Local

മങ്കടയിലെ വികസന പ്രശ്നങ്ങൾ; ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം നാളെ
Local

മങ്കടയിലെ വികസന പ്രശ്നങ്ങൾ; ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം നാളെ

Perinthalmanna RadioDate: 28-10-2022പെരിന്തൽമണ്ണ: മങ്കട മണ്ഡലത്തിലെ വിവിധ വികസന പ്രശ്നങ്ങൾ ഉന്നയിച്ച് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ അങ്ങാടിപ്പുറം ടൗണിൽ ജനപ്രതിനിധികൾ കുത്തിയിരി സമരം നടത്തും. 2016ൽ ഭരണാ അനുമതിയായ വൈലോങ്ങര ഓരാടംപാലം ബൈപാസിന് ഫണ്ട് അനുവദിച്ച് പൂർത്തിയാക്കുക, 2010ൽ പ്രാഥമിക വിഹിതം നീക്കിവച്ച ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് റോഡ് ഭൂമി ഏറ്റെടുത്ത് പൂർത്തിയാക്കുക, പാടെ തകർന്ന അങ്ങാടിപ്പുറം വളാഞ്ചേരി റോഡിന് പ്രാഥമികമായി കണക്കാക്കിയ 15 കോടി രൂപ അനുവദിച്ച് ബി.എം ആൻഡ് ബി.സിയിൽ പ്രവൃത്തി നടത്തുക, നേരത്തേ ദേശീയ പാത അതോറിറ്റിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന മക്കരപ്പറമ്പ് ബൈപാസ് പദ്ധതി എൻ.എച്ച്.എ ഉപേക്ഷിച്ച സ്ഥിതിക്ക് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കുക തുടങ്ങിയവയാണ് മുഖ്യ ആവശ്യങ്ങൾ.മങ്കട താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെ...
ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് അതിഥി തൊഴിലാളികള്‍
Local

ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് അതിഥി തൊഴിലാളികള്‍

Perinthalmanna RadioDate: 28-10-2022പെരിന്തൽമണ്ണ: ലഹരിക്കെതിരേ പ്രതിജ്ഞയെടുത്ത് ജില്ലയിലെ അതിഥിത്തൊഴിലാളികൾ. പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ അതിഥിത്തൊഴിലാളികൾക്കിടയിൽ തൊഴിൽവകുപ്പ് നടത്തുന്ന ‘കവച്’ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനത്തിലായിരുന്നു പ്രതിജ്ഞ. ലഹരി ഉപയോഗിക്കില്ലെന്നും ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കുമെന്നും അവർ പ്രതിജ്ഞ ചെയ്തുബോധവത്കരണ പരിപാടി നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പുരോഗതിയില്‍ അതിഥി തൊഴിലാളികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലഹരി അല്‍പ്പ സമയത്തേക്ക് കൃത്രിമ സന്തോഷം നല്‍കാമെങ്കിലും ഉപയോഗം മനുഷ്യന്റെ ജീവന്‍ അപകടത്തിലാക്കുന്ന ഒന്നാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജെ താജുദ്ദീന്‍ കുട്ടി ക്ലാസെടുത്തു. മേജര്‍ രവി നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ലേബര്‍ ഓഫീസര്‍ ജനറല്‍ കെ.ജയപ്രകാശ് നാരായ...
മണ്ണാർമല ബേക്കറി കടയിൽ തീപിടുത്തം
Local

മണ്ണാർമല ബേക്കറി കടയിൽ തീപിടുത്തം

Perinthalmanna RadioDate:27-10-2022പെരിന്തൽമണ്ണ: മണ്ണാർമല കടമുറിയിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയാണ് തീ പടരാൻ കാരണം.തീപടർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. വൈകുന്നേരം എഴുമണിയോട് കൂടിയാണ് സംഭവം. തീപിടുത്തത്തിൽ ബേക്കറി കടമുറി പൂർണമായും കത്തി നശിച്ചു.ആർക്കും പരിക്കുകൾ ഇല്ല,ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറികാതിരുന്നത് വൻദുരന്തം ഒഴിവാക്കി. ട്രോമാകെയറും പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. ഫയർ ഫോഴ്സ് വാഹനം എത്താൻ വൈകിയത് ആശങ്ക പടർത്തി. സംഭവത്തെ തുടർന്ന് കാര്യവട്ടം - പട്ടിക്കാട് റോഡിൽ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ മാട്റോഡ് വഴി തിരിച്ചുവിടുകയായിരുന്നു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഓരാടംപാലം- വൈലോങ്ങര ബൈപ്പാസ്: ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തി
Local

