Local

പെരിന്തൽമണ്ണയിൽ ത്രൈമാസ ലഹരിവിരുദ്ധ കാമ്പയിൻ സമാപിച്ചു
Local

പെരിന്തൽമണ്ണയിൽ ത്രൈമാസ ലഹരിവിരുദ്ധ കാമ്പയിൻ സമാപിച്ചു

Perinthalmanna RadioDate: 02-01-2023പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ റെലിക്ട-22 ത്രൈമാസ ലഹരിവിരുദ്ധ കാമ്പയിൻ സമാപിച്ചു. കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ 'പെരിൽ' ഹ്രസ്വചിത്രത്തിന്റെ പ്രദർശനവും കാമ്പയിൻ സമാപനസംഗമവും പെരിന്തൽമണ്ണ വിസ്‌മയ തിയേറ്ററിൽ എം.എൽ.എ. ഉദ്ഘാടനംചെയ്തു.ക്രിയ വിദ്യഭ്യാസപദ്ധതിയും മുദ്ര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് നിർമിച്ച ലഹരി ഉപയോഗത്തിന്റെ വിപത്തും മോചനവും പ്രമേയമാക്കിയ ചിത്രം സക്കീർ മണ്ണാർമലയാണ് സംവിധാനംചെയ്തത്.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ഗ്രാമസഭകളിലും ചിത്രം പ്രദർശിപ്പിക്കും. ചിത്രത്തിന് പേരു നിർദേശിച്ച പി. അബിൽദാസിന് എം.എൽ.എ. ഉപഹാരം നൽകി.ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷതവഹിച്ചു. വിദ്യാർഥി റിഷാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ...
പെരിന്തൽമണ്ണ നഗരസഭയിലെ മുറ്റത്തൊരു മീൻ തോട്ടം പദ്ധതിക്ക് തുടക്കമായി
Local

പെരിന്തൽമണ്ണ നഗരസഭയിലെ മുറ്റത്തൊരു മീൻ തോട്ടം പദ്ധതിക്ക് തുടക്കമായി

Perinthalmanna RadioDate: 01-01-2023പെരിന്തൽമണ്ണ: നഗരസഭയിലെ മുറ്റത്തൊരു മീൻ തോട്ടം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.ഷാജി നിർവഹിച്ചു. പദ്ധതിയുടെ ഗുണഭോക്താവായ പാതായ്ക്കരയിലെ കർഷകൻ അഷ്റഫ് ആറങ്ങോടന്റെ വീട്ടുവളപ്പിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭ സെക്രട്ടറി   മിത്രൻ.ജി.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ അമ്പിളി മനോജ്, ഉണ്ണികൃഷ്ണൻ മാസ്റ്റർ, മുണ്ടുമ്മൽ ഹനീഫ, കൗൺസിലർ സീനത്ത് ഷാനവാസ്, സമീപ വാസികളായ  കർഷകരും പൗര പ്രമുഖരും അക്വാകൾച്ചർ പ്രമോട്ടർ അബ്ദുൽ നവാസ് എന്നിവർ സന്നിഹിതരായി. സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് മുറ്റത്തൊരു മീൻതോട്ടം.അര സെന്റ് സ്ഥലമുള്ളവർക്ക് സ്വന്തമായി മത്സ്യ കൃഷിയാരംഭിക്കാം. ഒന്നര മീറ്റർ ആഴവും 20 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ട്ടാർപ്പോളിൻ ട്ടാങ്കിൽ പമ്പ് സെറ്റ് ഉൾപ്പെടെയുള്ള സംവിധാനത്തോടെ ആണ് മീൻ തോട്ടം ഒ...
പെരിന്തൽമണ്ണയിൽ വീണ്ടും കുഴൽപ്പണ വേട്ട; 4.59 കോടിയുമായി രണ്ട് യുവാക്കൾ പിടിയിൽ
Local

