പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് തേടി ഹൈക്കോടതി
Perinthalmanna RadioDate: 02-02-2023പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് അടക്കമുള്ള രേഖകളടങ്ങിയ ഇരുമ്പ് പെട്ടിയിൽ നിന്ന് 482 പോസ്റ്റൽ വോട്ടുകൾ കാണാതായ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന നജീബ് കാന്തപുരത്തിന്റെ പുതിയ ഹർജിയിൽ ഹൈക്കോടതി കമ്മിഷന്റെ നിലപാട് തേടി. തിരഞ്ഞെടുപ്പ് കമ്മിഷനെ കക്ഷിചേർത്ത് അന്വേഷണത്തിന് നിർദേശിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. ഏഴ് ദിവസത്തിനുള്ളിൽ നിലപാട് അറിയിക്കാനാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചിരിക്കുന്നത്. ഹർജി 10-ന് വീണ്ടും പരിഗണിക്കും.നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥിയായിരുന്ന ഇടത് സ്വതന്ത്രൻ കെ.പി.എം. മുസ്തഫ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കക്ഷിയല്ല. ബാലറ്റ് അടങ്ങിയ പെട്ടി കാണാതായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെയും സർക്കാരിനെ...