ഓരാടംപാലം- വൈലോങ്ങര ബൈപ്പാസ്: ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തി

Perinthalmanna RadioDate: 27-10-2022അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഓരാടംപാലം-വൈലോങ്ങര ബൈപ്പാസിന്റെ പുതുക്കിയ അലൈൻമെന്റ് ആർ.ബി.ഡി.സി.കെ, കിറ്റ്‌കോ ഉദ്യോഗസ്ഥർ പരിശോധിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ.യുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.പുതുക്കിയ അലൈൻമെന്റിന് കിഫ്ബി നേരത്തേ അംഗീകാരം നൽകിയിരുന്നു. മണ്ണുപരിശോധനയും മറ്റു സാങ്കേതിക പരിശോധനകളും ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഹൈക്കോടതി കേസിനെത്തുടർന്ന് മങ്കട എം.എൽ.എ. മഞ്ഞളാംകുഴി അലി ധനകാര്യ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിയമസഭയിൽ പ്രശ്‌നം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ അലൈൻമെന്റ് സംബന്ധിച്ച നിർദേശവും റഫ് എസ്റ്റിമേറ്റും ആർ.ബി.ഡി.സി.കെ.യ്ക്ക് സമർപ്പിച്ചിട്ടുണ്ട്. തുടർനടപടികൾക്കായാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. 2016-ൽ ഭരണാനുമതി നൽകി കിഫ്ബി മുഖാന്ത...
സംസ്ഥാനത്ത് വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു
Kerala, Latest, Local

സംസ്ഥാനത്ത് വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു

Perinthalmanna RadioDate:26-10-2022കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പ‍ഞ്ചായത്തിൽ ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് ബാക്ടീരിയ ബാധിച്ചത്. ഇവരുടെ കുടുംബാഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.ജില്ലയിൽ വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കാരശ്ശേരി പ‍ഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്. ഇതിൽ പത്ത് വയസ്സുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തുമായി ചേർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകൾ, ഇറച്ചികടകൾ, മത്സ്യമാർക്കറ്റ് എന്നിവടങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന തുടങ്ങി. എല്ലാ വാ‍ർഡുകളിലും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും.മലിന ജലത്തിലൂടെ ബാക്ട...
കെ റെയിൽ ജില്ലയിൽ ഏറ്റെടുത്ത റെയിൽവേ മേൽപാലങ്ങളുടെ നിർമാണ നടപടി ഇഴയുന്നു
Local

കെ റെയിൽ ജില്ലയിൽ ഏറ്റെടുത്ത റെയിൽവേ മേൽപാലങ്ങളുടെ നിർമാണ നടപടി ഇഴയുന്നു

Perinthalmanna RadioDate: 26-10-2022പെരിന്തൽമണ്ണ: കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ അഥവാ കെ റെയിൽ ജില്ലയിൽ ഏറ്റെടുത്ത റെയിൽവേ മേൽപാലങ്ങളുടെ നിർമാണത്തിൽ നടപടി ഇഴയുന്നു. പട്ടിക്കാട്, ചെറുകര മേൽപാലങ്ങൾക്ക് ഇനിയും ടെൻഡർ ആയിട്ടില്ല. എന്നാൽ ടെൻഡർ ആയ നിലമ്പൂർ യാർഡ് അടിപ്പാതയ്ക്കാകട്ടെ വർക്ക് ഓർഡറും നൽകിയിട്ടില്ല. സംസ്ഥാനത്ത് കെ റെയിൽ നിർമിക്കുന്ന 27 മേൽപാലങ്ങളിൽപ്പെട്ടതാണ് ഇവ. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിലുൾപ്പെട്ട തിരക്കേറിയ റെയിൽവേ ഗേറ്റുകളാണ് പട്ടിക്കാട്, ചെറുകര എന്നിവിടങ്ങളിലേത്. അങ്ങാടിപ്പുറം – വാണിയമ്പലം സ്‌റ്റേഷനുകൾക്കിടയിലാണ് പട്ടിക്കാട് ഗേറ്റ്.ഷൊർണൂർ –അങ്ങാടിപ്പുറം സ്‌റ്റേഷനുകൾക്കിടയിലാണ് ചെറുകര ഗേറ്റ്. നിലമ്പൂർ–ഷൊർണൂർ പാതയിൽ ദിവസവും 14 തവണ ഈ ഗേറ്റുകൾ അടച്ചിടുമ്പോൾ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിര പതിവാണ്. ചെറുകരയിൽ ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ 11.89 കോടിക്ക് പ്ലാൻ തയാറാക്കാതെ കിറ്റ്കോ
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ 11.89 കോടിക്ക് പ്ലാൻ തയാറാക്കാതെ കിറ്റ്കോ

