Local

സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കാൻ ടിക്കറ്റ് നിരക്കിൽ ഇളവുമായി കെഎസ്ആർടിസി
Local

സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കാൻ ടിക്കറ്റ് നിരക്കിൽ ഇളവുമായി കെഎസ്ആർടിസി

Perinthalmanna RadioDate: 13-04-2023സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കാനായി ടിക്കറ്റ് നിരക്കിൽ ഇളവുമായി കെഎസ്ആർടിസി രം​ഗത്ത്. 140 കിലോമീറ്ററിന് മുകളിൽ പുതുതായി ആരംഭിച്ച ടേക്ക് ഓവർ ബസുകളിലാണ് ഇളവ് അനുവദിച്ചത്. ടേക്ക് ഓവർ സർവീസുകൾക്ക് 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തു വരുന്ന ദീർഘദൂര സർവീസുകൾക്കൊപ്പം എല്ലാം നിയമങ്ങളും ലംഘിച്ച് അനധികൃതമായി സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുകയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.അം​ഗീകൃത നിക്കറ്റ് നിരക്കുകൾ പാലിക്കാതെ അനധികൃതമായി കെഎസ്ആർടിസി ബസുകൾക്ക് മുന്നിലായാണ് പ്രൈവറ്റ് ബസുകൾ നിലവിൽ സർവീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് യാത്രക്കാർക്ക് ​ഗുണകരമാകുന്നതിനും കടുത്ത നഷ്ടം ഒഴിവാക്കുന്നതിനുമായി 140 കിലോമീറ്ററിന് മുകളിലായി പുതുതായി ടേക്ക് ഓവർ സർവീസുക...
മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രം ജില്ലാ കളക്ടർ സന്ദർശിച്ചു
Local

മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രം ജില്ലാ കളക്ടർ സന്ദർശിച്ചു

Perinthalmanna RadioDate: 13-04-2023മങ്കട: കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സർക്കാർ നടപ്പാക്കുന്ന ആർ.സി.എച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്താനായി ജില്ലാ കളക്ടർ വി.ആർ പ്രേംകുമാറും അസി. കളക്ടർ കെ മീരയും മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം, മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ അസ്‌കറലി, മെഡിക്കൽ ഓഫീസർ അബ്ദുല്ല മണിമ, ബി.ഡി.ഒ കെ. സുജാത, ഡോ. നസീറ, ഡോ. ഫാത്തിമ റഹ്‌മത്ത്, നഴ്‌സിങ് സൂപ്രണ്ട് ആബിദ, എച്ച്.എസ്.എ റഷീദ്, എച്ച്.ഐ സിദ്ധീഖ് എന്നിവരുമായി ചർച്ച നടത്തി. ആർ.സി.എച്ച് പദ്ധതി കൂടുതൽ ഫലപ്രദമായി ബ്ലോക്കിൽ നടപ്പാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ ധാരണയായി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----...
മുള്ള്യാകുർശ്ശിയിലെ പുലി ഭീഷണി; ഇതുവരേയും കെണി സ്ഥാപിച്ചില്ല
Local

മുള്ള്യാകുർശ്ശിയിലെ പുലി ഭീഷണി; ഇതുവരേയും കെണി സ്ഥാപിച്ചില്ല

Perinthalmanna RadioDate: 13-04-2023പട്ടിക്കാട്: പുലി ഭീഷണി മുള്ള്യാകുർശി നിവാസികളുടെ സമാധാനം നഷ്ടപ്പെടുത്തുന്നു. ആടുകളെയും നായ്ക്കളെയും പിടി കൂടിയതോടെയാണ് നാട്ടുകാരു ടെ ഉറക്കം നഷ്ടമായത്. മൂന്നാഴ്ച മുൻപ് സന്ധ്യാ സമയത്ത് പുലി ആടിനെ കടിച്ച് കൊണ്ടു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കുകയും പുലിയുടെ സാന്നിധ്യം സ്ഥിരീക്കുകയും ചെയ്തു.എംഎൽഎമാരായ പി. അബ്ദുൽ ഹമീദ്, യു.എ.ലത്തീഫ് എന്നിവരും പഞ്ചായത്ത് അധികൃതരും ഇടപെട്ടതോടെ പുലിക്കെണി സ്ഥാപിക്കാൻ തീരുമാനമായി. എന്നാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിക്കാത്തതിനാൽ ഇതേവരെ കെണി സ്ഥാപിച്ചിട്ടില്ല.3 വർഷം മുൻപ് നാട്ടുകാർക്ക് ഭീഷണിയായ പുലിയെ വനം വകുപ്പ് അധികൃതർ കെണിവച്ച് പിടി കൂടിയിരുന്നു. പുലിയെ നിലമ്പൂർ വനത്തിൽ വിട്ട് അയക്കുകയായിരുന്നു. വീട്ടു മൃഗങ്ങളെ കാണാതാവുന്നത് പതിവായ സാഹചര്യത്തിൽ എത്രയും വേഗം പുലിക്കെണി സ്ഥാ...
കരിപ്പൂർ വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങിയിട്ട് 35 വർഷം പൂർത്തിയാകുന്നു
Local

