Local

വിഷുവും പെരുന്നാളും ഒരുമിച്ചെത്തിയതോടെ വെടിക്കെട്ടൊരുക്കാൻ പടക്കവിപണി
Local

വിഷുവും പെരുന്നാളും ഒരുമിച്ചെത്തിയതോടെ വെടിക്കെട്ടൊരുക്കാൻ പടക്കവിപണി

Perinthalmanna RadioDate: 11-04-2023വിഷുവും പെരുന്നാളും ഒരുമിച്ചെത്തിയത് വിപണിയിലെ വെടിക്കെട്ടാക്കാൻ ഒരുങ്ങുകയാണ് പടക്കക്കച്ചവടക്കാർ. മയിൽപ്പീലി പോലെ വിടർന്നു കത്തുന്ന മയിൽപ്പൂവും റീൽസുകൾക്കായി 30 സെക്കൻഡ് നിന്നു കത്തുന്ന ഡെഡിപ്പൂവും ചിക്പുക് ഡിസ്കോ ഡാൻസും നിലത്തു കിടന്നു കറങ്ങുന്ന സ്പിന്നറും ഉയരത്തിൽ പറന്ന് കറങ്ങിക്കത്തുന്ന ഹെലികോപ്റ്ററും പാരച്യൂട്ടുമെല്ലാമാണ് ഇത്തവണ വീട്ടിലെ പൂരങ്ങൾക്ക് പുതുമ നിറയ്ക്കുന്നത്. വലിയ ശബ്ദമുള്ള പടക്കപ്രേമികൾക്കായി ഗുണ്ടുകളും ഓലപ്പടക്കങ്ങളും കടകളിൽ നിറഞ്ഞിട്ടുണ്ട്. ശബ്ദം കുറവാണെങ്കിലും വർണങ്ങൾ തീർക്കുന്ന ചൈനീസ് പടക്കങ്ങൾക്ക് എന്നത്തെയും പോലെ ഇത്തവണയും ആവശ്യക്കാർ ധാരാളമുണ്ട്. 12 മുതൽ 240 തവണ വരെ മുകളിൽ പോയി പൊട്ടുന്ന ചൈനീസ് പടക്കങ്ങളുണ്ട്. 300 മുതൽ 4,000 രൂപ വരെയാണ് വില. 5 മിനിറ്റ് വരെ നിന്നു കത്തുന്ന മത്താപ്പൂ, വിവിധയിനം മേശപ്പൂവുകൾ, 5 സെന്റിമീറ്റ...
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂട് അനുഭവപ്പെടും
Local

സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂട് അനുഭവപ്പെടും

Perinthalmanna RadioDate: 11-04-2023സംസ്ഥാനത്ത് ചൊവ്വയും ബുധനും കഠിനമായ ചൂട് അനുഭവപ്പെടും. താപസൂചിക 58 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് തൃശൂര്‍, കോട്ടയം, പാലക്കാട് ജില്ലകളിലാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ വേനല്‍മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കൊല്ലം, പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ 58 ഡിഗ്രി സെലിഷ്യസ് ചൂട് അനുഭവപ്പെടും. കൊല്ലം മുതല്‍ കോഴിക്കേട് വരെയുള്ള എട്ടു ജില്ലകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും അനുഭവവേദ്യമാകുന്ന ചൂട് 52 മുതല്‍ 54 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. ബുധനാഴ്ച വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും താപസൂചിക 52 ന് മുകളിലേക്ക് ഉയരും. ഹൈറേഞ്ച് പ്രദേശത്ത് മാത്രമാണ് ചൂടിന്‍റെ ക...
അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം അശാസ്ത്രീയം; ദുരിതം മുഴുവൻ വളാഞ്ചേരി റോഡിൽ
Local

അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം അശാസ്ത്രീയം; ദുരിതം മുഴുവൻ വളാഞ്ചേരി റോഡിൽ

