Local

പെരിന്തൽമണ്ണയിലെ ബജറ്റ് നിർദേശങ്ങൾ ക്രോഡീകരിക്കാൻ സംയുക്ത യോഗം ചേർന്നു
Local

പെരിന്തൽമണ്ണയിലെ ബജറ്റ് നിർദേശങ്ങൾ ക്രോഡീകരിക്കാൻ സംയുക്ത യോഗം ചേർന്നു

Perinthalmanna RadioDate: 05-01-2023പെരിന്തൽമണ്ണ: സംസ്ഥാന ബജറ്റിലേക്ക് ഉൾപ്പെടുത്തേണ്ട പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ പദ്ധതികളും വികസനപ്രവൃത്തികളും സംബന്ധിച്ച നിർദേശങ്ങൾ ക്രോഡീകരിക്കുന്നതിനായി ഉദ്യോഗസ്ഥ മേധാവികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. നജീബ് കാന്തപുരം എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിൽ വിവിധ പദ്ധതിനിർദേശങ്ങൾ ജനപ്രതിനിധികൾ മുന്നോട്ടുവെച്ചു.വിവിധ പരിശീലനകേന്ദ്രങ്ങൾ, വ്യവസായപാർക്ക്, ബഡ്‌സ് സ്‌കൂൾ, കാർഷിക വിപണനകേന്ദ്രം, സുഭിക്ഷ കാന്റീൻ തുടങ്ങിയ പദ്ധതി നിർദേശങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ മുന്നോട്ടുവെച്ചത്.വെട്ടത്തൂർ പഞ്ചായത്തിലെ പൂങ്കാവനം ഡാമിനോടു ചേർന്ന് ഉദ്യാന പാർക്ക്, സ്‌പോർട്‌സ് കോംപ്ലക്‌സ് കം സ്റ്റേഡിയം എന്നിവയ്ക്കുള്ള നിർദേശവും അദ്ദേഹം യോഗത്തിൽവെച്ചു. തൂതപ്പുഴയിൽ മാട്ടായ-പറയൻതുരുത്ത് പാലം, അങ്കണവാടികൾക്ക് കെട്ടിടം തുടങ്ങിയ നിർദേശങ്ങളാണ്...
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ കവാടം ഉപരോധിച്ചു
Local

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ കവാടം ഉപരോധിച്ചു

Perinthalmanna RadioDate: 04-01-2023പെരിന്തൽമണ്ണ: നഗരസഭയിൽ മൂന്ന് കൊല്ലക്കാലമായി വാടക വീടുകളിൽ കഴിയുന്ന നൂറിൽ പരം എസ് സി കുടുംബങ്ങളുടെ സ്നേഹ ഭവനം പദ്ധതി ഇന്നും പൂർത്തീകരിക്കാൻ കഴിയാതെ വളരെ പ്രയാസകരമായ ജീവിത സാഹചര്യങ്ങളിലൂടെ മുന്നോട്ട് പോകുകയാണ്. അതിനു അടിയന്തിര പരിഹാരം കാണണം എന്നാവശ്യപെട്ട് കൊണ്ടും ലൈഫ് മിഷൻ ഭവന പദ്ധധിയിലെ ഒന്നാം ഘട്ട പദ്ധതിയിൽ ഉൾപ്പെട്ട് വീട് നിർമാണം പൂർത്തീകരിച്ച നാലാം ഘഡു ഇതു വരെയും അനുവദിക്കാത്ത ആളുകളുടെ ബാക്കി സംഖ്യ അനുവദിച്ചു കൊടുക്കുക, ലൈഫ് മിഷൻ പദ്ധതി രണ്ടാം ഘട്ടത്തിൽ പാസാക്കിയ മുഴുവൻ ആളുകൾക്കും ഒന്നാം ഘഡു  അനുവദിക്കുക, നഗര സഭ ഹൈടെക് മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമാണ പ്രവർത്തനം ഉടൻ പൂർത്തികരിക്കുക, ടൗൺഹാൾ നിർമാണ പ്രവർത്തി അടിയന്തിരമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കുക, ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെ ശ്വാചനിയാവസ്ഥക്ക് ഉടൻ പരിഹരിഹാരം കാണുക, നഗര...
ബസ് സ്റ്റാൻഡ് റോഡ് നവീകരണം; പെരിന്തൽമണ്ണയിൽ ശനിയാഴ്ച മുതൽ പുതിയ ട്രാഫിക് ക്രമീകരണം
Local

