Wednesday, September 23

Local

മിൽമ പാൽ വില വീണ്ടും വർധിപ്പിച്ചു; നാളെ മുതൽ നിലവിൽ വരും
Local

മിൽമ പാൽ വില വീണ്ടും വർധിപ്പിച്ചു; നാളെ മുതൽ നിലവിൽ വരും

Perinthalmanna RadioDate: 18-04-2023മിൽമ പാൽ വില വീണ്ടും വർധിപ്പിച്ചു. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്. പാക്കറ്റിന് ഒരുരൂപയാണ് കൂട്ടുന്നത്. 29 രൂപയുണ്ടായിരുന്ന മിൽമ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മിൽമ സ്മാർട്ടിന് 25 ​രൂപയുമാകും. നാളെമുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഈ പാൽ വിപണിയിൽ കുറഞ്ഞ അളവിൽ മാത്രമേ ചിലവാകുന്നുള്ളൂ എന്ന് മിൽമ അധികൃതർ പറഞ്ഞു. കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാലിന്റെ വിലയിൽ മാറ്റമില്ല. അഞ്ച് മാസം മുമ്പ് പാൽ ലിറ്ററിന് ആറുരൂപ നിരക്കിൽ വർധിപ്പിച്ചിരുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക...
ഇരുപത്തിയേഴാം രാവിൽ സ്വലാത്ത് നഗർ വിശ്വാസികളുടെ പാൽക്കടലായി
Local

ഇരുപത്തിയേഴാം രാവിൽ സ്വലാത്ത് നഗർ വിശ്വാസികളുടെ പാൽക്കടലായി

Perinthalmanna RadioDate: 18-04-2023മലപ്പുറം: ഇരുപത്തിയേഴാം രാവിൽ സ്വലാത്ത് നഗർ വിശ്വാസികളുടെ പാൽക്കടലായി. ശുഭ്രവസ്ത്രധാരികളായ ആയിരങ്ങളാണ് മഅദിനിന്റെ മൈതാനത്തിൽ പ്രാർഥനക്കെത്തിയത്. മാസംതോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാർഷികംകൂടിയാണിത്.പുലർച്ചെ മുതൽതന്നെ വിശ്വാസികൾ ചെറുസംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. വൈകുന്നേരത്തോടെ പ്രധാന മൈതാനവും മഅദിൻ ഗ്രാന്റ് മസ്ജിദും നിറഞ്ഞു. ഉച്ചയ്ക്ക് മുതൽ നടന്ന അസ്മാഉൽ ബദ്രിയ്യീൻ മജ്‌ലിസോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് പതിനായിരങ്ങൾ സംബന്ധിച്ച മെഗാ ഇഫ്താർ നടന്നു. പ്രധാന വേദിയിലും ഗ്രാന്റ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലുമായി നമസ്‌കാരങ്ങൾ നടന്നു.രാത്രി ഒമ്പതിന് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭപ്രാർഥനയോടെ സമാപന പരിപാടികൾക്ക് തുടക്കമായി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മഅദിൻ അക്കാദമി ...
ഇന്നും നാളെയും ജലവിതരണം തടസ്സപ്പെടും
Local

ഇന്നും നാളെയും ജലവിതരണം തടസ്സപ്പെടും

Perinthalmanna RadioDate: 18-04-2023പെരിന്തൽമണ്ണ: ജലഅതോറിറ്റി പെരിന്തൽമണ്ണ സെക്‌ഷന് കീഴിലുള്ള പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം, പുലാമന്തോൾ, അങ്ങാടിപ്പുറം പഞ്ചായത്തുകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജലവിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു. സെക്‌ഷനുകീഴിലെ പമ്പ് ഹൗസ് ഓട്ടോമേഷൻ പ്രവൃത്തികൾ നടക്കുന്നതിനാലാണിത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി
Local

ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി

Perinthalmanna RadioDate: 17-04-2023മലപ്പുറം: ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. 1.59 കോടി രൂപ ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. നവകേരള കർമ്മ പരിപാടിയുടെ ഭാഗമായി ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയത്. മമ്പാട് പ്രാഥമികാരോഗ്യകേന്ദ്രം, നെടിയിരിപ്പ് പ്രാഥമികാരോഗ്യകേന്ദ്രം, തുവ്വൂർ പ്രാഥമികാരോഗ്യകേന്ദ്രം, ഈഴുവതിരുത്തി പ്രാഥമികാരോഗ്യകേന്ദ്രം, പൂക്കോട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം, ഒതുക്കുങ്ങൽ പ്രാഥമികാരോഗ്യകേന്ദ്രം, വെളിയങ്കോട് പ്രാഥമികാരോഗ്യകേന്ദ്രം, ഊരകം പ്രാഥമികാരോഗ്യകേന്ദ്രം എന്നീ ആരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തിയത്. സർക്കാരിന്റെ നൂറുദിനകർമ്മ പരിപടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി...
രാജ്യത്ത് 9,111 പുതിയ കോവിഡ് കേസുകള്‍; ഏറ്റവും കൂടുതൽ കേസുകള്‍ കേരളത്തിൽ
Kerala, Local

രാജ്യത്ത് 9,111 പുതിയ കോവിഡ് കേസുകള്‍; ഏറ്റവും കൂടുതൽ കേസുകള്‍ കേരളത്തിൽ

Perinthalmanna RadioDate: 17-04-2023രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോ‍ർ‌ട്ട് ചെയ്യുന്നത് കേരളത്തിൽ. ഇന്നു രാവിലെ എട്ടു മണി വരെയുള്ള കണക്കനുസരിച്ച് 19,848 ആക്ടീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. രോഗമുക്തി നിരക്ക് ഇപ്പോൾ 98.68% ആണെന്നത് ആശ്വാസകരമാണ്.രാജ്യത്ത് നിലവിൽ 60,313 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിൽ 9,111 പുതിയ കേസുകൾ കഴിഞ്ഞ 24 മണിക്കൂറിലാണ് റിപ്പോർട്ട് ചെയ്തത്. 8.40% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.94%. 24 മണിക്കൂറിനിടെ നടന്ന 27 മരണങ്ങൾ‌ അടക്കം ആകെ മരണസംഖ്യ 5,31,141 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,313 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,35,772 ആയി.രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 220.66 കോടി ഡോസ് വാക്സീൻ നൽ‌കിയെന്നു...
ഇന്ന് ഇരുപത്തിയേഴാം രാവ്; ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷയില്‍ വിശ്വാസികള്‍
Local

ഇന്ന് ഇരുപത്തിയേഴാം രാവ്; ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷയില്‍ വിശ്വാസികള്‍

Perinthalmanna RadioDate: 17-04-2023പെരിന്തൽമണ്ണ: വിശുദ്ധ റംസാനിലെ അവസാനത്തെ പത്തു ദിവസങ്ങളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ലൈലത്തുല്‍ ഖദ്‌ര്‍ പ്രതീക്ഷിക്കുന്ന ഇരുപത്തിയേഴാം രാവ്‌ ഇന്ന്.അല്ലാഹുവിന്‍റെ അനുഗ്രഹമായാണ്‌ ഇരുപത്തിയേഴാം രാവിനെ മുസ്‌ലിങ്ങള്‍ കണക്കാക്കുന്നത്‌. ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ആയിരം മാസം സത്‌കര്‍മ്മങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് റമദാനിലെ ഇരുപത്തിയേഴാം രാവ്.ആദ്യത്തെ രണ്ട്‌ പത്ത്‌ ദിനങ്ങളിലെ വ്രതത്തിലൂടെ അല്ലാഹുവിന്‍റെ കാരുണ്യവും പാപമോചനവും നേടി അവസാനത്തെ പത്തിലെ ഇരുപത്തിയേഴാം രാവിന്‍റെ പ്രാര്‍ത്ഥനയിലൂടെ വിശ്വാസിക്ക്‌ നരകമോചനം പ്രതീക്ഷിക്കാം.പതിവിലേറെ തയാറെടുപ്പുകളാണ് ഇരുപത്തിയേഴാം രാവില്‍ പള്ളികളില്‍ നടത്തിയിട്ടുള്ളത്. നോമ്പ് തുറ മുതല്‍ ഇടയത്താഴം വരെ വിശ്വാസികള്‍ക്കായി പള്ളികളില്‍ ഒരുക്കുന്നുണ്ട്. സാധാരണയുള്ള തറാവീഹ്, വിത്‌റ് നിസ്...
വീണ്ടുമൊരു സൗഹൃദ ഇഫ്താറിന് കുന്നക്കാവ് കുടൽവള്ളി ഇല്ലം വേദിയായി
Local

