Local

താഴേക്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ശൃംഖല നടത്തി
Local

താഴേക്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ശൃംഖല നടത്തി

Perinthalmanna RadioDate: 02-11-2022താഴേക്കോട്: താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മയക്കു മരുന്നിനെതിരെ ലഹരി വിരുദ്ധ ശൃംഖല നടത്തി. ലഹരിയുടെ വഴി തടയാം ഒന്നിച്ചു പോരാടാം എന്ന ബാനറിൽ നടത്തിയ ലഹരി വിരുദ്ധ ശൃംഖല യിൽ സ്കൂളിലെ എൻ എസ് എസ്, സൗഹൃദ ക്ലബ്ബ്‌, സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്‌സ്, ജെ ആർ സി, ലഹരി വിരുദ്ധ ക്ലബ്ബ്‌ അംഗങ്ങൾ, പി ടി എ, രക്ഷിതാക്കൾ, പൊതു ജനങ്ങൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. പി ടി എ പ്രസിഡണ്ട് പി ടി സക്കീർ ഹുസൈൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്ദുപ്പു പിലാക്കൽ, സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ, വൈസ് പ്രിൻസിപ്പൽ എം കെ ജയശ്രീ, ഡെപ്യൂട്ടി എച്ച് എം കെ.പി മുഹമ്മദ് പിടിഎ അംഗങ്ങളായ കൂരി നാസർ, കെ എൻ അസീസ്‌, എ.കെ സലീം സ്റ്റാഫ് സെക്രട്ടറി കെ വിജയൻ അദ്ധ്യാപകരായ എൻ ആയിഷ ബീഗം, റഫീഖ് മുഹമ്മദ്, എം കെ യൂസഫ്...
ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിക്കാൻ ടെൻഡർ നടപടിയായി
Local

ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിക്കാൻ ടെൻഡർ നടപടിയായി

പെരിന്തൽമണ്ണ: നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ജില്ലാ ആശുപത്രിയിലെ പഴകി ദ്രവിച്ച ജനതാ പേവാർഡ് കെട്ടിടം പൊളിച്ചു നീക്കാൻ ടെൻഡർ നടപടിയായി. 10 വർഷത്തോളമായി കാല പഴക്കം മൂലം ഉപയോഗ ശൂന്യമായി കിടക്കുന്ന പേവാർഡ് കെട്ടിടം പൊളിക്കാനുള്ള നടപടികൾ നീണ്ടു പോയത് ഇതിന്റെ ഉടമസ്ഥരായ കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റി യും.(കെഎച്ച്ആർഡബ്ലിയുഎസ്) ആരോഗ്യ വകുപ്പും തമ്മിലുള്ള വടംവലി മൂലമാണ് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ മുകൾ വശത്ത് പേവാർഡ് നിർമിക്കാൻ സൗകര്യം ഒരുക്കി നൽകാമെന്ന് സർക്കാരും ജില്ലാ പഞ്ചായത്തും നൽകിയ ഉറപ്പിലാണ് അനുമതി. ഇന്നലെയാണ് ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ടെൻഡർ നോട്ടിസ് പുറത്ത് ഇറക്കിയത്. 15ന് ആണ് ടെൻഡർ. വർക്ക് ഓർഡർ സ്വീകരിക്കുന്നവർ 30 ദിവസത്തിനകം പണി പൂർത്തീകരിക്കണം....
പെരിന്തൽമണ്ണ റേഡിയോയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു
Kerala, Latest, Local, National, Other, Technology, Trending