Perinthalmanna RadioDate: 26-10-2022പെരിന്തൽമണ്ണ: കിഫ്ബി വഴി ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളിൽ പൂർത്തിയാക്കുന്ന നിർമാണ പദ്ധതികളുടെ പുരോഗതി ആരോഗ്യ മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനത്തിൽ വിലയിരുത്തി. മന്ത്രി, ആരോഗ്യ ഡയറക്ടർ, പദ്ധതി ഏറ്റെടുത്ത് പൂർത്തിയാക്കുന്ന ഏജൻസികൾ എന്നിവർ തിരുവനന്തപുരത്തും മറ്റു പ്രതിനിധികൾ ഓൺലൈനിലുമായാണ് യോഗത്തിൽ പങ്കെ ടുത്തത്. കിറ്റ്കോ, ബി.എസ്.എൻ. എൽ, കെ.എസ്.ഇ.ബി, ഇൻകെൽ അടക്കം 11 ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്തു. സർക്കാർ പണമനുവദിച്ചിട്ടും അനാവശ്യമായി നീളുന്നെന്ന പരാതി ആയിരുന്നു കിറ്റ്കോയെക്കുറിച്ച്.പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ 2020 ഒക്ടോബർ എട്ടിനാണ് 11.89 കോടി രൂപ കിഫ്ബി അനുവദിച്ചത്. സാധാരണ ഒരു വർഷം കൊണ്ട് നടപടികൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കേണ്ടതാണ്. എന്നാൽ, പ്രവൃത്തി ഏറ്റെടുത്ത സർക്കാർ ഏജൻസി പ്ലാൻ പോലും തയാറാക്കിയിട്ടില്ല. നിലവിലെ ആശുപത്രിയ...
കരുവാരക്കുണ്ടിൽ പ്രാദേശിക മഴ നീരീക്ഷണ കേന്ദ്രം സജ്ജമാക്കും
Local

കരുവാരക്കുണ്ടിൽ പ്രാദേശിക മഴ നീരീക്ഷണ കേന്ദ്രം സജ്ജമാക്കും

Perinthalmanna RadioDate: 26-10-2022കരുവാരക്കുണ്ട്: കരുവാരക്കുണ്ടിൽ പ്രാദേശിക മഴ നീരീക്ഷണ കേന്ദ്രം സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണ സമിതി. പ്രളയ മേഖലയെക്കുറിച്ച് പഠനം നടത്തുന്ന സന്നദ്ധ സംഘടന റെയിൽ ട്രാക്കേഴ്സിന്റെ സഹകരണത്തോടെയാണിത് സ്ഥാപിക്കുന്നത്.ഇവിടത്തെ ജലസ്രോതസ്സുകൾ അപ്രതീക്ഷിതമായി കരകവിഞ്ഞ് അപകടം പതിവാണ്. ഇവയുടെ ഉദ്‌ഭവ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന മഴയാണ് മലയോരത്ത് ദുരിതം വിതയ്ക്കുന്നത്. വൃഷ്ടി പ്രദേശങ്ങളിലെ മഴസാധ്യത മുൻകൂട്ടി അറിഞ്ഞാലേ താഴ്‌ ഭാഗങ്ങളിലുള്ളവർക്ക് മുൻകരുതൽ എടുക്കാനാകൂ. ഇതു പരിഗണിച്ചാണ് തീരുമാനം.സംസ്ഥാന ശരാശരിയിലും കൂടിയ മഴ കരുവാരക്കുണ്ട് മേഖലയിൽ ലഭിക്കുന്നതായാണ് റെയിൻ ട്രാക്കേഴ്സ് നടത്തിയ പഠനത്തിലെ പ്രാഥമിക നിഗമനം. നിരീക്ഷണ കേന്ദ്രം വന്നാൽ കാലാവസ്ഥാ മാറ്റം മുൻകൂട്ടി അറിയാനാകും. കരുവാരക്കുണ്ടിനു പുറമെ ഒലിപ്പുഴ കടന്നുപോകുന്ന തുവ്വൂർ, എടപ്പറ്റ, പാണ്ടിക്കാട്, മേലാറ്റൂർ പഞ...
പെരിന്തൽമണ്ണ സി.എച്ച് സെന്റർ കെട്ടിട നിർമാണം; ടെൻഡർ പരിശോധന അവസാന ഘട്ടത്തിൽ
Local