Perinthalmanna RadioDate: 11-04-2023പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ അശാസ്ത്രീയമായ ഗതാഗത നിയന്ത്രണം മൂലം കുരുക്കിന്റെ ദുരിതം മുഴുവൻ വളാഞ്ചേരി റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക്. ദേശീയ പാതയിലെ മലപ്പുറം-  പെരിന്തൽമണ്ണ റോഡിൽ ഗതാഗത കുരുക്ക് ഒഴിവാക്കാനായി വളാഞ്ചേരി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ അങ്ങാടിപ്പുറം ജംക്ഷനിൽ ഏറെ നേരം തടഞ്ഞ് ഇടുന്നതാണ് ദുരിതമായത്.ആശുപത്രികളിലേക്ക് പോകുന്ന രോഗികൾ ഉൾപ്പെടെ അധികൃതരുടെ കനിവ് കാത്തു കിടക്കേണ്ടി വരികയാണ്. തിരക്കേറിയ റോഡുകളിൽ  ഒന്നാണ് അങ്ങാടിപ്പുറം വളാഞ്ചേരി റോഡ്. ഈ റോഡിലെ നീണ്ട നിര വൈലോങ്ങരയിൽ എത്തുമ്പോഴേ പലപ്പോഴും അധികൃതർ ശ്രദ്ധിക്കൂ.വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗത്തു നിന്ന് വരുന്ന ബസ് യാത്രക്കാരാണ് ഇതു മൂലം കൂടുതൽ ദുരിതം അനുഭവിക്കുന്നത്. സമയ നഷ്ടം മൂലം പലപ്പോഴും ഈ റൂട്ടുകളിൽ ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്ന സ്ഥിതിയാണ്. വളാഞ്ചേരി റോഡിലൂടെ ബസിൽ എത്തുന്ന ...
സ്വകാര്യ, ടാക്സി വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിന് വിലക്ക്
Local

സ്വകാര്യ, ടാക്സി വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിന് വിലക്ക്

Perinthalmanna RadioDate: 11-04-2023പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ നീക്കം ഇനി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ അനുവദിക്കില്ല. ഇതു സംബന്ധിച്ച 2002ലെ നിയമം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) കർശനമാക്കി.ഇതോടെ, വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ സ്വന്തം വാഹനത്തിൽ കൊണ്ടുപോയാൽ പോലും നടപടികളുണ്ടാകാം. വാഹനത്തിലെ ഇന്ധനം തീർന്നു വഴിയിൽ കുടുങ്ങിയാൽ പോലും കുപ്പിയുമായി ചെന്നാൽ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ല. നിയമം കർശനമാകുന്നതോടെ യാത്രക്കാരുമായി വന്നു ബസുകൾ പമ്പിൽനിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും. എലത്തൂർ ട്രെയിൻ തീവയ്പു സംഭവത്തിന്റെ പശ്ചാത്തലത്തിലാണു പെസോയുടെ കർശന നിർദേശം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---...
ജലസംഭരണത്തിന് സംവിധാനമില്ല; വെള്ളത്തിന് നെട്ടോട്ടമോടി ഫയർഫോഴ്സ്
Local

ജലസംഭരണത്തിന് സംവിധാനമില്ല; വെള്ളത്തിന് നെട്ടോട്ടമോടി ഫയർഫോഴ്സ്

Perinthalmanna RadioDate: 10-04-2023മലപ്പുറം: ചൂട് കനത്തതോടെ തീപിടിത്തം അണയ്ക്കാനുള്ള വെള്ളം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ജില്ലയിലെ ഫയർഫോഴ്സ്. എട്ട് ഫയർസ്‌റ്റേഷനുകളിൽ മലപ്പുറം, പൊന്നാനി, തിരൂർ,​ പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ മാത്രമാണ് വെള്ളം സംഭരിച്ച് വയ്ക്കാനുള്ള ടാങ്കുകളുള്ളത്. ഇതിൽ മലപ്പുറത്തും തിരൂരും ഒഴികെ മറ്റൊരിടത്തും ആവശ്യത്തിന് വെള്ളം സംഭരിക്കാനുള്ള ജലസ്രോതസ്സില്ല. കുളങ്ങളെയും പുഴകളെയും സ്വകാര്യ കിണറുകളെയും ആശ്രയിക്കുകയാണ് മറ്റ് ഫയർസ്റ്റേഷനുകൾ. തീയണയ്ക്കാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വെള്ളം വേണ്ടിവരുമ്പോൾ പെട്ടെന്ന് ലഭ്യമാക്കാൻ ഫയർഫോഴ്സ് സേനാംഗങ്ങൾ പ്രയാസപ്പെടുന്നുണ്ട്. പലപ്പോഴും രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ വെള്ളം കിട്ടുന്ന ഇടങ്ങളിൽ നിന്നെല്ലാം ശേഖരിക്കുന്ന രീതിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. 12,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന വാട്ടർ ബൗസർ വാഹനമാണ് തീണയയ്ക്കാനായി ഫയ...
ഹയർ സെക്കൻഡറിയിൽ വ്യവസ്ഥ കർശനമാക്കണമെന്ന് വിദഗ്ധസമിതി; ഒരു ക്ലാസിൽ പരമാവധി 50 കുട്ടികൾ മതി
Local