ബസ് സ്റ്റാൻഡ് റോഡ് നവീകരണം; പെരിന്തൽമണ്ണയിൽ ശനിയാഴ്ച മുതൽ പുതിയ ട്രാഫിക് ക്രമീകരണം

Perinthalmanna RadioDate: 04-01-2023പെരിന്തൽമണ്ണ: നഗരസഭയുടെ മൂസക്കുട്ടി സ്മാരക ബസ്സ്റ്റാന്റ് റോഡിന്റെ ടാറിംഗ് ജോലികളും പാലം നിർമ്മാണ പ്രവത്തികളും ശനിയാഴ്ച (07.01.2023) ആരംഭിക്കുന്ന സാഹചര്യത്തിൽ ബസുകൾക്ക് പുതിയ ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും.ബസ്റ്റാന്റിലേക്ക് വരുന്ന  ബസുകൾ പട്ടാമ്പി റോട്ടിലെ ചെറുകാട് കോർണർ വഴി സ്റ്റാൻഡിലേക്ക് പ്രവേശിച്ച് ആയിഷ ജംഗ്ഷൻ വഴി  പോകുന്ന രീതിയിലാണ് ക്രമീകരിക്കുക.സ്റ്റാൻഡിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങൾക്കും ഈ ക്രമീകരണം ബാധകമാകും. റോഡ് പ്രവർത്തി കഴിയുന്നത് വരെയുള്ള പുതിയ ക്രമീകരണവുമായി എല്ലാവരും സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0...
കളക്ടറേറ്റിൽ ബയോമെട്രിക് പഞ്ചിങ്; ഈ മാസം തന്നെ നടപ്പാക്കും
Local

കളക്ടറേറ്റിൽ ബയോമെട്രിക് പഞ്ചിങ്; ഈ മാസം തന്നെ നടപ്പാക്കും

Perinthalmanna RadioDate: 04-01-2023മലപ്പുറം: ഈ മാസം തന്നെ കളക്ടറേറ്റിലെ ജീവനക്കാരുടെ ഹാജർ ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിലേക്കു മാറും. പത്തിനു തീർക്കണമെന്ന് നടത്തിപ്പ് ചുമതലയുള്ള കെൽട്രോണിനോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.മറ്റു ജില്ലകളിലും കെൽട്രോണിനു കരാർ ഉള്ളതിനാൽ കളക്ടറേറ്റിൽ പത്തിനുള്ളിൽ പൂർത്തിയാക്കുക ബുദ്ധിമുട്ടാണ്. എത്രയുംവേഗം ചെയ്തു തീർക്കണമെന്ന് കെൽട്രോണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.ഡി.എം. എം. മെഹറലി പറഞ്ഞു.സിവിൽ സ്റ്റേഷനിൽ പി.ഡബ്ല്യു.ഡി. ഇലക്ട്രോണിക്‌സ് വിഭാഗത്തിനാണ് ബയോെമട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാനുള്ള ചുമതല. സിവിൽസ്റ്റേഷനിലും ജനുവരിയിൽത്തന്നെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും ആധാർ അധിഷ്ഠിത സ്പാർക് ബന്ധിത ബയോമെട്രിക് അറ്റൻഡൻസ് സംവിധാനം ഒരുക്കുന്നതിനു പ്ലാൻ ഫണ്ടിൽനിന്ന് രണ്ടു മാസം മുൻപ് 18,56,714 രൂപ അനുവദിച...
ഓരോ ബജറ്റിലും പ്രതീക്ഷയോടെ പെരിന്തൽമണ്ണ മാതൃ- ശിശു ആശുപത്രി
Local