കരിപ്പൂർ വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങിയിട്ട് 35 വർഷം പൂർത്തിയാകുന്നു

Perinthalmanna RadioDate: 13-04-2023മലപ്പുറം: പിന്നാക്ക അവസ്ഥയിലായിരുന്ന ഒരു പ്രദേശത്തിനും ജനങ്ങൾക്കും സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ അവസരം ഒരുക്കിയ മലബാറിന്റെ കവാടത്തിന് 35ന്റെ ചെറുപ്പം. പ്രതിസന്ധികളെ എല്ലാം യാത്രികർ നൽകിയ പിന്തുണ കൊണ്ട് മാത്രം അതിജീവിച്ച മലബാറിന്റെ സ്വന്തം വിമാന താവളത്തിൽ 1988 ഏപ്രിൽ 13ന് വിഷുത്തലേന്നാണ് ആദ്യവി മാനം പറന്നിറങ്ങിയത് മുംബൈയിൽ നിന്ന് പറന്ന് ഉയർന്ന ഇന്ത്യൻ എയർലൈൻസ് വിമാനമാണ് കരിപ്പൂരിന്റെ മണ്ണിൽ ആദ്യമായി ലാൻഡ് ചെയ്തത്. പ്രതിവർഷം മൂന്ന് മില്യണിന് മുകളിൽ യാത്രക്കാരുള്ള വിമാനത്താവളം, വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ നേരിടുകയാണ്.വലിയ വിമാനം ഇനി എന്ന്?ഒന്നര പതിറ്റാണ്ടോളം കരിപ്പൂരിൽ നിന്ന് സർവിസ് നടത്തിയ വലിയ വിമാനങ്ങൾ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി. 2002 മുതൽ തുടങ്ങിയ വലിയ വിമാന സർവിസുകൾ 2015 മേയ് ഒന്നിനാണ് റികാ...
Local

അങ്ങാടിപ്പുറത്ത് വരി മറികടന്നുവന്ന  ബസിനെ പിന്നോട്ടിറക്കിച്ച് പോലീസ്

Perinthalmanna RadioDate: 13-04-2023അങ്ങാടിപ്പുറം: വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടുകിടക്കുമ്പോൾ വരി തെറ്റിച്ച്‌ കയറിവന്ന സ്വകാര്യ ബസ് എത്തിയത് ഡിവൈ.എസ്.പി.യുടെ മുൻപിലേക്ക്. ഉടനുണ്ടായി നടപടി. വണ്ടി നേരേ റിവേഴ്സ്. പിന്നോട്ടുപോയി മറ്റു വാഹനങ്ങളുടെ പിറകിലായി സ്ഥാനം പിടിച്ച ബസ് പിന്നെ പോയത് വരിയിലെ അച്ചടക്കം പാലിച്ച്.മലപ്പുറം ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ട് ഏറെ പതുക്കെയാണ് മുന്നോട്ടുപോയിരുന്നത്. അതിനിടയ്ക്ക് മഞ്ചേരിയിൽനിന്ന്് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന ബസാണ് തളി ക്ഷേത്രത്തിനു മുൻവശത്ത് നിര തെറ്റിച്ച് മറ്റു വാഹനങ്ങളെ മറികടന്ന് മുന്നിലേക്ക് കയറാൻ ശ്രമിച്ചത്. ഇതു കണ്ട് ഔദ്യോഗിക വാഹനത്തിൽ മലപ്പുറത്തേക്ക് പോകുകയായിരുന്ന പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാർ വാഹനത്തിൽ നിന്നിറങ്ങി. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ട് പോലീ...
ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല; എ.ഐ ക്യാമറ വന്നാൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
Kerala, Local

ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല; എ.ഐ ക്യാമറ വന്നാൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