പെരിന്തൽമണ്ണ റേഡിയോയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

പെരിന്തൽമണ്ണയിലെ പ്രമുഖ ഓൺലൈൻ ന്യൂസ് ചാനലായ പെരിന്തൽമണ്ണ റേഡിയോയുടെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വെബ്സൈറ്റിൻ്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിച്ചത്. പെരിന്തൽമണ്ണ റേഡിയോ ചീഫ് ന്യൂസ് എഡിറ്റര്‍ ശിഹാബ് ജൂബിലിയുടെ സാന്നിധ്യത്തിലാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. പെരിന്തൽമണ്ണ റേഡിയോ ന്യൂസ് കോ- ഓർഡിനേറ്റർ വിവേക്, പെരിന്തൽമണ്ണ റേഡിയോ ജിസിസി കോ- ഓർഡിനേറ്റർ ഷബീബ് പൊട്ടേങ്ങൽ, പെരിന്തൽമണ്ണ റേഡിയോ വെബ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഇർഷാദ് പോത്തുക്കാട്ടിൽ തുടങ്ങിയവരും വെബ്സൈറ്റ് ലോഞ്ചിംങ് ചടങ്ങില്‍ പങ്കെടുത്തു.ഓൺലൈൻ ന്യൂസ് രംഗത്ത് അഞ്ച് വർഷങ്ങൾ പിന്നിട്ട് പെരിന്തൽമണ്ണയിലെ പ്രദേശിക വാർത്തകളും റേഡിയോ വാർത്തകളും അതിവേഗം ജനങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുന്ന പെരിന്തൽമണ്ണ റേഡിയോയുടെ വാർത്തകൾ ദിവസവും അര ലക്ഷത്തോളം ആളുകളിലേക്ക് എത്തുന്നു. പെരിന്തൽമണ്ണ റേഡിയോയുടെ സ്വന്തം വെബ് പോർട്ടൽ തുടങ്ങ...
കരിപ്പൂരിൽ റൺവേ ബലപ്പെടുത്തൽ; 56 കോടിക്ക് കരാർ നൽകി
Local

കരിപ്പൂരിൽ റൺവേ ബലപ്പെടുത്തൽ; 56 കോടിക്ക് കരാർ നൽകി

Perinthalmanna RadioDate: 01-11-2022കരിപ്പൂർ: കോഴിക്കോട് വിമാന താവളത്തിലെ റൺവേ ബലപ്പെടുത്തുന്ന റീ കാർപറ്റിങ് ജോലിക്കുള്ള കരാർ ഉറപ്പിച്ചു. 56 കോടി രൂപയുടെ നവീകരണ ജോലിയാണു നടക്കുക. റൺവേയുടെ മധ്യത്തിൽ പ്രകാശ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും. ഡൽഹി ആസ്ഥാനമായുള്ള എൻഎസി പ്രോജക്ട് ആണ് കരാർ ഏറ്റെടുത്തത്. രാജ്യാന്തര ടെൻഡറിൽ 6 കമ്പനികൾ പങ്കെടുത്തിരുന്നു. 64 കോടി രൂപയാണ് എയർ പോർട്ട് അതോറിറ്റി കണക്കാക്കിയ തുക. 56 കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്.ജനുവരി മധ്യത്തോടെയാണു കാർപറ്റിങ് ജോലി നിശ്ചയിച്ചിട്ടുള്ളത്. പ്രവൃത്തി തുടങ്ങിയാൽ വിമാന സമയങ്ങളിൽ മാറ്റമുണ്ടാകും. പകൽ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തി സർവീസുകൾ രാത്രിയിലേക്ക് ക്രമീകരിക്കും എന്നാണു വിവരം. സുരക്ഷാ പ്രദേശമായ റിസ നീളം കൂട്ടുന്ന ജോലികൾ വേറെ നടക്കും. റൺവേയുടെ രണ്ടറ്റത്തും സുരക്ഷാ പ്രദേശം ദീർഘിപ്പിക്കുന്നതിനായി 14.5 ഏക്കർ ഏറ്റെടുക്കാൻ തീരുമാനി...
പക്ഷിക്കൂടുള്ള മരങ്ങൾ മുറിക്കാൻ മാർഗ നിർദേശങ്ങൾ
Local