ഓരോ ബജറ്റിലും പ്രതീക്ഷയോടെ പെരിന്തൽമണ്ണ മാതൃ- ശിശു ആശുപത്രി

Perinthalmanna RadioDate: 04-01-2023പെരിന്തൽമണ്ണ: പുതിയ സംസ്ഥാന ബജറ്റിന് തകൃതിയായ ഒരുക്കം നടക്കുമ്പോൾ പെരിന്തൽമണ്ണ, മങ്കട നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന താലൂക്കിന്റെയും പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളുടെയും മുഖ്യ ആവശ്യം പെരിന്തൽമണ്ണ ജില്ല ആശുപത്രിയോട് ചേർന്ന മാതൃ ശിശു ബ്ലോക്ക് സ്വതന്ത്ര ആശുപത്രിയാക്കി ഉയർത്തൽ.മൂന്നു നിലകളിലായി 200 കിടക്കകളിടാവുന്ന സൗകര്യവും തിയറ്ററുകളുമുണ്ട്. എന്നാൽ, കെട്ടിടം നിർമിച്ച് ജില്ല ആശുപത്രിയുടെ മാതൃ- ശിശു ബ്ലോക്കാക്കി നിർത്തിയതല്ലാതെ വേണ്ടത്ര ഡോക്ടർമാരോ, നഴ്സിങ് പാരാ മെഡിക്കൽ ജീവനക്കാരോ ഇല്ലാതെ നട്ടം തിരിയുകയാണ്. 2014 ജനുവരി നാലിനാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയാക്കിയത്. അതേ ഉത്തരവിൽ ഒമ്പത് പുതിയ തസ്തികകളും സർക്കാർ അനുവദിച്ചു. ജില്ല ആശുപത്രി പ്രസവ വാർഡിലെ 30 ബെഡുകളും അവിടത്തെ നാല് ഗൈനക്കോളജി ഡോക്ടർമാരെ...
ഫയല്‍ നീങ്ങും ഇനി അഞ്ച് മിനിട്ടില്‍; സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ‘ഇ-ഫയല്‍’
Kerala, Local

ഫയല്‍ നീങ്ങും ഇനി അഞ്ച് മിനിട്ടില്‍; സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ‘ഇ-ഫയല്‍’

Perinthalmanna RadioDate: 03-01-2023തിരുവനന്തപുരം: ഈ മാസത്തോടെ സെക്രട്ടേറിയറ്റിലെ മാതൃകയിൽ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയൽ നീക്കം പൂർണമായി ഇ-ഓഫീസ് വഴിയാക്കും. സർക്കാർ വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങൾ ഉടനടി പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പ്രത്യേകം നിർദേശം നൽകി. ഇത് നടപ്പാകുന്നതോടെ സർക്കാർ ഓഫീസുകളിൽ കടലാസു ഫയലുകളുണ്ടാവില്ല.സെക്രട്ടേറിയറ്റിലെ ഫയൽനീക്കം നേരത്തേതന്നെ ഓൺലൈനാക്കിയിരുന്നു. ഫയൽനീക്കം സുഗമമാക്കാനും ഫയൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥതട്ടുകളുടെ എണ്ണംകുറയ്ക്കാനുമായി നവംബർ 26-ന് കേരള സെക്രട്ടേറിയറ്റ് മാന്വലിൽ ഭേദഗതി വരുത്തി. മറ്റു സർക്കാർ ഓഫീസുകൾക്കുള്ള ഓഫീസ് നടപടിച്ചട്ടം ഡിസംബർ മൂന്നിന് ഭേദഗതി ചെയ്തു.ഇതിനു പുറമേ, കേന്ദ്ര ഐ.ടി. മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) സജ്ജമാക്കിയ ഏ...
പുതുവത്സര ആഘോഷത്തിനിടെ പോലീസുകാരെ കല്ലെറിഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ
Local

പുതുവത്സര ആഘോഷത്തിനിടെ പോലീസുകാരെ കല്ലെറിഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ

Perinthalmanna RadioDate: 03-01-2023പെരിന്തൽമണ്ണ: മാട്ടറ കരിങ്കാളിക്കാവിൽ പുതുവത്സരാഘോഷത്തിനിടെ പോലീസുകാരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അരക്കുപറമ്പ് കരിങ്കാളിക്കാവ് തൊണ്ടിയിൽ നിഷാന്തിനെ(30)യാണ് അറസ്റ്റുചെയ്തത്.ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ തിരച്ചിലിൽ ശ്രീകൃഷ്ണപുരം കോട്ടപ്പുറത്തുനിന്നാണ് പ്രതിയെ ഇൻസ്‌പെക്ടർ സി. അലവിയും സംഘവും പിടികൂടിയത്.31-ന് രാത്രി ഒരുമണിയോടെ പട്രോളിങ്ങിനിടെയാണ് കരിങ്കാളിക്കാവിനു സമീപം ഡി.ജെ. പാർട്ടി നടത്തുകയായിരുന്ന ഒരുസംഘം ആളുകളോട് പോലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഇതോടെ പ്രതിയുൾപ്പെട്ട സംഘം പോലീസ് വാഹനത്തിനു നേരെ കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. ഉദയൻ, സീനിയർ സി.പി.ഒ. ഉല്ലാസ് എന്നിവർക്കാണ് പരിക്കേറ്റത്.മുഖത്ത്‌ പരിക്കേറ്റ ഉല്ലാസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും കാലിന്‌ പരിക്കേറ്റ ഉ...
സര്‍ക്കാര്‍ ഓഫിസുകളില്‍ നാളെ മുതല്‍ പഞ്ചിങ്ങ് കര്‍ശനമായി നടപ്പാക്കും
Kerala, Local