പെരിന്തൽമണ്ണയിൽ വീണ്ടും കുഴൽപ്പണ വേട്ട; 4.59 കോടിയുമായി രണ്ട് യുവാക്കൾ പിടിയിൽ

Perinthalmanna RadioDate: 01-01-2023പെരിന്തൽമണ്ണ: രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 4.60 കോടി രൂപയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. താമരശ്ശേരി ചുണ്ടയില്‍ ഫിദ ഫഹദ് (27), താമരശേരി രാരോത്ത് പരപ്പന്‍ പൊയില്‍ പാണമ്പ്ര വീട്ടില്‍ അഹമ്മദ് അനീസ് (26) എന്നിവരാണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. കാറിന്റെ രഹസ്യ അറയിലാക്കി കൊണ്ടുവന്ന 4,59,99,000 രൂപയാണ് അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് സമീപത്തു നിന്നും പൊലീസ് പിടികൂടിയത്.രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച രാവിലെ 5.15 ഓടെയാണ് വാഹനം പിടികൂടിയത്. കാറിന്റെ മുന്‍സീറ്റിനടിയിലുണ്ടാക്കിയ അറയില്‍ കെട്ടുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം. അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ് കെട്ടുകളാക്കിയിരുന്നത്. ബെംഗളൂരു രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. അവിടെ നിന്നും മലപ്പുറം ജില്ലയിലേക്കും കൊടുവള്ളിയിലേക്കും ഹവാല ഇടപാടുകള്‍ക്കായി കൊണ്ടുവന്നതാണ് പണ...
പുതുവർഷത്തിൽ അക്ഷരപ്പുലരിയുമായി പരിയാപുരം സെയ്ന്റ് മേരീസ് സ്കൂൾ
Local

പുതുവർഷത്തിൽ അക്ഷരപ്പുലരിയുമായി പരിയാപുരം സെയ്ന്റ് മേരീസ് സ്കൂൾ

Perinthalmanna RadioDate: 01-01-2023അങ്ങാടിപ്പുറം: പുതുവർഷത്തിൽ പുതിയ പുലരി വിടരുകയാണ് പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ. അറിവിൻ്റെയും സൗഹൃദത്തിൻ്റെയും കൂട്ടായ്മയുടെയും 'അക്ഷരപ്പുലരി'. ക്രിസ്മസ് അവധിക്കാലത്ത് അറിവുത്സവം ഒരുക്കി വിദ്യാർഥികളെ ചേർത്തുപിടിച്ചു, ഈ വിദ്യാലയം.കോവിഡ് കാലം കുട്ടികളിൽ ഉണ്ടാക്കിയ അറിവിൻ്റെ കുറവുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ അക്ഷരപ്പുലരി എന്ന പദ്ധതിക്ക് കഴിഞ്ഞ 24ന് തുടക്കമിട്ടത്. വിജയഭേരി, നല്ലപാഠം, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സീഡ് എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ അധ്യാപകരും പൂർവവിദ്യാർഥികളും പൊന്ന്യാകുർശി ഐഎസ്എസ്  കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിലെ അധ്യാപക വിദ്യാർഥികളും കൂട്ടുചേർന്ന് ഒരുക്കിയ പരിശീലന പരിപാടി കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു.പല സാഹചര്യങ്ങളാൽ പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് പരിശീലനം കരു...
പുതുവർഷത്തിൽ പാചകവാതക വില വീണ്ടും കൂട്ടി എണ്ണക്കമ്പനികൾ
Local

പുതുവർഷത്തിൽ പാചകവാതക വില വീണ്ടും കൂട്ടി എണ്ണക്കമ്പനികൾ

Perinthalmanna RadioDate: 01-01-2023പുതുവർഷത്തിൽ എൽപിജി സിലിണ്ടർ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 25 രൂപയുടെ വർധനവാണുണ്ടായത്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.ഗാർഹിക പാചകവാതക നിരക്കിൽ മാറ്റമുണ്ടായിട്ടില്ല. വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ നിരക്ക് വർധിച്ചതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ വിലയെയും ഇത് ബാധിച്ചേക്കും. വില വർധനയെ തുടർന്ന്, വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1,768 രൂപയും മുംബൈയിൽ 1,721 രൂപയും, കൊൽക്കത്തയിൽ 1,870 രൂപയും, ചെന്നൈയിൽ 1,917 രൂപയും ആയി.അതേ സമയം, പാചക വാതക വില വർധനയിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത് ജനങ്ങൾക്കുള്ള സർക്കാരിന്റെ പുതുവർഷ സമ്മാനമാണെന്നും ഇത് തുടക്കം മാത്രമാണെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.'പുതുവർഷത്തിലെ ആദ്യ സമ്മാനം, വാണിജ്യ പാചക വാതക സിലിണ്ടറിന് ഇപ്പോൾ 25 രൂപ കൂടി. ഇത് ...
വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിൻ്റെ നവീകരണത്തിന് വേഗം കൂടി
Local

വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിൻ്റെ നവീകരണത്തിന് വേഗം കൂടി

Perinthalmanna RadioDate: 01-01-2023പെരിന്തൽമണ്ണ: തകർന്ന വളാഞ്ചേരി- അങ്ങാടിപ്പുറം  റോഡിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂടി. ഇതോടെ ഏറെ പ്രതിഷേധത്തിനും നിവേദനങ്ങൾക്കും കാരണമായ ഈ പാതയിലെ   യാത്ര പ്രശ്നത്തിന് പരിഹാരം ആകും.  പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിൽ വെങ്ങാട് മുതൽ അങ്ങാടിപ്പുറം വരെയുള്ള റോഡ് പല ഭാഗങ്ങളും തകർന്ന്  പാത തന്നെ ഇല്ലാത്ത അവസ്ഥയിലായിരുന്നു . മാസങ്ങൾക്ക് മുൻപ് തുടങ്ങിയ തകർച്ചയും ഗതാഗത  കുരുക്കും പലപ്പോഴും അപകടങ്ങൾക്കും  വാഹന യാത്രികരുടെ  അമർഷങ്ങൾക്കും കാരണമായിരുന്നു.  മഴയും സാങ്കേതിക തടസ്സങ്ങളും പറഞ്ഞു നവീകരണവും നീണ്ടു പോയി. പലതവണ കുഴിയടക്കലുകൾ നടന്നെങ്കിലും അതിനെല്ലാം ദിവസങ്ങൾ മാത്രമേ ആയുസ്സ് ഉണ്ടായുള്ളൂ. കഴിഞ്ഞ ജൂൺ 26ന്  റണ്ണിങ് കോൺട്രാക്റ്റിൽ ഫണ്ട് നൽകി എഗ്രിമെന്റ് വച്ചു ബാക്കി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതാണ്. കഴിഞ...
ഡിസംബറിലെ റേഷന്‍ വിതരണം ജനുവരി അഞ്ചു വരെ നീട്ടി
Local

ഡിസംബറിലെ റേഷന്‍ വിതരണം ജനുവരി അഞ്ചു വരെ നീട്ടി

Perinthalmanna RadioDate: 01-01-2023തിരുവനന്തപുരം: ഇ-പോസ് മെഷീന്റെ മെല്ലെപ്പോക്ക് കാരണം ഡിസംബറിലെ റേഷൻ വിതരണം ജനുവരി അഞ്ച് വരെ നീട്ടിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ശനിയാഴ്ച രാത്രി വരെ 77.36 ശതമാനം പേരാണ് റേഷൻ വാങ്ങിയത്. ബാക്കിയുള്ളവർക്കും ലഭ്യമാക്കാനാണ് തീയതി നീട്ടിയത്.ഈ മാസവും സമയ ക്രമീകരണം ഉണ്ട്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ രണ്ടു മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒന്നു വരേയും ബാക്കി ദിനങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 7 വരേയും റേഷൻ കടകൾ പ്രവർത്തിക്കും.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ആനമങ്ങാട് – മണലായ – മുതുകുർശി റോഡ് ഫണ്ട് അനുവദിച്ചിട്ടും നന്നാക്കാത്തതിൽ പ്രതിഷേധം
Local

ആനമങ്ങാട് – മണലായ – മുതുകുർശി റോഡ് ഫണ്ട് അനുവദിച്ചിട്ടും നന്നാക്കാത്തതിൽ പ്രതിഷേധം

