Tag: 050626

മൂന്നാറിൽ സഞ്ചാരികൾക്ക് ആഗസ്റ്റ് മുതൽ ഹരിത സെസ്

Local

മൂന്നാറിൽ സഞ്ചാരികൾക്ക് ആഗസ്റ്റ് മുതൽ ഹരിത സെസ്

Perinthalmanna RadioDate: 05-06-2026 മൂന്നാർ: സന്ദർശനത്തിന് എത്തുന്ന സഞ്ചാരികളിൽ നിന്ന് ആഗസ്റ്റ് മുതൽ ഹരിത സെസ് ഈടാക്കാൻ ഒരുങ്ങി മൂന്നാർ പഞ്ചായത്ത്. ദേവികുളം പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലെ പഴയ മൂന്നാർ ഹെഡ് വർക്‌സ് ഡാം, മുന്നാർ -തേനി, മൂന്നാർ -ഉടുമൽപേട്ട അന്തർ സംസ്ഥാന പാതകൾ എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നതിന് നടപടിയാരംഭിച്ചു.തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളിൽ ഏറിയ പങ്കും ദേവികുളം പഞ്ചായത്ത് പരിധിയിലെ പാതയിലൂടെയാണ് മൂന്നാറിൽ എത്തുന്ന ത്. ഈ സാഹചര്യത്തിലാണ് ദേവികുളം പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്. മൂന്നാർ പഞ്ചായത്തിന് ഒരു വർഷം മാലിന്യ നിർമാർജനത്തിന് രണ്ടു കോടിയോളം ചെലവാകുന്നുണ്ട്. ഇതിന്, തനത് ഫണ്ടിൽ നിന്ന് പണം കണ്ടെത്തുന്നതിനാണ് ഹരിത സെസ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭരണ സമിതി അറിയിച്ചു. ടോൾ ബൂത്തുകളിൽ ...
കാലവർഷം ശക്തമാകുന്നു; മലപ്പുറം ജില്ലയിൽ നാളെയും മറ്റന്നാളും റെഡ് അലർട്ട്

Local

കാലവർഷം ശക്തമാകുന്നു; മലപ്പുറം ജില്ലയിൽ നാളെയും മറ്റന്നാളും റെഡ് അലർട്ട്

Perinthalmanna RadioDate: 05-06-2026 മലപ്പുറം: കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം.ഇന്ന് തിരുവനന്തപുരം മുതൽ കോട്ടയംവരെയും ഇടുക്കി ജില്ലയിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലും തൃശൂർ മുതൽ കാസർകോട് വരെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പത്തനംതിട്ട ജില്ലയി...
പെരിന്തൽമണ്ണ റേഡിയോ വാർത്ത ഫലം കണ്ടു: ബൈപ്പാസ് റോഡിലെ കുഴികൾ താത്കാലികമായി അടച്ചു

Local

പെരിന്തൽമണ്ണ റേഡിയോ വാർത്ത ഫലം കണ്ടു: ബൈപ്പാസ് റോഡിലെ കുഴികൾ താത്കാലികമായി അടച്ചു

Perinthalmanna RadioDate: 05-06-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിലെ അപകടാവസ്ഥയെക്കുറിച്ചും യാത്രക്കാരുടെ ദുരിതത്തെക്കുറിച്ചും പെരിന്തൽമണ്ണ റേഡിയോ നൽകിയ വാർത്ത ഫലം കണ്ടു. നാല് പ്രധാന റോഡുകൾ സന്ധിക്കുന്ന ആയിഷ ബൈപ്പാസ് ജംഗ്ഷനോട് ചേർന്ന് രൂപപ്പെട്ടിരുന്ന വലിയ കുഴികൾ അധികൃതർ ഇടപെട്ട് താത്കാലികമായി അടച്ചു തീർത്തു. ക്വാറി വേസ്റ്റ് ഉപയോഗിച്ചാണ് ഇപ്പോൾ കുഴികൾ മൂടിയിരിക്കുന്നത്.അങ്ങാടിപ്പുറം ഭാഗത്തു നിന്നും ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയൊരു കുഴി രൂപപ്പെടുകയും റോഡിന്റെ മെറ്റലുകൾ ഇളകിമാറി വെള്ളം കെട്ടിക്കിടക്കുകയും ചെയ്തത് വലിയ രീതിയിലുള്ള ഗതാഗത കുരുക്കിനും അപകട ഭീഷണിക്കും കാരണമായിരുന്നു. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ റോഡിന്റെ മറുഭാഗത്തുകൂടി (റോങ് സൈഡ്) പ്രവേശിക്കുന്നത് ജംഗ്ഷനിൽ വാഹനങ്ങൾ മുഖാമുഖം വരുന്ന അവസ്ഥ സൃഷ്ടിച്ചിരുന്നു. മഴ പെയ്യുമ്പോൾ കുഴിയിൽ വെള്ളം നിറയുന്നത് ...
സ്ത്രീകളുടെ സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം

