Local

കൊടികുത്തിമലയിലെ മാലിന്യം തള്ളൽ; പ്രതികൾക്ക് ശിക്ഷയായി സാമൂഹിക സേവനവും നല്ലനടപ്പും
Local

കൊടികുത്തിമലയിലെ മാലിന്യം തള്ളൽ; പ്രതികൾക്ക് ശിക്ഷയായി സാമൂഹിക സേവനവും നല്ലനടപ്പും

Perinthalmanna RadioDate: 24-02-2023പെരിന്തൽമണ്ണ: പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കൊടികുത്തിമലയുടെ പരിസരത്ത് ടോറസ് ലോറിയിൽ കൊണ്ടുവന്ന് മാലിന്യംതള്ളിയ കേസിൽ സുപ്രധാന വിധിയുമായി പുലാമന്തോൾ ഗ്രാമന്യായാലയ കോടതി.നാലു പ്രതികൾക്ക് മൂന്ന്‌ മാസത്തേക്ക് നല്ല നടപ്പും മൂന്ന് ദിവസം പെരിന്തൽമണ്ണ നഗരസഭാ ഖരമാലിന്യ പ്ലാന്റിൽ നിർബന്ധിത മാലിന്യ സംസ്കരണ പ്രവർത്തനവുമാണ് വിധിച്ചിട്ടുള്ളത്. പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റും(രണ്ട്) പുലാമന്തോൾ ഗ്രാമന്യായാധിപനുമായ ടി.കെ. യഹിയയാണ് ശിക്ഷ വിധിച്ചത്. ജില്ലാ പ്രൊബേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ പെരിന്തൽമണ്ണ നഗരസഭയുടെ സഹകരണത്തോടെയാകും നിർബന്ധിത സാമൂഹിക സേവനം നടപ്പാക്കുക.മാലിന്യശേഖരണം, ഖരമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും വേർതിരിക്കൽ, ശേഖരിച്ച മാലിന്യം വളമാക്കുന്ന പ്രവൃത്തി തുടങ്ങിയവയിൽ പ്രതികളായ യുവാക്കൾ പങ്കുചേരും. ജില്ലാ പ്രൊബേഷൻ ഓഫീസർ വിധിയ...
മേലാറ്റൂർ – പുലാമന്തോൾ പാത നവീകരണം പാതിവഴിയിൽ
Local

മേലാറ്റൂർ – പുലാമന്തോൾ പാത നവീകരണം പാതിവഴിയിൽ

Perinthalmanna RadioDate: 24-02-2023പെരിന്തൽമണ്ണ: മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള സംസ്ഥാന പാതയുടെ പണിക്കായി നീക്കി വച്ച 139.4 കോടി രൂപ എവിടെ പോയി. 30.88 കിലോ മീറ്റർ വരുന്ന റോഡിന്റെ പുനർ നിർമാണത്തിനായാണ് ഫണ്ട് അനുവദിച്ചത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2020 സെപ്റ്റംബർ 29ന് മുഖ്യമന്ത്രി പിണറായിവിജയനാണ് റോഡിന്റെ നിർമാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചത്. 7 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിലെ 4 പാലങ്ങൾ വീതി കൂട്ടുമെന്നും ഒരുപാലം പുതുക്കി പണിയുമെന്നുംപറഞ്ഞിരുന്നു. നിർമാണമേൽനോട്ടത്തിന്കെഎസ്ടിപിയെയാണ് ചുമതല ഏൽപ്പിച്ചത്. റോഡ് വീതികൂട്ടി,റബറൈസ് ചെയ്ത്, കയറ്റിറക്കങ്ങൾ ക്രമീകരിച്ച് അഴുക്കു ചാലുകൾ നവീകരിച്ച് ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ ആയിരുന്നു കരാർ നൽകിയത്.രണ്ടര വർഷം പിന്നിടുമ്പോൾ പണി പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.  ഈ റോഡിന്റെ കാര്യത്തിൽ നാളിതു വരെ വകുപ്പു മന്ത...
146 കോടിയുടെ കരട് പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌ വികസന സെമിനാർ
Local

146 കോടിയുടെ കരട് പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌ വികസന സെമിനാർ