Perinthalmanna RadioDate: 13-04-2023റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുമായുള്ള എഐ ക്യാമറകൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. 726 ക്യാമറകളാണ് ഉണ്ടാവുക. ഇതിൽ 680 എണ്ണം എ.ഐ ക്യാമറകളാണ്. ഏപ്രിൽ 20 മുതലാകും പുതിയ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനക്ക് തുടക്കം കുറിക്കുക.ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം.ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ വഴി ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള സേഫ് കേരള പദ്ധതിക്ക് സർക്കാർ എ ഐ ക്യാമറ നിരീക്ഷണത്തിന്‍റെ ആദ്യകാലത്ത് ഏറ്റവും ചുരുങ്ങിയത് 5 കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം എന്നതാണ് വണ്ടിയോടിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്.ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല എ ഐ ക്യാമറയിൽ കുടുങ്ങുക.▪️ഹെൽമ...
മൃഗങ്ങളുടെ കടിയേറ്റ് മുറിഞ്ഞാൽ കുത്തിവയ്പിന് ജില്ലാ ആശുപത്രിയില്‍ സൗകര്യമില്ല
Local

മൃഗങ്ങളുടെ കടിയേറ്റ് മുറിഞ്ഞാൽ കുത്തിവയ്പിന് ജില്ലാ ആശുപത്രിയില്‍ സൗകര്യമില്ല

Perinthalmanna RadioDate: 12-04-2023പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപ്രതിയിൽ പേവിഷ ബാധക്ക് എതിരെ പ്രതിരോധ കുത്തി വയ്പ് നൽകാൻ സംവിധാനമില്ല.നായ്ക്കളുടെയും മറ്റു വന്യ ജീവികളുടെയും കടിയേറ്റ് എത്തുന്ന വരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപ്രതിയിലേക്ക് പറഞ്ഞ് അയക്കുകയാണ്. അതേ സമയം ജില്ലയിൽ തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികളിൽ പേവിഷ ബാധയ്ക്ക് എതിരെയുള്ള കുത്തി വയ്പ് നൽകുന്നുണ്ട്.നായ്ക്കളുടെയും വന്യ മൃഗങ്ങളുടെയും കടിയേറ്റ് രക്തം ഒഴുകും വിധം മുറിവ് ഉണ്ടായാൽ നൽകേണ്ട ഇക്വിൻ റേബീസ് ഇമ്യൂണോ ഗ്ലോബുലിൻ (ഇആർഐജി) ആണ് പെരിന്തൽമണ്ണയിൽ ഇല്ലാത്തത്.തൊലിപ്പുറത്തുള്ള മാന്തലിനും രക്തം വരാത്ത ചെറിയ പോറലുകൾക്കും ഉള്ള പ്രതിരോധ കുത്തി വയ്പ് മാത്രമാണ് ഇവിടെ നൽകുന്നത്.ഇആർഐജി കുത്തി വയ്പിന് ആവശ്യമായ ആധുനിക ഐസിയു സൗകര്യവും നഴ്സിങ് ജീവനക്കാരും ഇല്ലാത്തതിനാലാണ് കുത്തി വയ്പ് നൽകാത്തതെന്നാണ് അധികൃതർ പറയുന്നത...
ബസ് സ്റ്റാൻഡിലേക്കുള്ള റോഡിൻ്റെ ടാറിങ് പ്രവൃത്തികൾ തുടങ്ങി
Local

ബസ് സ്റ്റാൻഡിലേക്കുള്ള റോഡിൻ്റെ ടാറിങ് പ്രവൃത്തികൾ തുടങ്ങി

Perinthalmanna RadioDate: 12-04-2023പെരിന്തൽമണ്ണ: നഗരസഭയുടെ മൂസക്കുട്ടി സ്‌മാരക ബസ്‌ സ്റ്റാൻഡിലേക്ക്‌ ജൂബിലി റോഡിനെയും കോഴിക്കോട് റോഡിനെയും ബന്ധിപ്പിച്ചുള്ള റോഡിൻ്റെ ടാറിങ് പ്രവൃത്തികൾ തുടങ്ങി.  ഏറെക്കാലം തകർന്ന് ഗതാഗത യോഗ്യമല്ലാതായിരുന്ന റോഡിന് 20 ലക്ഷം രൂപ ആദ്യ ഘട്ടത്തിൽ അനുവദിച്ച് റീടാറിങ് നടത്തിയിരുന്നു. എന്നാൽ ഇതിനു ശേഷവും റോഡ് തകർന്നതോടെ പൂർണമായും വിപുലമായ രീതിയിൽ നവീകരിക്കാൻ പദ്ധതി തയ്യാറാക്കി ഒരു കോടി രൂപ നഗരസഭ അനുവദിച്ചു. കലുങ്ക് നിർമാണത്തിന് 15 ലക്ഷം രൂപകൂടി അനുവദിച്ചു. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ച് ജനുവരി ഏഴിനാണ് നവീകരണം തുടങ്ങിയത്. ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ മറ്റൊരു കലുങ്കും ബൈപ്പാസ് ജങ്ഷനിൽ നിന്ന് റോഡിന് ഇരു വശവും ഓടയും നിർമിച്ചെങ്കിലേ റോഡിന്റെ നവീകരണം ഫലപ്രദമാകൂവെന്ന് എൻജിനിയറിങ് വിഭാഗം റിപ്പോർട്ട് നൽകി. മഴക്കാലത്ത് വെള്ളം കയറാൻ സാധ്...
ജില്ലാ ആശുപത്രി മെയിൻ ബ്ലോക്കും മാതൃശിശു ബ്ലോക്കും റോഡിന് ഇരു വശത്തുമായത് ബുദ്ധിമുട്ടുണ്ടാക്കുന്നു
Local

