Local

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി
Kerala, Latest, Local

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി

Perinthalmanna RadioDate: 05-11-2022പെരിന്തൽമണ്ണ: പരിശീലനം പൂർത്തീകരിച്ച സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി . നിയമത്തോടുള്ള ആദരവ്, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി, സാമൂഹിക തിന്മകളോടുള്ള ചെറുത്ത് നിൽപ് എന്നിവ വ്യക്തിഗത ശീലങ്ങളായി പ്രകടിപ്പിക്കുന്ന പൗരൻമാരായി വിദ്യാർത്ഥികളെ വികസിപ്പിക്കുന്നതിനുള്ള രണ്ടു വർഷത്തെ പരിശീലന പരിപാടി ഉൾകൊള്ളുന്നതാണ് സ്റ്റുഡന്റ് പോലീസ് കാഡേറ്റ് പദ്ധതി. പെരിന്തൽമണ്ണ, പുലാമന്തോൾ സ്‌കൂളുകളിൽ നിന്നായി 96 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പാസ്സിങ് ഔട്ട്‌ പരേഡിൽ അണി നിരന്നത്. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി സല്യൂട്ട് സ്വീകരിച്ചു....
സ്കൂൾ വാഹനങ്ങളിലെ നിയമ ലംഘനം; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
Kerala, Local

സ്കൂൾ വാഹനങ്ങളിലെ നിയമ ലംഘനം; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Perinthalmanna RadioDate: 05-11-2022പെരിന്തൽമണ്ണ: പരിശോധനകളും മുന്നറിയിപ്പുകളും കര്‍ശനമാക്കിയിട്ടും പാഠം പഠിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടികള്‍ വരുന്നു. നിര്‍ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്ക് എതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും കൂടുതല്‍ നടപടികളുമായാണ് ഉദ്യോഗസ്ഥര്‍ രംഗത്ത് ഇറങ്ങിയിട്ടുള്ളത്. നിരത്തുകളിലെ പരിശോധനക്ക് പുറമെ സ്‌കൂളുകളില്‍ കയറിയും പരിശോധന ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ പരിശോധനകളില്‍ 15 വാഹനങ്ങള്‍ക്കെതിരെ വിവിധ അപാകതകള്‍ക്ക് നടപടിയെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍.ടി.ഒ സിവിഎം ഷരീഫിന്റെ നിര്‍ദേശ പ്രകാരം ജില്ലയില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കിയത്. വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതില്‍ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് അധികൃതര്‍. അപാകത കണ്ടെത്തിയ സ്‌കൂ...
ജില്ലാ ആശുപത്രിക്ക് മുന്നില്‍ റോഡ് മുറിച്ചു കടക്കാൻ ഇനി പോലീസ് സഹായം
Local

ജില്ലാ ആശുപത്രിക്ക് മുന്നില്‍ റോഡ് മുറിച്ചു കടക്കാൻ ഇനി പോലീസ് സഹായം

Perinthalmanna RadioDate: 05-11-2022പെരിന്തൽമണ്ണ: ദേശീയപാതയ്ക്ക് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയിലെത്തുന്നവർക്ക് ഇനി ധൈര്യമായി റോഡ് മുറിച്ച് കടക്കാം. സഹായിക്കാൻ പോലീസിന്റെ സേവനം ഏർപ്പാടാക്കി.കഴിഞ്ഞദിവസം ഇവിടെ രോഗിയുടെ കൂട്ടിരിപ്പുകാരിയെ ഓട്ടോറിക്ഷ തട്ടിയിരുന്നു. പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഈ സംഭവമാണ് പോലീസിനെ ഏർപ്പാടാക്കാൻ കാരണമായത്.ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ബിന്ദു ഡിവൈ.എസ്.പി. ഓഫീസിലെത്തി പോലീസിന്റെ സേവനം ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ ഇവിടെ വനിതാ പോലീസ് ഓഫീസറെ നിയോഗിച്ചു.റോഡിന് ഒരുവശത്തുള്ള മാതൃശിശു ബ്ലോക്കിലാണ് ലബോറട്ടറി സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. എക്‌സ്‌റേയും ഫാർമസിയും അടക്കമുള്ളവ റോഡിന് മറുവശത്തുള്ള പഴയ ബ്ലോക്കിലും. ഇരുവശത്തുമുള്ള ഒ.പി. കളിൽ നിന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും തിരക്കേറിയ റോഡ് മുറിച്ചുകടക...
വിദ്യാർഥികളുടെ യാത്രാ ക്ലേശം പരിഹരിക്കണം എന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ ആർ.ടി.ഒ ക്ക് പരാതി നൽകി
Education, Local