വീണ്ടുമൊരു സൗഹൃദ ഇഫ്താറിന് കുന്നക്കാവ് കുടൽവള്ളി ഇല്ലം വേദിയായി

Perinthalmanna RadioDate: 17-04-2023ഏലംകുളം: നാടിന്റെ ഐക്യവും ഒരുമയും ഊട്ടിയുറപ്പിച്ച് വീണ്ടുമൊരു സൗഹൃദ ഇഫ്താറിന് കുന്നക്കാവ് കുടൽവള്ളി ഇല്ലം വേദിയായി. അഡ്വ. ടി.കെ. ശങ്കരന്റെ വീട്ടിലായിരുന്നു ഇഫ്താർ ഒരുക്കിയത്. പരസ്പര സ്നേഹത്തിലൂടെ പ്രാദേശിക ഐക്യം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഒമ്പത് വർഷം മുമ്പ് രൂപം കൊണ്ട ഓർഗനൈസേഷൻ ഫോർ റീജനൽ യൂനിറ്റി ആൻഡ് മ്യൂച്വൽ അമിറ്റിയുടെ (ഒരുമ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് കൂട്ടായ്മ പ്രസിഡന്റിന്റെ വീട് ആതിഥ്യമരുളുകയായിരുന്നു.രാഷ്ട്രീയ -മത- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം എണ്ണൂറിലധികം പേർ പങ്കെടുത്തു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒരുമ ചെയർമാൻ കെ. പി. പുരുഷോത്തമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ഏലംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ, കുന്നക്കാവ് മഹല്ല് ...
എത്ര പേർ ഹെൽത്ത് കാർഡെടുത്തു; ജില്ലയില്‍ കൃത്യമായി കണക്കില്ല!
Local

എത്ര പേർ ഹെൽത്ത് കാർഡെടുത്തു; ജില്ലയില്‍ കൃത്യമായി കണക്കില്ല!

Perinthalmanna RadioDate: 16-04-2023മലപ്പുറം: ഹോട്ടൽ, ബേക്കറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയെങ്കി ലും ജില്ലയിൽ ഭൂരിപക്ഷം പേരുടെയും കൈവശം കാർഡില്ല. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരാണ് ഹെൽത്ത് കാർഡ് എടുക്കേണ്ടത്. ഇല്ലാത്തവർക്ക് എതിരെ നോട്ടിസ് നൽകി പിഴ ഈടാക്കാനാണ് നിർദേശം. ജില്ലയിൽ ഇതിനകം എത്രപേർ ഹെൽത്ത് കാർഡ് എടുത്തെന്നും എത്രപേർ എടുക്കാൻ ഉണ്ടെന്നുമുള്ള കണക്കുകൾ ആരോഗ്യ വകുപ്പിന്റെയോ ഭക്ഷ്യസുരക്ഷ വകുപ്പിന്റെയോ കൈവശമില്ല.പരിശോധന എന്തൊക്കെഹെൽത്ത് കാർഡ് അനുവദിക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ നേരത്തെ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ശാരീരിക പരിശോധനയും രക്തം, കാഴ്ച, ത്വക്ക്, നഖങ്ങൾ എന്നിവയുടെയും പരിശോധന നടത്തും. ടൈഫോയ്ഡ്, മഞ്ഞപ്...
വരള്‍ച്ച അതിരൂക്ഷം; കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു
Local