ഹയർ സെക്കൻഡറിയിൽ വ്യവസ്ഥ കർശനമാക്കണമെന്ന് വിദഗ്ധസമിതി; ഒരു ക്ലാസിൽ പരമാവധി 50 കുട്ടികൾ മതി

Perinthalmanna RadioDate: 10-04-2023ഹയർ സെക്കൻഡറിയിൽ ഒരു ക്ലാസിൽ പരമാവധി അമ്പതു വിദ്യാർഥികളെ മാത്രമേ പ്രവേശിക്കാവൂവെന്ന വ്യവസ്ഥ കർശനമാക്കണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി.പഠനത്തിൽ വിദ്യാർഥികൾക്ക് വ്യക്തിപരമായ ശ്രദ്ധനൽകാൻ ഈയൊരു ഏകീകൃത വ്യവസ്ഥ വേണമെന്നാണ് പ്രൊഫ. വി. കാർത്തികേയൻ നായർ അധ്യക്ഷനായ സമിതിയുടെ വിലയിരുത്തൽ.ആനുപാതികമായി അധികബാച്ചുകൾ അനുവദിക്കണമെന്നും സമിതി ആവശ്യപ്പെടും.ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിച്ചതിലെ അസന്തുലിതാവസ്ഥ പഠിക്കാനും ശുപാർശ നൽകാനും രൂപവത്കരിച്ച സമിതിയുടെ മേഖലാതല പരിശോധന പൂർത്തിയായി. വൈകാതെ സർക്കാരിനു റിപ്പോർട്ടു നൽകും.വയനാട്, ഇടുക്കി ജില്ലകളിലും വിദ്യാർഥികൾ കുറവുള്ള ബാച്ചുകളുണ്ടെന്നാണ് കണ്ടെത്തൽ. ആദിവാസി, പട്ടികവർഗ വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ കുട്ടികൾ കുറവാണെങ്കിലും ഈ ബാച്ചുകൾ നിലനിർത്താനാവും ശുപാർശ. ശാസ്ത്രീയമായ വിലയിരുത്തലില്ലാതെ, മുൻ...
യുവതിയെ ശ്വാസം മുട്ടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍
Local

യുവതിയെ ശ്വാസം മുട്ടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍

ᴩᴇʀɪɴᴛʜᴀʟᴍᴀɴɴᴀ ʀᴀᴅɪᴏᴅᴀᴛᴇ: 10-04-2023പെരിന്തല്‍മണ്ണ: ഏലംകുളത്ത് യുവതിയെ കിടപ്പറയില്‍ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖ് (35) ആണ് റിമന്‍ഡിലായത്. വെള്ളിയാഴ്ച രാത്രി ഏലംകുളത്തെ വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ദമ്ബതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഏലംകുളം പൂത്രോടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്‌ന (30) ആണ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്.ശനിയാഴ്ച പുലര്‍ച്ചെ നാലിന് ഫഹ്‌നയുടെ മാതാവ് റമദാന്‍ അത്താഴത്തിന് എഴുന്നേറ്റപ്പോള്‍ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്നുകിടക്കുന്നതായി കണ്ടു. തുടര്‍ന്ന് മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് ഫഹ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ച്‌ വായില്‍ തുണി തിരുകിയ നിലയില്‍ കണ്ടത്. പൊലീസിന്റെ നിര്‍ദേശ...
റമദാനില്‍ വിശ്വാസികള്‍ക്ക് സിയാറത്ത് യാത്രയുമായി കെ.എസ്.ആര്‍.ടി.സി
Local