Local

സ്ത്രീകളുടെ സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം

Perinthalmanna RadioDate: 05-06-2026 സംസ്ഥാന സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ സൗജന്യ യാത്ര നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്ന് കെഎസ്ആർടിസി വിദഗ്ധ സമിതി വിലയിരുത്തി. റിസർവേഷൻ സൗകര്യമുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് സർവീസ് രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നതിനാലാണ് പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി ചുരുക്കാൻ നിർദ്ദേശമുയർന്നത്.പദ്ധതി നടപ്പിലാക്കുന്നതിലൂടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തും. ഇതിനായി പ്രതിമാസം ഏകദേശം 90 മുതൽ 100 കോടി രൂപ വരെ അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. നിലവിൽ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നൽകുന്ന 80 കോടി രൂപയ്ക്ക് പുറമെയാണിത്. കോവിഡിന് മുൻപ് പ്രതിദിനം 35 ലക്ഷത...
മേലാറ്റൂരിൽ ഡെങ്കിപ്പനിഭീതി; രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

Local

മേലാറ്റൂരിൽ ഡെങ്കിപ്പനിഭീതി; രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

Perinthalmanna RadioDate: 05-06-2026 മേലാറ്റൂർ: വലിയപറമ്പ് പ്രദേശത്ത് രണ്ടു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊട്ടടുത്ത വീടുകളിലുള്ള ഒരു പുരുഷനും ഒരു സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ ചികിത്സയിലാണ്. രോഗഭീതി നില നിൽക്കുന്നതിനാൽ പ്രദേശത്ത് മേലാറ്റൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ ഗൃഹ സന്ദർശനവും ബോധവത്കരണവും നടത്തി.വരും ദിവസങ്ങളിലും ആരോഗ്യ പ്രവർത്തകരുടെ ഇടപെടലുണ്ടാകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും അവർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശത്തും സമീപ സ്ഥലങ്ങളിലുമെല്ലാം വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമാണുള്ളത്. അതിൽ വളരുന്ന കൊതുകൾ വഴിയാണ് രോഗ ബാധ ഉണ്ടാകുന്നത്.കെട്ടിക്കിടക്കുന്ന വെള്ളം പൂർണമായും നീക്കം ചെയ്ത് കൊതുകുകൾ വളരാനുള്ള സാഹചര്യം ഇല്ലാതാക്കിയാൽ ഒരു പരിധിവരെ രോഗം വരാതെ സൂക്ഷിക്കാം. അതിനുള്ള നിർദേശങ്ങളും പ്രവർത്തനങ്ങളുമാണ...
കാലവര്‍ഷം കനക്കുന്നു; ഇന്ന് അതിശക്തമായ മഴക്ക് സാധ്യത

Local

കാലവര്‍ഷം കനക്കുന്നു; ഇന്ന് അതിശക്തമായ മഴക്ക് സാധ്യത

Perinthalmanna RadioDate: 05-06-2026 സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. കേരളത്തില്‍ ഇന്ന് അതിശക്തമഴയുണ്ടാകുമെന്നാണ് അറിയിപ്പ്. എറണാകുളം മുകല്‍ കാസര്‍കോട് വരെ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.ബാക്കിയുള്ള ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്...