പക്ഷിക്കൂടുള്ള മരങ്ങൾ മുറിക്കാൻ മാർഗ നിർദേശങ്ങൾ

Perinthalmanna RadioDate: 01-11-2022മലപ്പുറം : വികസന പ്രവർത്തനങ്ങൾക്കായി മുറിക്കേണ്ട മരങ്ങളിൽ പക്ഷിക്കൂടുകളുണ്ടെങ്കിൽ പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥരോട് വനംവകുപ്പ്. അത്തരം മരങ്ങൾ മാറ്റിനടാനുള്ള സാധ്യതകളും ആലോചിക്കണം.ദേശീയപാത വികസനത്തിനായി വികെ പടിയിൽ മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് 7 മാർഗനിർദേശങ്ങളുമായി വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (സാമൂഹിക വനവൽക്കരണ വിഭാഗം) സർക്കുലർ പുറത്തിറക്കിയത്. വികെ പടിയിൽ ദേശീയപാതാ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത് നിഷ്ഠുര നടപടിയാണെന്നാണ് സർക്കുലർ വിശേഷിപ്പിച്ചത്....
മേലാറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ പുനരാരംഭിച്ചു
Local

മേലാറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ പുനരാരംഭിച്ചു

Perinthalmanna RadioDate: 01-11-2022മേലാറ്റൂർ : സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് കാലത്ത് നിർത്തിവെച്ച കിടത്തിച്ചികിത്സ പുനരാരംഭിച്ചു. കിടത്തി ചികിത്സയിലുള്ളവർക്ക് രാത്രി സമയത്ത് രണ്ട് നഴ്സുമാരുടെ സേവനം ലഭ്യമാകും. അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും രണ്ടു വർഷത്തിലധികമായി കിടത്തിച്ചികിത്സ നിർത്തിവെച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു.പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമായതോടെ ഭീമമായ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്ന രോഗികൾ. സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രമായ മേലാറ്റൂർ സി.എച്ച്.സി.യിൽ കിടത്തിച്ചികിത്സ മുടങ്ങിയതിനെ കുറിച്ചും അതുമൂലം ജനങ്ങൾ അനുഭവിച്ചിരുന്ന ദുരിതത്തെക്കുറിച്ചും വാർത്തകൾ വന്നിരുന്നു....
കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത; മൂന്ന് ജില്ലകളിലെ ഇരകൾ ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചു
Local

കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത; മൂന്ന് ജില്ലകളിലെ ഇരകൾ ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചു

Perinthalmanna RadioDate: 01-11-2022കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത ഇരകൾ ചേർന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ല കോ ഓഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് വിപണി വിലയുടെ മൂന്നിരട്ടി നൽകുക, കാർഷിക വിളകളുടെ ആയുസ്സ് കണക്കാക്കി നഷ്ട പരിഹാരം നൽകുക, വീടും സ്ഥലവും കെട്ടിടവും കച്ചവട സ്ഥാപനവും നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സംയുക്തമായി ഉന്നയിച്ച് പരിഹാരം കാണുന്നതിനാണ് മൂന്ന് ജില്ലകളിലേയും ആളുകൾ സംയുക്ത യോഗം ചേർന്ന് ആക്ഷൻ കമ്മിറ്റികളുടെ കോ ഓഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയത്. നവംബർ ഏഴിന് പാലക്കാട് എൻ.എച്ച് ഓഫിസിന് മുന്നിൽ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരകളുടെ ധർണ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ പ്രചാരണാർഥം നവംബർ മൂന്ന്, നാല് തീയതികളിൽ ഹരിത പാത കടന്നു പോകുന്ന പഞ്ചായത്തുകളിൽ ജന പ്രതിനിധികളെയും മറ്റു ബഹുജന സംഘടനകളെയും ...
നഗരസഭാ പ്രദേശത്ത് സർക്കാർ ഓഫിസുകളുടെ സമയം 10.15 മുതൽ 5.15 വരെ
Kerala, Latest, Local

നഗരസഭാ പ്രദേശത്ത് സർക്കാർ ഓഫിസുകളുടെ സമയം 10.15 മുതൽ 5.15 വരെ

Perinthalmanna RadioDate: 01-11-2022സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയം രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സർക്കുലർ ഇറക്കി.ഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് നഗരപരിധിയിലുള്ള സർക്കാർ ഓഫിസുകളിലും പ്രവൃത്തി സമയം 10.15 മുതൽ 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി നേരത്തേ സർക്കുലർ ഇറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫിസുകൾക്കു ബാധകമാക്കിയത്. ഭാവിയിൽ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാൽ ആ പ്രദേശത്തെ സർക്കാർ ഓഫിസുകൾക്കും ഈ സമയം ബാധകമായിരിക്കും....
പഴയ കെഎസ്ആർടിസി ബസുകൾ ഇനി പൊളിക്കില്ല; താമസ സൗകര്യമൊരുക്കാൻ പദ്ധതി
Local