വിദ്യാർഥികളുടെ യാത്രാ ക്ലേശം പരിഹരിക്കണം എന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ ആർ.ടി.ഒ ക്ക് പരാതി നൽകി

Perinthalmanna RadioDate: 04-11-2022പെരിന്തൽമണ്ണ: വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മണ്ഡലം എം.എസ്.എഫ് കമ്മിറ്റി പെരിന്തൽമണ്ണ ആർ.ടി.ഒ ക്ക് പരാതി നൽകി. പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിൽ നിന്നും വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസുകൾക്ക് എതിരെ നടപടി എടുക്കുക, വിദ്യാർത്ഥികളിൽ നിന്ന് അമിത ചാർജ് ഈടാകുന്ന ബസുകാർക്ക് എതിരെ നടപടി എടുക്കുക, വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന ജിവനക്കാർക്ക് എതിരെ ശക്തമായ നടപടി എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പരാതി നൽകിയത്. എം.എസ്.എഫ് ജില്ല സെക്രട്ടറി മുറത് പി.ടി, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ഹഫാർ കുന്നപ്പള്ളി, ജനറൽ സെക്രട്ടറി നബീൽ വട്ടപറമ്പ്, സെക്രട്ടറി വാസിൽ ഏലംകുളം പങ്കെടുത്തു....
ഇ.വി ചാര്‍ജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
Local

ഇ.വി ചാര്‍ജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

Perinthalmanna RadioDate: 04-11-2022മലപ്പുറം: വൈദ്യുതി വിതരണ രംഗത്ത് സ്വയംപര്യാപ്തത നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മുണ്ടുപറമ്പ് സബ് സ്റ്റേഷനില്‍ നടന്ന ചാര്‍ജിങ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉത്പാദന രംഗത്ത് 414.7 മെഗാവാട്ട് വര്‍ധനവുണ്ടാക്കാന്‍ കഴിഞ്ഞു. 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി രണ്ടാം നിലയവും 200 മെഗാവാട്ട് ശേഷിയുള്ള ശബരിഗിരി പദ്ധതിയുമുള്‍പ്പെടെ 1500 മെഗാവാട്ട് ജല വൈദ്യുതി പദ്ധതിയും 3000 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയും ഉടന്‍ ആരംഭിക്കും. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസഹായത്തോടെ 12000 കോടിയുടെ പദ്ധതി നടത്തി വരുന്നുണ്ട്. രാജ്യത്തെ മറ്റു വൈദ്യുത ബോര്‍ഡുകള്‍ക്ക് കെഎസ്ഇബി മാതൃകയാണ്. വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണത്തിന് കേന...
കരിപ്പൂർ വിമാന താവളത്തിലേക്ക് സർവീസ് നടത്താൻ കെഎസ്ആർടിസി
Local

