Tag: 070526

തുവ്വൂർ മേൽപാലത്തിന്റെ ബലപരിശോധന നടത്തി

Local

തുവ്വൂർ മേൽപാലത്തിന്റെ ബലപരിശോധന നടത്തി

Perinthalmanna RadioDate: 07-05-2026 കരുവാരകുണ്ട്: സംരക്ഷണഭിത്തി തകർന്ന തുവ്വൂർ കമാനം മേൽപാലം റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ ബലപരിശോധന നടത്തി. സതേൺ റെയിൽവേ ഡപ്യൂട്ടി എൻജിനീയർ ശ്രീനിവാസൻ ലൂക്കിന്റെ നേതൃത്വത്തിലാണ് റെയിൽവേ അധികൃതർ പാലം പരിശോധിച്ചത്. സംരക്ഷണ ഭിത്തി തകർന്ന ഭാഗം അടിയന്തരമായി കോൺ‍ക്രീറ്റ് ചെയ്യാനാണ് തീരുമാനം. പാലത്തിന്റെ 4 ഭാഗവും കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുംനിലമ്പൂർ – ഷൊർണൂർ പാത നവീകരണത്തിന്റെ ഭാഗമായാണ് മേൽപാലത്തിന്റെ ഇരു ഭാഗവും മണ്ണെടുത്ത് വീതി കൂട്ടിയത്. ചെരിച്ചു മണ്ണെടുത്ത ഭാഗത്ത് കല്ല് നിരത്തി ബലപ്പെടുത്തുകയും ചെയ്തു. എന്നാൽ മതിയായ വീതിയില്ലാതെയാണ് കരിങ്കല്ല് ഉപയോഗിച്ച് ഭിത്തി കെട്ടിയത്.മഴ പെയ്തതോടെ ഭിത്തിയുടെ അടിഭാഗം തകർന്ന് മണ്ണിടിയുകയായിരുന്നു.അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർമാരായ എം.മനോജ്, ജോൺ ക്ലമന്റ്, പഞ്ചായത്ത് പ്രസിഡന്റ് സി.ടി.ജസീന എന്നിവരും കൂടെയുണ്ടായിരുന്നു. അ‌ടുത്ത ദ...
പെരിന്തൽമണ്ണയിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ; സ്കൂളിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യവുമായി രക്ഷിതാക്കൾ രംഗത്ത്

Local

പെരിന്തൽമണ്ണയിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ; സ്കൂളിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യവുമായി രക്ഷിതാക്കൾ രംഗത്ത്

Perinthalmanna RadioDate: 07-05-2026 പെരിന്തൽമണ്ണ: സ്കൂൾ അധികൃതരുടെ മാനസിക പീഡനത്തെത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കൾ രംഗത്ത്. പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന 15 വയസ്സുകാരൻ തേജസിനെ ഒരാഴ്ച മുൻപാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സ്കൂളിലെ ക്ലാസ് ടീച്ചറും പ്രിൻസിപ്പലും ചേർന്ന് കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യാത്ത കുറ്റങ്ങൾ ആരോപിച്ചു മാനസികമായി തളർത്തുകയും ചെയ്തിരുന്നതായി തേജസിന്റെ പിതാവ് ഹരീഷും മാതാവ് ജിഷയും ആരോപിക്കുന്നു. സ്കൂളിലെ പീഡനം സഹിക്കവയ്യാതെ കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, സ്കൂൾ അധികൃതർ നടത്തുന്ന എം.എസ്.സി (മോറൽ സയൻസ്) പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ ടി.സി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) നൽകുകയുള്ളൂ എന്ന് അധികൃതർ വാശിപിടിച്...
കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം

Local

കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം

Perinthalmanna RadioDate: 07-05-2026 കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം. തീരുമാനം മെയ് പത്താം തീയതിയോടെ അറിയിക്കും. മുഖ്യമന്ത്രിയെ ഞായറാഴ്ച AlCC പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. നിരീക്ഷകരെ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ എം.എൽ.എ.മാരുടെ അഭിപ്രായം കേട്ട ശേഷം, ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്ച ആരംഭിച്ചു. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് കാണുന്നത്. ഹോട്ടലിൽ എത്തി മുതിർന്ന നേതാക്കളും നിരീക്ഷകരെ കണ്ടു. ഘടക കക്ഷികളുമായുള്ള കൂടിക്കാഴ്ച വൈകീട്ട് നടക്കും. തർക്കമില്ലാത്ത തീരുമാനം വരുമെന്നാണ് എംഎൽഎമാർ അറിയിക്കുന്നത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള...
സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു; പെരിന്തൽമണ്ണയിൽ കാലവർഷ പ്രതീതി

Local

സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു; പെരിന്തൽമണ്ണയിൽ കാലവർഷ പ്രതീതി

Perinthalmanna RadioDate: 07-05-2026 പെരിന്തൽമണ്ണ: സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമായി വേനൽമഴ ശക്തമാകുന്നു. ഇന്ന് എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പെരിന്തൽമണ്ണയിൽ ഇന്ന് രാവിലെ മുതൽ തന്നെ കാലവർഷത്തെ അനുസ്മരിപ്പിക്കും വിധം തോരാതെ പെയ്യുന്ന ചാറ്റൽ മഴ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. നിലവിൽ ചാറ്റൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും കാർമേഘങ്ങളാൽ മൂടിക്കെട്ടിയ അന്തരീക്ഷവും തണുപ്പും ഏത് നിമിഷവും പെയ്യാവുന്ന മഴയുടെ പ്രതീതിയുമാണ് പ്രദേശത്ത് സൃഷ്ടിക്കുന്നത്.ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ സാഹചര്യം ഈ ജില്ലകളിൽ ഉണ്ടായേക്കാം. വരും മണിക്കൂറുകളിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴ...
അഞ്ച് വർഷത്തിനുള്ളിൽ ഓരാടംപാലം ബൈപ്പാസ് യാഥാർഥ്യമാക്കുമെന്ന് നജീബ് കാന്തപുരം

Local

അഞ്ച് വർഷത്തിനുള്ളിൽ ഓരാടംപാലം ബൈപ്പാസ് യാഥാർഥ്യമാക്കുമെന്ന് നജീബ് കാന്തപുരം

Perinthalmanna RadioDate: 07-05-2026 പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തേയും പെരിന്തൽമണ്ണയിലെയും ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിനായി മാനത്തുമംഗലം - ഓരാടംപാലം ബൈപ്പാസ് അഞ്ച് വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കുമെന്ന് നജീബ് കാന്തപുരം പറഞ്ഞു. ചരക്ക് ലോറികൾക്കും ദീർഘദൂര യാത്രക്കാർക്കും ടൗണിൽ പ്രവേശിക്കാതെ തന്നെ സുഗമമായി യാത്ര ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്നും പദ്ധതിയുടെ ഉദ്ഘാടനം അഞ്ച് വർഷത്തിനുള്ളിൽ തന്നെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.പെരിന്തൽമണ്ണയിൽ നടപ്പിലാക്കിയ വേറിട്ട വികസന പ്രവർത്തനങ്ങളെ ജനം തിരിച്ചറിഞ്ഞതാണ് ചരിത്ര പരമായ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണയുടെ ഭാവി തലമുറയുടെ വളർച്ച മുന്നിൽ കണ്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിച്ചു. സി.പി.എം പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തനിക്ക് വോട്ട് ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.വിദ്യാഭ്യാസ രംഗത്ത് ന...