പഴയ കെഎസ്ആർടിസി ബസുകൾ ഇനി പൊളിക്കില്ല; താമസ സൗകര്യമൊരുക്കാൻ പദ്ധതി

Perinthalmanna RadioDate: 31-10-2022മലപ്പുറം: പഴയ ബസുകൾ പൊളിച്ചു നീക്കുന്നതിനു പകരം സ്‌ലീപ്പർ ബസുകളാക്കി സംസ്ഥാനത്തൊട്ടാകെ 6500 കിടക്കകളുള്ള താമസ സൗകര്യമൊരുക്കാൻ കെഎസ്ആർടിസി. മൂന്നാർ, ബത്തേരി എന്നിവിടങ്ങളിൽ വിജയകരമായി നടപ്പാക്കിയ സംവിധാനമാണ് പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കെല്ലാം വ്യാപിപ്പിക്കുന്നത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം രണ്ടാം വർഷത്തിലേക്കു കടക്കുമ്പോൾ പ്രധാന പദ്ധതികളിലൊന്നു കൂടിയാണിത്.നിലവിൽ മൂന്നാറിലും ബത്തേരിയിലുമായി 200 കിടക്കകളുള്ള ബസുകൾ മാത്രമാണുള്ളത്. ഡിപ്പോയിൽ തന്നെ നിർത്തിയിട്ട് പ്രത്യേകം സജ്ജീകരിച്ച ബസുകളിലാണ് താമസ സൗകര്യമൊരുക്കുക. കുറഞ്ഞ ചെലവിൽ താമസിക്കാമെന്നതാണു പ്രത്യേകത. പ്രാഥമികാവശ്യങ്ങൾക്കായി ഡിപ്പോയിൽ തന്നെ ശുചിമുറിയും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുമുണ്ട്. നിലവിൽ പഴയ ബസുകൾ പൊളിച്ചു വിറ്റാൽ 75,000 മുതൽ 1.50 ലക്ഷം വരെ രൂപയാണു ലഭിക്കുന്നത്.ഇതിനു പകരം മൂ...
പുലാമന്തോൾ – കൊളത്തൂർ റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
Local

പുലാമന്തോൾ – കൊളത്തൂർ റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Perinthalmanna RadioDate: 31-10-2022പുലാമന്തോൾ: ഏറെ പ്രതിഷേധങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ പുലാമന്തോൾ - കുളത്തൂർ ഓണപ്പുട റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പല ഭാഗങ്ങളിലും തകർച്ചയുടെ അങ്ങേ അറ്റം എത്തിയ റോഡ്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വർഷങ്ങളായി കരാറുകാർ പോലും ഏറ്റെടുക്കാതെ വാഹന യാത്ര ഏറെ പ്രയാസകരമായിരുന്നു റോഡിൽ പാലൂർ ആലമ്പാറ തുടങ്ങി മിക്കയിടങ്ങളിലും രൂപപ്പെട്ട വൻ കുഴികളിൽ പെട്ട് ഇരുചക്ര വാഹനങ്ങൾ അടക്കമുള്ള വാഹന യാത്രികർ അപകടത്തിൽ പെടുന്നത് സാധാരണയായിരുന്നു. റോഡ് പുനർ നിർമാണത്തിനായി വിവിധ സംഘടനകളും വളപുരം സ്വദേശി ഹൈദരലിയുടെ നേതൃത്വത്തിലുള്ള പൊതു പ്രവർത്തകരും മനുഷ്യവകാശ കമ്മീഷൻ അടക്കമുള്ള അധികാരികൾക്ക് നിരവധി തവണ നിവേദനങ്ങളും പരാതികളും നൽകിയിരുന്നു ഇതിനെല്ലാം ഒടുവിലാണ് ഇന്ന് മുതൽ റോഡിലെ കുഴികൾ അടക്കൽ അടക്കമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്....