ഇന്ധനവില വർധിപ്പിക്കുമോയെന്ന ആശങ്ക; ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വർധിക്കുന്നു
Perinthalmanna RadioDate: 02-04-2026 തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധനവില വർധിപ്പിക്കുമോയെന്ന ആശങ്കയിലാണ് ജനം. പല സ്വകാര്യ എണ്ണക്കമ്പനികളും ഇന്ധനവില കൂട്ടി. പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രീമിയം ഇന്ധനത്തിനും വില ഉയർത്തി. പക്ഷേ വാഹന വിൽപനയിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപന ഇടിഞ്ഞെങ്കിലും കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വിൽപന വർധിക്കുന്നുണ്ട്.മാർച്ചിൽ 19,711 ഇലക്ട്രിക് കാറുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തതെന്നാണ് പരിവാഹൻ പോർട്ടലിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2024 മാർച്ചിനേക്കാൾ 49 ശതമാനമാണ് വര്‍ധന. 2026 ജനുവരിയിൽ 19,322 കാറുകള്‍ വിറ്റിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പനയും മുൻവർഷത്തേക്കാൾ 36 ശതമാനം വര്‍ധിച്ച് 1,77,845 ആയി. 2025 ഒക്ടോബറിലെ 1,44,378 എന്ന റെക്കോർഡാണ് മറികടന്നത് ഇത്തവണ മറികടന്നത്.കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) രാജ്യത്താകെ 1,96...






