തൂത- പാറൽ മേഖലയിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു
Perinthalmanna RadioDate: 07-06-2026 ആലിപ്പറമ്പ് : തൂത- പാറൽ ജനവാസ കേന്ദ്രങ്ങളിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പാറലിൽ പൊന്നുള്ളി വളവിൽ ഏഴു വയസ്സുകാരൻ ബാലനെ വെള്ളിയാഴ്‌ച തെരുവുനായ ആക്രമിച്ചു ഗുരുതര പരിക്കേൽപിച്ചു. പാറൽ- പെരിന്തൽമണ്ണ റോഡിൽ സൈക്കിളിൽ സഞ്ചരിക്കുക ആയിരുന്ന കുട്ടിയെ നായ് വലിച്ചിട്ട് ചാടിക്കയറി കടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയവർ നായെ തല്ലിയോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുക ആയിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സയും കുത്തിവെപ്പും നൽകി. തെരുവുനായ് ഭീഷണിക്ക് പരിഹാരം ആവശ്യപ്പെട്ട് എൻ.പി. മുനീറിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. തൂതയിൽ തെരുവുനായ ആക്രമണം ഒരു മാസം മുമ്പും നടന്നിരുന്നു.തെരുവുനായ ശല്യത്തിനെതിരെ പഞ്ചായത്തിൽ നേരത്തേ പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നുമുണ്ടായില്ലെന്ന...