Perinthalmanna RadioDate: 23-02-2023മലപ്പുറം:  ജില്ലയുടെ കാർഷിക വ്യാവസായിക രംഗത്തെ സമഗ്രമായ ഉത്പാദന വർദ്ധനവും, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതിയും പശ്ചാത്തല വികസനവും ലക്ഷ്യം വെക്കുന്ന 146.13 കോടിയുടെ കരട് പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്‌.ജില്ലാ പഞ്ചായത്ത്‌ മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഹാളിൽ വെച്ച് നടന്ന വികസന സെമിനാറിൽ ജില്ലാ പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബാണ് 2023-24 വാർഷിക പദ്ധതിയിയുടെ കരട് രേഖ അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു.  പ്രസിഡന്റ്‌ എം. കെ. റഫീഖ സെമിനാർ ഉത്ഘാടനം ചെയ്തു.വികസന ഫണ്ട്  വിഭാഗത്തില്‍ 99. 77 കോടി രൂപയും മെയിന്റനൻസ് ഗ്രാന്റ് വിഭാഗത്തല്‍ 40.68 കോടി രൂപയും മറ്റു വിഭാഗത്തിൽ 4.7 കോടി രൂപയും ഉൾപ്പെടെ ആകെ 146.13 കോടി രൂപയുടെ കരട് പദ്ധതികളാണ് യോഗത്തിൽ അവതരിപ്പിച്ചത്.                  ...
കൂട്ടുകാർ മനസ്സു ചേർത്തപ്പോൾ വീടില്ലാത്ത കൂട്ടുകാരിക്ക് വീടൊരുങ്ങി
Local

കൂട്ടുകാർ മനസ്സു ചേർത്തപ്പോൾ വീടില്ലാത്ത കൂട്ടുകാരിക്ക് വീടൊരുങ്ങി

Perinthalmanna RadioDate: 23-02-2023അങ്ങാടിപ്പുറം: കൂട്ടുകാർ മനസ്സു ചേർത്തപ്പോൾ വീടില്ലാത്ത കൂട്ടുകാരിക്ക് 11 ലക്ഷം രൂപ ചെലവിൽ മനോഹരമായ ഒരു സ്‌നേഹ വീടൊരുങ്ങി.പരിയാപുരം സെയ്‌ന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 1995 എസ്.എസ്.എൽ.സി. ബാച്ചിലെ 80 വിദ്യാർഥികളാണ് പഴയ സഹപാഠിയുടെ വീടെന്ന സ്വപ്നത്തിന് ചിറകു നൽകിയത്.നിലമ്പൂർ മൂത്തേടം പനമ്പറ്റയിൽ അഞ്ചു സെന്റ് ഭൂമി സ്വന്തമായുണ്ടായിരുന്ന കുടുംബത്തിന് 900 ചതുരശ്രയടിയിലാണ് വീട് നിർമിച്ചു നൽകിയത്. പി.വി. അൻവർ എം.എൽ.എ, ഫാ. ഡൊമിനിക് വളകോടിയിൽ, മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്‌മാൻ, വൈസ് പ്രസിഡന്റ് എ.ടി. റെജി തുടങ്ങിയവർ താക്കോൽ കൈമാറ്റ ചടങ്ങിനെത്തി.അബ്ദുൽസലാം, കെ. സുരേന്ദ്രൻ, ജോസി വർഗീസ്, വിനോജ് പുതുപ്പറമ്പിൽ, അനീഷ് കക്കറ, റഫീഖ് വള്ളിക്കാപ്പറ്റ, അരവിന്ദൻ, സുമയ്യ സലിം, റുബീന ചാക്കീരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭവന നിർമാണ കമ്മിറ്റി പ്രവർത...
എം.ഡി.എം.എ. യുമായി കോട്ടയ്ക്കൽ സ്വദേശി പെരിന്തൽമണ്ണയിൽ പിടിയിൽ
Local