ജില്ലാ ആശുപത്രി മെയിൻ ബ്ലോക്കും മാതൃശിശു ബ്ലോക്കും റോഡിന് ഇരു വശത്തുമായത് ബുദ്ധിമുട്ടുണ്ടാക്കുന്നു

Perinthalmanna RadioDate: 12-04-2023പെരിന്തൽമണ്ണ: കുട്ടിയെ ഡോക്ടറെ കാണിച്ച് മരുന്ന്‌ വാങ്ങാനുള്ള ഓട്ടമാണ്. തിരക്കേറിയ ദേശീയപാത മുറിച്ചുകടന്നുവേണം ഫാർമസിയിലെത്താൻ. സീബ്രാവരയെപ്പോലും അവഗണിച്ച് ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയംവെച്ചുവേണം മറുഭാഗത്തെത്താൻ. ആയിരത്തിലേറെപ്പേർ നിത്യേനയെത്തുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക്‌ മുന്നിലെ സ്ഥിരം കാഴ്ചയാണിത്.ആശുപത്രിയുടെ പ്രധാന ബ്ലോക്കുകളും ഓഫീസും പ്രവർത്തിക്കുന്നത് ദേശീയപാതയുടെ ഒരുവശത്തും സ്ത്രീകൾക്കും കുട്ടികൾക്കുമായി പിന്നീട് തുടങ്ങിയ മാതൃശിശുബ്ലോക്ക് മറുഭാഗത്തുമാണ്. ഈ ബ്ലോക്കിൽ ഡോക്ടറെ കണ്ടശേഷം റോഡ് മുറിച്ചുകടന്നുവേണം ഫാർമസിയിലെത്തി മരുന്ന് വാങ്ങാൻ. ലാബ് സൗകര്യമുള്ളതും ഇവിടെയാണ്. പരിശോധനാഫലവുമായി ഡോക്ടറെ കാണാൻ വീണ്ടും മറുഭാഗത്തെത്തണം. ചെറിയ കുട്ടികളെ എടുത്തുകൊണ്ടും നടത്തിയും വളരെ പ്രയാസപ്പെട്ടാണ് റോഡ് മുറിച്ചുകടക്കേണ്ടിവരുന...
പൊന്നാനി കർമ പാലം ഉദ്ഘാടനം ഈ മാസം 25ന്
Local

പൊന്നാനി കർമ പാലം ഉദ്ഘാടനം ഈ മാസം 25ന്

Perinthalmanna RadioDate: 11-04-2023പൊന്നാനി: ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി ഹാർബർ പാലം (കർമ പാലം) ഏപ്രിൽ 25ന് വൈകീട്ട് അഞ്ചിന് പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി  പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. നിളയോര പാതയെയും പൊന്നാനി മത്സ്യ ബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 330 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിട്ടുള്ളത്. 12 മീറ്ററോളം വീതിയുള്ള പാലത്തിൽ രണ്ട് മീറ്റർ വീതിയിലുള്ള കൈവരിയോടു കൂടിയ നടപ്പാതയുമുണ്ട്. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും സമീപ റോഡുണ്ട്. ഇതിനോട് അനുബന്ധിച്ച് 520 മീറ്റർ ഹാർബർ റോഡും നവീകരികരിച്ചിട്ടുണ്ട്. 36.28 കോടി ചെലവഴിച്ചാണ് പാലവും സമീപന റോഡും നിർമിച്ചത്. ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങങ്ങൾ പ്രകാരമാണ് നിർമാണം. പാലത്തിന്റെ മധ്...