കരിപ്പൂർ വിമാന താവളത്തിലേക്ക് സർവീസ് നടത്താൻ കെഎസ്ആർടിസി

Perinthalmanna RadioDate: 04-11-2022കരിപ്പൂർ: കോഴിക്കോട് വിമാന താവളത്തിലേക്ക് കെഎസ്ആർടിസി ബസ് ദിവസവും 4 സർവിസുകൾ നടത്തും. കോഴിക്കോട്- പാലക്കാട് റൂട്ടിൽ ഓടുന്ന ബസുകളിൽ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള 2 ട്രിപ്പ് വീതമാണ്. വിമാന താവളത്തിൽ എത്തുക. 5 മിനിറ്റ് ഇവിടെ നിർത്തിയിടും.കോഴിക്കോട്ട് നിന്നു പുലർച്ചെ 4.30നു പുറപ്പെടുന്ന ബസ് 5.15ന് വിമാന ത്താവളത്തിൽ എത്തും. 5.20 ന് പാലക്കാട്ടേക്ക് പുറപ്പെടും. രാത്രി 11.15നുള്ള ബസ് 12ന് വിമാന താവളത്തിൽ എത്തി 12.05നു പാലക്കാട്ടേക്കു പുറപ്പെടും.പാലക്കാട്ട് നിന്ന് രാത്രി 7.40ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ബസ് രാത്രി 11ന് വിമാന താവളത്തിൽ എത്തി 11.05ന് കോഴിക്കോട്ടേക്ക് പുറപ്പെടും. പാലക്കാട്ട് നിന്ന് രാത്രി ഒമ്പതിന് പുറപ്പെടുന്ന ബസ് 12.20നു വിമാന താവളത്തിൽ എത്തി 12.25 നു പുറപ്പെടും. ഈ രീതിയിൽ ക്രമീകരിച്ച് 4 സർവീസുകളും അടുത്ത ദിവസം തന്ന...
സപ്ലൈകോയുടെ അരിവണ്ടി ഇന്നും നാളെയും പെരിന്തൽമണ്ണ താലൂക്കില്‍
Local

സപ്ലൈകോയുടെ അരിവണ്ടി ഇന്നും നാളെയും പെരിന്തൽമണ്ണ താലൂക്കില്‍

Perinthalmanna RadioDate: 04-11-2022പെരിന്തൽമണ്ണ: പൊതു വിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെ വിലവർധനയും ദൗർലഭ്യവും പിടിച്ചു നിർത്തുന്നതിനായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപ്പന ശാലകൾ (മൊബൈൽ മാവേലി) 'അരിവണ്ടി' എന്ന പേരിൽ പെരിന്തൽമണ്ണ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെത്തും. ഒരു റേഷൻ കാർഡിൽ പരമാവധി പത്തു കിലോഗ്രാം അരി ലഭിക്കുമെന്ന് സപ്ലൈകോ പെരിന്തൽമണ്ണ ഡിപ്പോ മാനേജർ ശിവദാസ് പിലാപ്പറമ്പിൽ അറിയിച്ചു.വെള്ളിയാഴ്ച അരിവണ്ടിയെത്തുന്ന പഞ്ചായത്ത്-സ്ഥലം- സമയം: കുറുവ-ചേണ്ടി ടൗൺ-11.00, പുലാമന്തോൾ-വളപുരം-12.00, ഏലംകുളം-മുതുകുർശി-2.00, ആലിപ്പറമ്പ്-വാഴേങ്കട(നരസിംഹമൂർത്തി ക്ഷേത്ര കവാടത്തിന് സമീപം)-5.00.ശനിയാഴ്ച: താഴേക്കോട്-അരക്കുപറമ്പ്(27 നമ്പർ റേഷൻകട പരിസരം)-10.00, കീഴാറ്റൂർ-കീഴാറ്റൂർ(പൂന്താനം സ്മാരക വായനശാലയ്ക്ക് സമീപം)-12.00, മേലാറ്റൂർ-മേലാറ്റൂർ ടൗൺ-2.00, എടപ്പറ്റ-ആഞ്ഞിലങ്ങാടി-4.00....
പെരിന്തൽമണ്ണ സിവിൽ സർവീസസ് അക്കാദമി പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു
Local

പെരിന്തൽമണ്ണ സിവിൽ സർവീസസ് അക്കാദമി പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

