സംരക്ഷിക്കാൻ ആളില്ലാതെ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം
Perinthalmanna RadioDate: 04-07-2026 പെരിന്തൽമണ്ണ: നഗരസഭയിലെ ഏക കളിക്കളമായ നെഹ്റു സ്റ്റേഡിയം നാഥനില്ലാ കളരിയായി നാശത്തിലേക്കു നീങ്ങുന്നു. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു പെരിന്തൽമണ്ണയിൽ വന്നപ്പോൾ പ്രസംഗിച്ച മൈതാനമാണ് പിൻകാലത്ത് നെഹ്റു സ്മാരക സ്റ്റേഡിയമായി മാറിയത്. നഗരസഭയുടെ കീഴിലാണ് സ്റ്റേഡിയമെങ്കിലും ഇതിന് സമീപമുള്ള രണ്ട് ഗവ. സ്കൂളുകളുടെ കളിക്കളമായും ഉപയോഗിച്ചു വരുന്നുണ്ട്. വർഷംതോറും പെരിന്തൽമണ്ണയിലെ ഏതെങ്കിലും ഒരു ക്ലബ് നഗരസഭക്ക് ലക്ഷങ്ങൾ വാടക നൽകി ഇവിടെ ഒരു മാസത്തിലേറെ നീളുന്ന അഖിലേന്ത്യാ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.ആദ്യ കാലത്ത് കുറെ പരിചരണം ലഭിച്ച സ്റ്റേഡിയത്തിന്റെ പടിഞ്ഞാറും വടക്കും നല്ല നിലയിലുള്ള പവലിയൻ നിർമിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ സുരക്ഷിതത്തിനായി കാദറലി ക്ലബ് ടൗൺ ഹാൾ റോഡ് ഭാഗത്ത് പ്രധാന ഗേറ്റ് നിർമിച്ച് നൽകിയിരുന്നു. പിന്നീട് വാഹനം തട്ടി തകർന്ന ഗേറ്റ...