വരള്‍ച്ച അതിരൂക്ഷം; കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു

Perinthalmanna RadioDate: 16-04-2023വിഷുവും മറ്റു ആഘോഷങ്ങളും മുന്നില്‍ കണ്ടു കൃഷിയിറക്കിയ കര്‍ഷകര്‍ വരള്‍ച്ചയുടെ ആഘാതത്തില്‍ കണ്ണീര്‍ വാര്‍ക്കുന്നു.വരള്‍ച്ചയെ തുടര്‍ന്ന് നാണ്യവിളകളും ഹൃസ്വകാല വിളകളും പൂര്‍ണമായും നാശത്തിന്‍റെ വക്കിലെത്തിയതായി കര്‍ഷകര്‍. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ വളര്‍ത്തിയെടുത്ത ആയിരക്കണക്കിന് നേന്ത്രവാഴകളും പച്ചക്കറികളുമാണ് നശിച്ചു കൊണ്ടിരിക്കുന്നത്. ഒരു മാസമായി പകല്‍ സമയത്ത് അനുഭവപ്പെടുന്ന വെയിലിന് ഒരിക്കലും അനുഭവപ്പെടാത്ത അതിശക്തമായ ചൂടാണെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.ജലസേചനം നടത്തുന്ന പച്ചക്കറികളുടെ ഇലകളും കായ്കളും വേനല്‍ ചൂടില്‍ കരിഞ്ഞുണങ്ങുന്നത് ഈ വര്‍ഷത്തെ പ്രത്യേകതകളാണെന്നു കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. മലയോര മേഖലയില്‍ വിവിധയിടങ്ങളിലായി ആയിരക്കണക്കിന് വാഴകളാണ് മൂപ്പെത്തും മുന്പേ ശക്തമായ ചൂടില്‍ ഒടിഞ്ഞു വീണത്. ഇന്നത്തെ വിലയില്‍ ഒരു വാഴക്കുലക്...
വന്ദേ ഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ജില്ലയിലെ യാത്രക്കാർക്ക് ആശ്വാസമായി
Local

വന്ദേ ഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ജില്ലയിലെ യാത്രക്കാർക്ക് ആശ്വാസമായി

Perinthalmanna RadioDate: 16-04-2023കേന്ദ്ര സർക്കാർ കേരളത്തിനു വിഷു സമ്മാനമായി സമർപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ സർവീസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് മലപ്പുറം ജില്ലയിലെ യാത്രക്കാർക്ക് ഏറെ ഗുണകരമായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നീ സ്റ്റേഷനുകളിലാണ് നിലവിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.ഏതാനും ദിവസത്തിനുള്ളിൽ സമയക്രമം പ്രഖ്യാപിക്കും. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ദീർഘദൂര യാത്രക്കാർക്കും തിരുവനന്തപുരം ആർസിസി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചികിത്സക്ക് പോകുന്ന രോഗികൾക്കും ജോലി ആവശ്യാർഥം നിത്യവും ദീർഘദൂര യാത്ര നടത്തുന്നവർക്കും ഏറെ ആശ്വാസം നൽകുന്നതാണ് വന്ദേ ഭാരത് ട്രെയിനും തിരൂരിൽ അനുവദിച്ചിട്ടുള്ള സ്റ്റോപ്പും. ദീർഘ കാലമായി തീവണ്ടി യാത്രക്കാർ ആഗ്രഹിച്ചിരുന്ന ഒരു സംരംഭമാണ് യാഥാർഥ്യമാകാൻ പോകുന്നത്..........................................