Perinthalmanna RadioDate: 04-11-2022പെരിന്തൽമണ്ണ: നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കായി പണിയാവുന്ന ഏറ്റവും അനുയോജ്യമായ സ്മാരകമാണ് പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.അക്കാദമിയിൽ നിർമിക്കുന്ന ജീപ്പാസ് മൂസഹാജി സ്മാരക ബ്ലോക്കിന് തറക്കല്ലിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സൗജന്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പാവപ്പെട്ട കുട്ടികൾക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക്ക് സമീപം വാങ്ങിയ 37 സെന്റ് സ്ഥലത്ത് 7000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടമാണ് ഒന്നാംഘട്ടത്തിൽ നിർമിക്കുന്നത്. നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിച്ചു.മുദ്ര ട്രസ്റ്റ് ഡയറക്ടർ ഡോ. പി. ഉണ്ണീൻ, മുൻമന്ത്രി നാലകത്ത് സൂപ്പി, ബ്...
പെരിന്തൽമണ്ണ നഗരസഭയിലെ എൽ.പി. സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി
Local

പെരിന്തൽമണ്ണ നഗരസഭയിലെ എൽ.പി. സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി

Perinthalmanna RadioDate: 04-11-2022പെരിന്തൽമണ്ണ: നഗരസഭ നടപ്പിലാക്കുന്ന "SURE മിഷൻ "വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭാ പരിധിയിലുള്ള ഗവ. എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ സെൻട്രൽ ജി.എം.എൽ.പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കൗൺസിലറും പി.ടി.എ. പ്രസിഡൻ്റുമായ നെച്ചിയിൽ മൻസൂർ അധ്യക്ഷത വഹിച്ചു. കൗൺസിലർ സക്കീന, എസ്.എം.സി. ചെയർമാൻ തെക്കത്ത് ഉസ്മാൻ, ഇംപ്ലിമെൻ്റിങ് ഓഫീസർ രാജീവ് ബോസ്, ഹെഡ്മിസ്ട്രസ്സ് അയിഷാബി തുടങ്ങിയവർ സംബന്ധിച്ചു. കോവിഡിന്റെ സാഹചര്യത്തിൽ മുടങ്ങി പോയ പദ്ധതി 14 ലക്ഷം രൂപ വകയിരുത്തിയാണ് നഗരസഭ പുനരാരംഭിക്കുന്നത്.നഗരസഭാ പരിധിയിലുള്ള 4 ഗവ. എൽ.പി. സ്കൂളുകളിലെ 970 വിദ്യാർഥികൾക്കാണ് ഈ പദ്ധതി വഴി പ്രഭാത ഭക്ഷണം നൽകുന്നത്....
മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിൻ്റെ 40 അടി കട്ടൗട്ട്
Kerala, Local, Sports

മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിൻ്റെ 40 അടി കട്ടൗട്ട്

Perinthalmanna RadioDate: 03-11-2022ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആവേശത്തിമർപ്പിലാണ് ആരാധകർ. ഇങ്ങ് കേരളത്തിലും ആവേശത്തിനും വെല്ലുവിളികൾക്കും തെല്ലും കുറവൊന്നുമില്ല. കട്ടൗട്ടുകളും ഫ്ളക്സുകളുമായി കേരളക്കരയും ലോകകപ്പ് കീഴടക്കിയിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറെ വൈറലായ ഒരു കട്ടൗട്ടുണ്ട്. സാക്ഷാൽ മെസ്സിയുടെ… കോഴിക്കോട്ടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ ഈ കൂറ്റൻ കട്ടൗട്ടാണ് ലോകമെങ്ങുമുള്ള അർജന്‍റീന ഫാൻസുകാർ ഷെയർ ചെയ്ത് വൈറലാക്കിയിരുന്നു. പുഴയുടെ നടുവിൽ തല ഉയർത്തി നിൽക്കുന്ന മെസിയെ കണ്ടാൽ ഇതുവഴി പോകുന്നവർ ഒന്ന് നിറുത്തി ഒരു നോക്ക് കണ്ട് ഒരു ചിത്രമെടുത്തെ യാത്ര തുടരുകയുള്ളു. പുള്ളാവൂരിലെ അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്.എന്നാൽ വിട്ടുകൊടുക്കാതെ തയ്യാറാകാതെ അര്‍ജന്റീന – ബ്രസീല...