സര്‍ക്കാര്‍ ഓഫിസുകളില്‍ നാളെ മുതല്‍ പഞ്ചിങ്ങ് കര്‍ശനമായി നടപ്പാക്കും

Perinthalmanna RadioDate: 02-01-2023സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ നാളെ മുതല്‍ പഞ്ചിങ്ങ് കര്‍ശനമായി  നടപ്പാക്കും.  കലക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് നാളെമുതല്‍ കര്‍ശനമായി ബയോമെട്രിക് പഞ്ചിങ്ങ് നടപ്പാക്കുന്നത്.   ജനുവരി ഒന്നുമുതലാണ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെയും ഇന്നും ഓഫിസുകള്‍ക്ക് അവധിയായിരുന്നു.ശമ്പള സോഫ്റ്റുവെയറായ സ്പാര്‍ക്കുമായി പഞ്ചിങ്ങ് സംവിധാനം ബന്ധപ്പെടുത്തും. അനുവദിച്ച സമയത്തിലും വൈകിയെത്തുന്നവരുടേത്  അവധിയായി കണക്കാക്കും. മാര്‍ച്ച് 31 നു മുന്‍പായി സംസ്ഥാനത്തെ എല്ലാ ഓഫിസുകളിലും പഞ്ചിങ്ങ് നടപ്പാക്കണമെന്നാണ് നിര്‍ദേശം. നേരത്തെ പലതവണ സര്‍ക്കാര്‍ ഇക്കാര്യം ഉത്തരവായി ഇറക്കിയിരുന്നെങ്കിലും സംഘടനകളുടെ എതിര്‍പ്പുകാരണം ഫലം കണ്ടിരുന്നില്ല.-----------------------------------------...
പുതുവത്സരത്തിന് കേരളം കുടിച്ചത് 107.14 കോടിയുടെ മദ്യം
Local

പുതുവത്സരത്തിന് കേരളം കുടിച്ചത് 107.14 കോടിയുടെ മദ്യം

Perinthalmanna RadioDate: 02-01-2023പുതുവത്സര ദിനത്തിൽ കേരളത്തിൽ റിക്കോർഡ് മദ്യവിൽപ്പന. ഡിസംബര്‍ 31ന് മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ച് തീർത്തത്. കഴിഞ്ഞ വർഷത്തെ ഈ കാലയളവിൽ 10 ദിവസത്തെ വിൽപ്പന  649.32 കോടിയായിരുന്നു. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റിലാണ്. 1.12 കോടിയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയിലെ ആശ്രമത്താണ്. 96.59 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. സംസ്ഥാനത്തെ268 ഔട്ട് ലെറ്റുകളിലും പത്തു ലക്ഷത്തിന് മുകളിൽ മദ്യം വിറ്റഴിഞ്ഞു. കേരളത്തിൽ ഏറ്റവും പ്രിയം റമ്മിനാണ്. ഏറ്റവും കൂടുതൽ വിറ്റഴിച്ച...
പുതുവത്സരാഘോഷത്തിനിടെ സംഘർഷം; പോലീസുകാരന് കല്ലേറിൽ പരിക്ക്
Local

പുതുവത്സരാഘോഷത്തിനിടെ സംഘർഷം; പോലീസുകാരന് കല്ലേറിൽ പരിക്ക്

Perinthalmanna RadioDate: 02-01-2023പെരിന്തൽമണ്ണ: താഴേക്കോട് മാട്ടറയിൽ പുതുവത്സരാഘോഷത്തിനിടെ സംഘർഷത്തെ തുടർന്നുണ്ടായ കല്ലേറിൽ പോലീസുകാരന് പരിക്കേറ്റു. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ. കുന്നുമ്മൽ ഉല്ലാസി(34)നാണ് പരിക്കേറ്റത്. ചുണ്ടിനും കവിളിലും ചെവിക്കും പരിക്കേറ്റ ഇദ്ദേഹം പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. മാട്ടറയിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഗീത പരിപാടി നടത്തിയിരുന്നു. എന്നാൽ അനുമതിയില്ലാതെ നടത്തിയ പരിപാടി അതിരുവിട്ടപ്പോൾ അർധരാത്രിയോടെ പോലീസെത്തി നിർത്തിവെക്കാനാവശ്യപ്പെട്ടു. ഇതിനിടെ ഇരുട്ടിൽ നിന്നാണ് പോലീസിനുനേരെ കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരേ പോലീസ് കേസെടുത്തു.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലി...