുറി ലഭിച്ചില്ലെന്നും സർക്കാർ പദ്ധതിയെന്ന ഉറപ്പിലാണ് പണം നിക്ഷേപിച്ചതെന്നും ചൂണ്ടിക്കാട്ടി പരാതി നൽകിയത്. 38.5 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന ഇൻഡോർ മാർക്കറ്റിനായി മുൻകൂർ പണം വാങ്ങിയും നഗരസഭ ഭൂമി ഈടുവെച്ച് വായ്പ എടുത്തും കെട്ടിടം പൂർത്തിയാക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ, വൻ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടതോടെ നഗരസഭക്ക് കെട്ടിടം പൂർത്തിയ...
മലപ്പുറം ജില്ലയിൽ എഐ ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ ഇവയാണ്
Local

മലപ്പുറം ജില്ലയിൽ എഐ ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ ഇവയാണ്

Perinthalmanna RadioDate: 14-04-2023പെരിന്തൽമണ്ണ: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്യാമറകൾ ഈ മാസം 20ന് മിഴി തുറക്കും.  സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വെച്ചിരിക്കുന്ന കാമറകൾ പ്രവർത്തനം തുടങ്ങുക. സംസ്ഥാന വ്യാപകമായി 726 ആർട്ടിഫിഷ്യൽ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 20ന്  മുഖ്യമന്ത്രി  നിർവഹിക്കും.മലപ്പുറം ജില്ലയിൽ ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ ഇവയാണ്▪️കൂട്ടുമൂച്ചി▪️നടുവട്ടം▪️കരിപ്പറമ്പ്▪️കാവിൽ പടി, എടപ്പാൾ▪️പറമ്പിലങ്ങാടി▪️പെരുന്തള്ളൂർ▪️കടുങ്ങാത്തുകുണ്ട്▪️കുറ്റിക്കലത്താണി▪️കോട്ടപ്പുറം▪️പുലാമന്തോൾ▪️താഴെ പാലം, തിരൂർ▪️ഓണപ്പുട, കുളത്തൂർ▪️മൂന്നാക്കൽ▪️അമ്മിണിക്കാട്, സ്കൂൾ പടി▪️മാനത്തുമംഗലം▪️നടക്കാവ്, താനൂർ▪️പെരിന്തൽമണ്ണ▪️ജൂബിലി ജംഗ്ഷൻ, അങ്ങാടിപ്പുറം▪️പടപ്പറമ്...
കെഎസ്ആർടിസിക്ക് തിരിച്ചടി; സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന് ഹൈക്കോടതി
Local

കെഎസ്ആർടിസിക്ക് തിരിച്ചടി; സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന് ഹൈക്കോടതി

Perinthalmanna RadioDate: 14-04-2023കൊച്ചി: സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന് ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു. നിലവിൽ പെർമിറ്റുള്ള ബസുകൾക്കാവും ഉത്തരവ് ബാധകമാകുക. ദൂരപരിധി ലംഘിച്ച് സർവീസ് നടത്തുന്നുവെന്ന പരാതിയെത്തുടർന്ന് സ്വകാര്യ ബസുകളുടെ ഇരുനൂറോളം റൂട്ടുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുക്കുകയും ബസ് സർവീസ് തുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാകും.140 കിലോമീറ്റർ ദൂരപരിധിക്ക് അപ്പുറത്തേക്ക് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടതില്ലെന്ന ഗതാഗത വകുപ്പിന്റെ തീരുമാനം ചോദ്യംചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റർ ദൂരപരിധി നേരത്തേ നിശ്ചയിച്ചു നൽകിയിരുന്നതാണ്. എന്നാൽ സ്വകാര്യ ബസുകളിൽ പലതും ദൂരം കണക്കാക്കാതെ സർവീസ് നടത്തുന്നതായി പരാതി ഉയർന്നിരുന്നു. നിയമവിരുദ്ധ ...
പോലീസ് മിന്നൽ പരിശോധന; ഒറ്റ ദിവസം 674 കേസുകൾ
Local

