പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് പാത; മഞ്ചേരിയിൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് തുറന്നു
Perinthalmanna RadioDate: 21-12-2022മഞ്ചേരി: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് പാതയ്ക്കു വേണ്ടി മലപ്പുറം ജില്ലയിലെ 15 വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി മഞ്ചേരി കച്ചേരിപ്പടിയിൽ ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയം പ്രവർത്തനമാരംഭിച്ചു. കച്ചേരിപ്പടിയിൽ എം.എൽ.എ. ഓഫീസിനു സമീപത്തെ കെട്ടിടത്തിലാണ് പുതിയ ഓഫീസ് ആരംഭിച്ചിട്ടുള്ളത്.966 ഗ്രീൻഫീൽഡ് പാതയുടെ സ്ഥലമെടുപ്പ് പ്രവർത്തനങ്ങൾക്കൊപ്പം, ദേശീയപാത 66-ന്റെ തുടർപ്രവർത്തനങ്ങളും ഈ ഓഫീസിലാണ് ഇനിമുതൽ നിയന്ത്രിക്കുക.സർവേ ഗ്രീൻഫീൽഡ് പാതയ്ക്കുവേണ്ടി അളന്നുതിട്ടപ്പെടുത്തിയ മൂന്നുമാസത്തിനുള്ളിൽ വിവരശേഖരണം പൂർത്തിയാക്കി നഷ്‌ടം തിട്ടപ്പെടുത്തും. ഇതിനുശേഷം ഭൂമി ദേശീയപാത അതോറിറ്റിക്ക് കൈമാറും.ഡെപ്യൂട്ടി കളക്ടർ ജെ.ഒ. അരുണിനാണ് പുതിയ ഓഫീസിന്റെ ചുമതല. രണ്ടു തഹസിൽദാർമാരും ക്ലറിക്കൽ ജീവനക്കാരുമുൾപ്പെടെ 52 പേരെയാണ് ഓഫീസിൽ വിന്യസിച്ചിട്ടുള്ളത്. ഇതിനുപ...