എം.ഡി.എം.എ. യുമായി കോട്ടയ്ക്കൽ സ്വദേശി പെരിന്തൽമണ്ണയിൽ പിടിയിൽ

Perinthalmanna RadioDate: 23-02-2023പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി എത്തിച്ച മൂന്ന് ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി കോട്ടയ്ക്കൽ സ്വദേശിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തു. പറപ്പൂർ കളത്തിങ്ങൽ ഷെരീഫി (45)നെയാണ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ എസ്.ഐ. എ.എം. യാസിർ നടത്തിയ പരിശോധനയിൽ അങ്ങാടിപ്പുറത്തുനിന്നാണ് ഇയാളെ പിടിച്ചത്. കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി വിൽപ്പന സംഘത്തിൽപ്പെട്ടയാളാണ് ഷെരീഫെന്ന് പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ. അനിത, സീനിയർ സി.പി.ഒ. ജയമണി, സി.പി.ഒ. ജയേഷ്, ഡാൻസാഫ് സ്‌ക്വാഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--------------------------------------...
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; രണ്ട് ബാലറ്റ്പെട്ടികളിൽ റിട്ടേണിങ് ഓഫീസറുടെ ഒപ്പില്ലെന്ന് സ്ഥിതീകരിച്ച് ഹൈക്കോടതി
Local

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; രണ്ട് ബാലറ്റ്പെട്ടികളിൽ റിട്ടേണിങ് ഓഫീസറുടെ ഒപ്പില്ലെന്ന് സ്ഥിതീകരിച്ച് ഹൈക്കോടതി

Perinthalmanna RadioDate: 23-02-2023മലപ്പുറം : പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ സാമഗ്രികൾ ഹൈക്കോടതി തുറന്ന് പരിശോധിച്ചു. സ്പെഷ്യൽ തപാൽ വോട്ടുപെട്ടികളിൽ രണ്ടെണ്ണത്തിൽ റിട്ടേണിംഗ് ഓഫീസറുടെ ഉൾപ്പെടെ ഒപ്പില്ലെന്ന് കോടതി കണ്ടെത്തി. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതെന്ന് ഹൈക്കോടതി വിമർശിച്ചു. തെരഞ്ഞെടുപ്പിലെ ഇത്തരം സംഭവങ്ങൾ അപചയത്തിന്റെ സൂചനയെന്നും കോടതി ചൂണ്ടിക്കാട്ടി. തുറന്ന പെട്ടികൾ ഹൈക്കോടതി വീണ്ടും സീൽ ചെയ്ത് സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. വോട്ടുപെട്ടികൾ കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് വരട്ടെയെന്ന് വ്യക്തമാക്കിയ കോടതി ഹർജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത്  ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ ഭാഗമായി തപാൽ വോട്ട് ഉള്ള പെട്ടികൾ സ്ട...
തിരുമാന്ധാംകുന്ന് പൂരം; പന്തലിനുള്ള കാൽനാട്ടി
Local

തിരുമാന്ധാംകുന്ന് പൂരം; പന്തലിനുള്ള കാൽനാട്ടി

Perinthalmanna RadioDate: 23-02-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പൂരപ്പന്തലിനുള്ള കാൽനാട്ടി. രാവിലെ 8.45-ന് തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു കാൽനാട്ടൽ. കിഴക്കേമുറ്റത്താണ് പന്തലിനുള്ള ആദ്യകാൽ സ്ഥാപിച്ചത്. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസിസ്റ്റന്റ് മാനേജർ എ.എൻ. ശിവപ്രസാദ്, ട്രസ്റ്റി പ്രതിനിധികൾ, ക്ഷേത്രം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാർച്ച് 28 മുതൽ ഏപ്രിൽ ഏഴു വരെയാണ് തിരുമാന്ധാംകുന്ന് പൂരം.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps:...
ഏലംകുളം  റെയിൽവേ ഗേറ്റ് 25 മുതൽ 27 വരെ അടച്ചിടും
Local

ഏലംകുളം  റെയിൽവേ ഗേറ്റ് 25 മുതൽ 27 വരെ അടച്ചിടും

Perinthalmanna RadioDate: 23-02-2023പെരിന്തൽമണ്ണ: ഷൊർണൂർ - നിലമ്പൂർ റെയില്‍ പാതയിലെ ഏലംകുളം റെയിൽവേ ഗേറ്റ്  ഈ മാസം 25ന് രാവിലെ ഒമ്പത് മണി മുതൽ 27 വൈകുന്നേരം ആറ് മണി വരെ റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതാണെന്ന് അധികൃതർ അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EYuz71RniLNAdUHfxjrKjr---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ ഇന്ന് നിർണായക ദിനം; ബാലറ്റ് പെട്ടി കോടതിയിൽ വെച്ച് തുറന്ന് പരിശോധിക്കും
Local