പോലീസ് മിന്നൽ പരിശോധന; ഒറ്റ ദിവസം 674 കേസുകൾ

Perinthalmanna RadioDate: 14-04-2023മലപ്പുറം: ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിൽ ബുധനാഴ്ച നടന്ന പ്രത്യേക പരിശോധനയിൽ രജിസ്റ്റർചെയ്തത് 674 കേസുകൾ. മയക്കുമരുന്ന് വില്പന, വ്യാജലോട്ടറി, ചീട്ടുകളി, മണൽക്കടത്ത്, മദ്യവിൽപ്പന തുടങ്ങിയ കേസുകളിലായി നിരവധിപേരെ അറസ്റ്റു ചെയ്തു. പിടിയിലായവരിൽ പിടികിട്ടാപ്പുള്ളികളും പെടും.എം.ഡി.എം.എയുമായി ഏഴുപേരും കഞ്ചാവുമായി ഏഴുപേരും ബ്രൗൺ ഷുഗറുമായി ഒരാളും പിടിയിലായി. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് 63 കേസുകൾ രജിസ്റ്റർചെയ്തു. അനധികൃത മദ്യവില്പന നടത്തിയതിനും ജനങ്ങൾക്ക് ശല്യമാകുംവിധം പരസ്യ മദ്യപാനം നടത്തിയതിനും 79 അബ്കാരി കേസുകൾ രജിസ്റ്റർചെയ്തു.അനധികൃത ലോട്ടറിവില്പന നടത്തിയതിന് 34 പേർക്കെതിരേ കേസെടുത്തു. പണംവെച്ച് ചീട്ട് കളിച്ചതിന് 14 കേസുകളും എടുത്തിട്ടുണ്ട്. അനധികൃത മണൽക്കടത്തിന് 14 കേസെടുത്തിയിട്ടുണ്ട്. അനധികൃത പടക്കവില്പന, ക്വാറി പ്രവർത...
കേരളത്തിലും കോവിഡ് കുതിക്കുന്നു; ചികിത്സയിൽ 16,308 പേർ
Local

കേരളത്തിലും കോവിഡ് കുതിക്കുന്നു; ചികിത്സയിൽ 16,308 പേർ

Perinthalmanna RadioDate: 14-04-2023രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 10,000 കടന്നതോടെ കേരളത്തിലും ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്​ധർ. രാജ്യത്ത് ഈ മാസം റിപ്പോർട്ട് ചെയ്ത കേസുകളിൽ കേരളം ഏറെ മുന്നിലാണ്. ഡൽഹിയും മഹാരാഷ്​​ട്രയുമാണ്​ കോവിഡ്​ കുടൂതലുള്ള മറ്റു​ സംസ്ഥാനങ്ങൾ. ഒറ്റ ദിവസം കൊണ്ടാണ്​ 30 ശതമാനം വർധന​. കേരളത്തിൽ സജീവ രോഗികൾ 16,308 ആണ്. മാർച്ച് ഒന്നിന്​ ഇത് 475 ആയിരുന്നു.ഏപ്രിലിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ പകുതി മാത്രമാണ് തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയിൽ. കേരളം 16,000 കടന്നെങ്കിൽ മഹാരാഷ്ട്രയിൽ എണ്ണായിരത്തിലധികം. രാജസ്ഥാൻ, ഛത്തീസ്​ഗഢ്​​, ഹരിയാന, ഹിമാചൽ പ്രദേശ്​, ഒഡീഷ സംസ്ഥാനങ്ങളിലും രോഗികൾ കൂടുകയാണ്​. പരിശോധന സാമ്പിളിൽ 50 ശതമാനത്തിലും ഒമിക്രോൺ ഉപവകഭേദമായ എക്സ്.ബി.ബി 1.16 കണ്ടെത്തി.കഴിഞ്ഞ മാസം 36 ശതമാനമായിരുന്നു. വൈറസ്​ അതിവേഗം വ്യാപിക്കുന്നതിന്‍റെ സൂചനയ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രാത്രികാല ഫാർമസി സേവനം നിർത്തി
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രാത്രികാല ഫാർമസി സേവനം നിർത്തി

Perinthalmanna RadioDate: 14-04-2023പെരിന്തൽമണ്ണ: ജീവനക്കാരുടെ കുറവു മൂലം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രാത്രി കാല ഫാർമസി സേവനം നിർത്തി. കുറഞ്ഞത് 12 ഫാർമസിസ്റ്റുമാരെങ്കിലും വേണ്ട ഇവിടെ ആകെയുള്ളത് 6 പേരാണ്. ഇവരിൽ തന്നെ ഒരാളെ കഴിഞ്ഞ ദിവസം ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ സ്ഥിതി ഏറെ പരുങ്ങലിലായി.3 ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ഫാർമസി നിലവിൽ 2 ഷിഫ്റ്റുകളിലായി രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പ്രവർത്തിക്കുന്നത്. നിലവിലുള്ള ജീവനക്കാർ കഠിനാധ്വാനം ചെയ്യുന്നതു മൂലമാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. 60 വയസ്സു കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, ഇൻഷുറൻസ് സൗകര്യമു ള്ളവർ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 9 കൗണ്ടറുകളുണ്ട് ഇവിടെ. നിലവിലുള്ള ജീവനക്കാർക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ പോലും അവധി എടുക്കാനാകാത്ത സാഹചര്യമാണ്. ഫാർമസി സ്റ്റോറിന്റെ സ്ഥിതിയും വ്യത്യസ്ത മല്ല. പ്രതിവർഷം മൂന്ന് കോടി രൂപയോളം വര...