പെരിന്തൽമണ്ണ സി.എച്ച് സെന്റർ കെട്ടിട നിർമാണം; ടെൻഡർ പരിശോധന അവസാന ഘട്ടത്തിൽ

പെരിന്തൽമണ്ണ: സി.എച്ച് സെന്ററിന്റെ അഡ്മിനിസ്ട്രേറ്റീവ് ആന്റ് പാലിയേറ്റിവ് ബ്ലോക്കിന്റെ നിർമാണ പ്രവൃത്തികൾക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച ടെൻഡറുകളുടെ പരിശോധന പൂർത്തിയായി. ഇതിനായി സെന്റർ പ്രസിഡന്റ് കെ.പി.എ മജീദ് എംഎൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.മയ്യിത്ത് പരിപാലനം, ഫിസിയോ തെറാപ്പി, പാലിയേറ്റീവ് സംവിധാനങ്ങൾ, മിനി കോൺഫറൻസ് ഹാൾ എന്നീ സൗകര്യങ്ങൾ ഒരുക്കാൻ ഉദ്ദേശിക്കുന്ന സെന്ററിന്റെ പ്ലാൻ, സ്കെച്ച് എന്നിവക്കുള്ള അംഗീകാരം പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ നിന്നും ലഭ്യമായ സാഹചര്യത്തിലാണ് നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുന്നതിനായി ഭാരവാഹികളുടെ യോഗം ചേർന്നത്.ആറു മാസത്തിനകം നിർമാണ ജോലികൾ പൂർത്തിയാക്കുന്ന തരത്തിലാണ് നിർമാണ പ്രവർത്തികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. കെട്ടിട നിർമാണത്തിന്റെ നടത്തിപ്പിനായി കിംസ് അൽഷിഫ വൈസ് ചെയർമാൻ പി. ഉണ്ണീന്റെ ...
ഉല്ലാസയാത്രാ സർവീസുകൾ കൂട്ടി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി
Local

ഉല്ലാസയാത്രാ സർവീസുകൾ കൂട്ടി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി

പെരിന്തൽമണ്ണ: വിനോദ സഞ്ചാരികളുടെ ആവശ്യം മുൻനിർത്തി കൂടുതൽ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്രകൾ സംഘടിപ്പിക്കാൻ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോ. ഈമാസം 30-ന് നെല്ലിയാമ്പതി യാത്രയോടെയാണ് തുടക്കം. തുടർന്ന് നവംബർ 12-ന് വയനാട്, 19-ന് മലക്കപ്പാറ, 26-ന് കുമരകം യാത്രകളുണ്ടാകും.2021 ഒക്ടോബർ 16ന് ആയിരുന്നു  കെഎസ്ആർടിസിയുടെ 'ഉല്ലാസയാത്ര' വിപ്ലവത്തിന് തുടക്കമിട്ട മലപ്പുറം ഡിപ്പോയുടെ മൂന്നാർ ട്രിപ്പ് തുടങ്ങിയത്. അന്ന് ഡബിൾ ബെൽ മുഴങ്ങിയ, ചെലുവു കുറഞ്ഞ വിനോദ സഞ്ചാര പദ്ധതിയിലേക്ക് മറ്റു ഡിപ്പോകളും ടിക്കറ്റെടുത്തപ്പോൾ സംഗതി ബംപർ ഹിറ്റായി.കെഎസ്ആർടിസി ബസിലുള്ള യാത്രാനുഭവം തേടി ആളുകൾ ഒഴുകിയെത്തിയതോടെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും മൂന്നാർ ഉല്ലാസ യാത്രകളൊരുങ്ങി. പിന്നാലെ മറ്റു സ്ഥലങ്ങളിലേക്കും. മൂന്നാർ ട്രിപ്പിനു ശേഷം മലക്കപ്പാറയിലേക്കായിരുന്നു മലപ്പുറത്തുനിന്ന് അടുത്ത പരീക്ഷണം. പെരിന്തൽമണ്ണ, ...