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ ഇന്ന് നിർണായക ദിനം; ബാലറ്റ് പെട്ടി കോടതിയിൽ വെച്ച് തുറന്ന് പരിശോധിക്കും

Perinthalmanna RadioDate: 23-02-2023പെരിന്തൽമണ്ണ തെരഞ്ഞെടുപ്പു കേസിൽ നിർണായകമായ ബാലറ്റ്‌പെട്ടി ഇന്ന് ഹൈക്കോടതിയിൽ വെച്ച് തുറന്ന് പരിശോധിക്കും. ജസ്റ്റിസ് ബദറുദ്ദീന്റെ കോടതിയിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പരിശോധന നടക്കുക. പെട്ടിയുടെ സീൽ പൊളിച്ച് അകത്തുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ പരിശോധിക്കാൻ ഹരജിക്കാർക്കും എതിർകക്ഷികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷനും അനുവാദമുണ്ട്.രജിസ്ട്രാറുടെ നേതൃത്വത്തിൽ പെട്ടിയുടെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. സ്‌പെഷൽ തപാൽ വോട്ടുകൾ ഉൾപ്പെടുന്ന ബാലറ്റ് ബോക്‌സുകൾ കാണാതായതിൽ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ മൂന്ന് ടേബിളിൽ ഒരു ടേബിളിലെ ബാലറ്റ് നഷ്ടമായെന്നാണ് സബ് കലക്ടറുടെ റിപ്പോർട്ട്. ടേബിൾ നമ്പർ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പെട്ടികൾ തുറന്ന നിലയിലായിരുന്നുവെന്നും ഹൈക്കോടതിക...
പെരിന്തൽമണ്ണയിൽ ഹൈമാസ്റ്റ് ലൈറ്റുകൾക്കുള്ള ടെൻഡർ റദ്ദാക്കി
Local

പെരിന്തൽമണ്ണയിൽ ഹൈമാസ്റ്റ് ലൈറ്റുകൾക്കുള്ള ടെൻഡർ റദ്ദാക്കി

Perinthalmanna RadioDate: 23-02-2023പെരിന്തൽമണ്ണ: പൊതുമരാമത്ത് അംഗീകാരമില്ലാത്തയാൾക്ക് ടെൻഡർ നൽകിയെന്ന പരാതിയെത്തുടർന്ന് നഗരത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് നഗരസഭ നൽകിയ ടെൻഡർ റദ്ദാക്കി. പുതിയ ടെൻഡർ വിളിക്കുന്നതിന് നഗരസഭാധ്യക്ഷൻ മുൻകൂർ അനുമതി നൽകിയത് കൗൺസിൽ യോഗം അംഗീകരിച്ചു.ആദ്യം മൂന്നുപേർ പങ്കെടുത്ത ടെൻഡറിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്തയാൾക്ക് ടെൻഡർ നൽകിയിരുന്നു. എന്നാൽ ഇയാൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ ലൈസൻസില്ലെന്ന് ചൂണ്ടിക്കാട്ടി ടെൻഡറിൽ പങ്കെടുത്ത അംഗീകൃത ലൈസൻസുള്ളയാളാണ് പരാതി നൽകിയത്. ഇയാൾ വിഷയത്തിൽ കോടതിയെയും സമീപിച്ചിരുന്നു. ഇതോടെയാണ് ടെൻഡർ റദ്ദാക്കി പുതിയ ടെൻഡർ ക്ഷണിക്കാൻ തീരുമാനിച്ചത്.പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ എം.എൽ.എ. ഫണ്ടിൽ സ്ഥാപിക്കുന്ന മിനിമാസ്റ്റ് ലൈറ്റിന്റെ വൈദ്യുതി തുക നഗരസഭ അടയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. അധികൃതർ നൽകിയ കത്തിൽ നി...