ഓരാടംപാലം- മാനത്ത്മംഗലം ബൈപാസ് യാഥാർഥ്യമാക്കാൻ സർവകക്ഷി തീരുമാനം; കിഫ്ബി സംഘം പരിശോധന നടത്തി
Perinthalmanna RadioDate: 30-10-2022പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഗതാഗത കുരുക്കിന് പരിഹാരമായി ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കാൻ നജീബ് കാന്തപുരം എം.എൽ.എ. വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് യോഗത്തിൽ എല്ലാവരും ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.പബ്ലിക് പ്രൈവറ്റ് പാർട്ട്‌ണർഷിപ്പ് (പി.പി.പി.) രീതിയിൽ പദ്ധതി യാഥാർഥ്യമാക്കാനാകുമെന്ന് കിഫ്ബി അധികൃതർ സമ്മതിച്ചതായി എം.എൽ.എ. യോഗത്തിൽ പറഞ്ഞു. തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് സർവകക്ഷി നേതാക്കളെ അംഗങ്ങളാക്കി സമിതി രൂപവത്കരിക്കും.കിഫ്ബി, പൊതു മരാമത്തുവകുപ്പ് ഉദ്യോഗസ്ഥരും ശനിയാഴ്‌ച പദ്ധതി പ്രദേശം സന്ദർശിച്ച് പരിശോധന നടത്തി.പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ പ്രവർത്തനങ്ങളുടെ കലണ്ടർ തയ്യാറാക്കും. പദ്ധതി വേഗത്തിലാക്കുന്നതിനായി രാഷ്ട്രീയപ്പാർട്ടി പ...










