
4JulNo Comments
പ്ലസ്‌വൺ സപ്ലിമെന്ററി അലോട്‌മെന്റ്; അപേക്ഷ സമർപ്പണം ഇന്ന് പൂർത്തിയാകുംPerinthalmanna RadioDate: 04-07-2024മലപ്പുറം : ഹയർ സെക്കൻഡറി പ്ലസ്‌വൺ, വി.എച്ച്.എസ്.ഇ. ഒന്നാംവർഷ ഒന്നാംഘട്ട സപ്ലിമെന്ററി അലോട്‌മെന്റിനുള്ള അപേക്ഷ നൽകൽ വ്യാഴാഴ്ച പൂർത്തിയാകും. വൈകീട്ട് നാലുവരെയാണ് സമയം.ജില്ലയിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 6937 സീറ്റുകളാണ് സപ്ലിമെന്ററി അലോട്‌മെന്റിനായി ഒഴിഞ്ഞുകിടക്കുന്നത്. ഏകജാലക വെബ്‌സൈറ്റിൽ ഇവയുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു പരിശോധിച്ച് സീറ്റൊഴിവുള്ള കോഴ്സുകളും സ്‌കൂളും നോക്കിയാണു അപേക്ഷ നൽകേണ്ടത്.ഏതെങ്കിലും ക്വാട്ടയിൽ അലോട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവർക്കും പ്രവേശനം നേടിയവർക്കും പ്രവേശനം റദ്ദാക്കിയവർക്കും ടി.സി. വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാൻ പറ്റില്ല. വെബ്‌സൈറ്റ് പരിശോധിച്ച് ഒഴിവുള്ള സ്‌കൂളുകളും കോഴ്‌സുകളും നോക്കിയാണ് ഓപ്ഷനുകൾ നൽകേണ്ടത്.സർക്കാർ കണക്കു പ്രകാരം ജി...