റമദാനില്‍ വിശ്വാസികള്‍ക്ക് സിയാറത്ത് യാത്രയുമായി കെ.എസ്.ആര്‍.ടി.സി

Perinthalmanna RadioDate: 10-04-2023പെരിന്തൽമണ്ണ: റമദാന്‍ വ്രതത്തോടനുബന്ധിച്ച്‌ വിശ്വാസികള്‍ക്ക് കെ.എസ്.ആര്‍.ടി.സി സിയാറത്ത് യാത്ര സംഘടിപ്പിക്കുന്നു.ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് മലപ്പുറം, പെരിന്തല്‍മണ്ണ ഡിപ്പോകളില്‍ നിന്ന് തീര്‍ഥാടന യാത്ര സംഘടിപ്പിക്കുന്നത്. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ മഖ്ബറകള്‍ സന്ദര്‍ശിക്കാനാണ് കെ.എസ്.ആര്‍.ടി.സി അവസരമൊരുക്കുന്നത്.ഈ മാസം 23-നാണ് മലപ്പുറം ഡിപ്പോയില്‍നിന്ന് ആദ്യ സിയാറത്ത് യാത്ര പുറപ്പെടുക. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന യാത്രയില്‍ മലപ്പുറം ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്ബുറം, പുതിയങ്ങാടി, പൊന്നാനി, പുത്തന്‍പള്ളി, വെളിയംകോട് തുടങ്ങിയ മഖ്ബറകള്‍ സന്ദര്‍ശിക്കാനാണ് അവസരം ലഭിക്കുക. തൃശൂര്‍ ജില്ലയിലെ മണത്തല, ചാവക്കാട് എന്നിവിടങ്ങളിലെ മഖ്ബറകള്‍ കൂടി സന്ദര്‍ശിച്ച്‌ വൈകീട്ട് ആറ് മണിക്ക് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. ...
പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഭിമുഖ പരിശീലന പരിപാടി സംഘടിപ്പിച്ചു
Local

പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഭിമുഖ പരിശീലന പരിപാടി സംഘടിപ്പിച്ചു

Perinthalmanna RadioDate: 09-04-2023പെരിന്തൽമണ്ണ: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍  നടത്താനിരിക്കുന്ന എസ്.ഐ പരീക്ഷാ അഭിമുഖത്തിന് തയ്യാറെടുക്കുന്നവര്‍ക്കായി പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസും മുദ്ര എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷനും, ക്രിയ വിദ്യാഭ്യാസ പദ്ധതിയും  സംയുക്തമായി സംഘടിച്ച സൗജന്യ അഭിമുഖ പരിശീലന പരിപാടിക്ക് എത്തിയത് നൂറോളം ഉദ്യോഗാർഥികൾ. പൂര്‍ണ്ണമായും കേരള പി.എസ്.സിയുടെ എസ്.ഐ അഭിമുഖ മാതൃകയില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത പരിശീലനത്തിന്  സര്‍വീസിലുള്ളവരും വിരമിച്ചവരുമായ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, അക്കാദമിക രംഗത്തെ പ്രമുഖര്‍, മന: ശ്ശാസ്ത്രജ്ഞര്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. മുൻ ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രൻ,...
കുടിവെള്ള സ്രോതസ്സുകൾ മലിനം; മഞ്ഞപ്പിത്തം തലപൊക്കുന്നു
Local

കുടിവെള്ള സ്രോതസ്സുകൾ മലിനം; മഞ്ഞപ്പിത്തം തലപൊക്കുന്നു

Perinthalmanna RadioDate: 09-04-2023മലപ്പുറം: വേനൽച്ചൂട് കടുത്തതോടെ സാംക്രമിക രോഗങ്ങളുടെ വ്യാപനം ജില്ലയിൽ കൂടുന്നു. ഒരാഴ്ചയ്ക്കിടെ പത്ത് പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തു. വേനൽ കടുത്തതിന് ശേഷം ഏറ്റവും കൂടുതൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് ഇക്കാലയളവിലാണ്. രണ്ടുവ‌‍ർഷം മുമ്പ് ജില്ലയിൽ മഞ്ഞപ്പിത്ത വ്യാപനം വലിയ വെല്ലുവിളി ഉയ‌ർത്തിയിരുന്നു. കുടിവെള്ള സ്രോതസ്സുകൾ മലിനീകരിക്കപ്പെട്ട സാഹചര്യം രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുണ്ട്. കുടിവെള്ളത്തിന് ടാങ്കറുകളെ ആശ്രയിക്കുന്ന പ്രദേശങ്ങളുടെ എണ്ണം കൂടിവരികയാണ്. വെള്ളം ശേഖരിക്കുന്നതിലെ മാനദണ്ഡങ്ങൾ പലപ്പോഴും പാലിക്കപ്പെടാറില്ലെന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കുന്നുണ്ട്. അതിസാരവുമായി ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഒരാഴ്ചയ്ക്കിടെ 1,​367 പേർ ചികിത്സ തേടി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തു...