Perinthalmanna RadioDate: 31-12-2022പെരിന്തൽമണ്ണ: ഫണ്ട് അനുവദിച്ചിട്ടും വർഷങ്ങളായി തകർന്നു കിടക്കുന്ന ആനമങ്ങാട് മണലായ മുതുകുർശി റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. 6 കിലോമീറ്ററോളം ദൈർഘ്യം വരുന്നതാണ് ഈ റോഡ്. കിലോമീറ്ററുകളോളം റോഡ് കീറി കുഴിയെടുത്താണ് പെരിന്തൽമണ്ണ നഗരസഭയുടെ രാമൻചാടി - അലിഗഡ് ശുദ്ധജല പദ്ധതി പൈപ്പുകൾ സ്ഥാപിച്ചത്. അതോടെ റോഡ് പൂർണമായി തകർന്നു. കുണ്ടും കുഴികളും രൂപപ്പെട്ട റോഡിലൂടെ മഴ പെയ്താൽ യാത്ര ദുസ്സഹമാണ്. റോഡിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും പൊടിശല്യവും ദുരിതമാണ്. പൈപ്പ് സ്ഥാപിക്കാനായി പൊളിച്ച റോഡ് പൂർവ സ്ഥിതിയിലാക്കാൻ  ജല അതോറിറ്റി, പൊതു മരാമത്ത് വകുപ്പിന് ആവശ്യമായ തുക കൈമാറിയിട്ടുണ്ട്. മുൻപ് റോഡിന്റെ നവീകരണത്തിന് 1 കോടി രൂപയോളംവകയിരുത്തിയിരുന്നു. എന്നാൽ അനുവദിച്ച തുക അപര്യാപ്തമായതിനാലാണ് പണി നീളുന്നത്. പൈപ്പുകൾ സ്ഥാപിക്കുന്ന പണി ...
Local
സർക്കാർ ഓഫിസുകളിൽ‌ പണം അടയ്ക്കാൻ യുപിഐ സൗകര്യം ഏർപ്പെടുത്തുംPerinthalmanna RadioDate: 31-12-2022പുതുവർഷത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ഗൂഗിൾ പേ, ഫോൺപേ, ഭീം തുടങ്ങിയ യുപിഐ ആപ്പുകൾ ഉപയോഗിച്ച് ഫീസും പിഴയും അടയ്ക്കാൻ സൗകര്യം ഏർപ്പെടുത്തും. 6 മാസം മുൻപ് ഇതു നടപ്പാക്കാൻ നിർദേശിച്ചെങ്കിലും പല ഓഫിസുകളും പാലിച്ചില്ല. നാളെ മുതൽ കർശനമായി ഈ സൗകര്യം ഒരുക്കണമെന്ന് ധനസെക്രട്ടറി വകുപ്പുകൾക്കു നിർദേശം നൽകി. പണം സ്വീകരിക്കുന്നവർ ഇലക്ട്രോണിക് രസീത് നൽകണം.ഫീസുകളും പിഴകളും പണമായി സ്വീകരിച്ചാൽ പോലും അത് ട്രഷറി പോർട്ടലിലോ മൊബൈൽ ആപ്ലിക്കേഷനിലോ രേഖപ്പെടുത്ത​ണം. പണം അടച്ചയാൾക്കു എസ്എംഎസ് വഴി രസീതിന്റെ ലിങ്ക് ലഭിക്കും. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ പേരുള്ള ഏത് സർക്കാർ ഉദ്യോഗസ്ഥനും ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് രസീത് തയാറാക്കാം. രസീതിലെ തുക യുപിഐ ആപ് വഴി അ...
ഇന്ന് പെരിന്തൽമണ്ണയിലെ കടകളുടെ പ്രവര്‍ത്തനം രാത്രി 10 വരെ മാത്രം
Local

ഇന്ന് പെരിന്തൽമണ്ണയിലെ കടകളുടെ പ്രവര്‍ത്തനം രാത്രി 10 വരെ മാത്രം

Perinthalmanna RadioDate: 31-12-2022പെരിന്തൽമണ്ണ : പുതുവത്സര ആഘോഷ ജാഗ്രതയുടെ ഭാഗമായി പെരിന്തൽമണ്ണ പോലീസ്‌ സ്റ്റേഷൻ പരിധിയിലുള്ള സ്ഥാപനങ്ങൾ ഇന്ന് (31-12-2022 ശനിയാഴ്ച) രാത്രി പത്തിന് അടയ്ക്കണമെന്ന് പോലീസ് അറിയിച്ചു. മെഡിക്കൽ ഷോപ്പുകൾ, ലാബുകൾ എന്നിവ ഒഴികെയുള്ളവയ്ക്ക് എല്ലാം ഇത് ബാധകമാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ എടുത്ത തീരുമാനം കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...