Tag: 140426

മലപ്പുറം ജില്ലയിൽ മത്സരിച്ച 12 മണ്ഡലങ്ങളിലും ജയമുറപ്പിച്ചതായി ലീഗ്

Local

മലപ്പുറം ജില്ലയിൽ മത്സരിച്ച 12 മണ്ഡലങ്ങളിലും ജയമുറപ്പിച്ചതായി ലീഗ്

Perinthalmanna RadioDate: 14-04-2026 മലപ്പുറം: ജില്ലയിൽ മത്സരിച്ച 12 മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ച് മുസ്ലിം ലീഗ്. ശക്തമായ മത്സരം നടന്ന തിരൂരും വേങ്ങരയും ഒഴികെയുള്ള മണ്ഡലങ്ങളിൽ ഭൂരിപക്ഷം ഗണ്യമായി വർധിപ്പിക്കാനാകുമെന്നാണ് ബൂത്ത് കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മണ്ഡലം കമ്മിറ്റികൾ വിലയിരുത്തുന്നത്. യു.ഡി.എഫ് അനുകൂല തരംഗം ഉണ്ടായാൽ എല്ലാ മണ്ഡലങ്ങളിലും ഭൂരിപക്ഷം വർധിക്കുമെന്നും കണക്കുകൂട്ടുന്നു. 2021ൽ 985 വോട്ടിന് കൈവിട്ട താനൂർ സുരക്ഷിത ഭൂരിപക്ഷത്തിൽ തിരിച്ചുപിടിക്കും. വേങ്ങരയിൽനിന്ന് മലപ്പുറത്തേക്ക് മാറിയ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് റെക്കോഡ് ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നു.മന്ത്രി വി. അബ്ദുറഹ്മാൻ താനൂരിൽനിന്ന് മണ്ഡലം മാറിയതോടെ മത്സരം ശക്തമായ തിരൂരിൽ യു.ഡി.എഫിന്‍റെ കുറുക്കോളി മൊയ്തീന് 5000ന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രാദേശിക കമ്മിറ്റികളുടെ വിലയിരുത്തൽ. തിരൂർ...
വേനൽ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

Local

വേനൽ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

Perinthalmanna RadioDate: 14-04-2026 വേനൽ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെഗാവാട്ട് ആയിരുന്നു. ആദ്യമായാണ് വൈദ്യുതി ആവശ്യകത ഇത്രയും ഉയരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗവും ഇന്നലെയാണ്. 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചതായി രേഖപ്പെടുത്തിയത്. വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധിയുണ്ടേയാക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കി.അതേസമയം സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കൊല്ലം ജില്ലയിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലക...
ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ഒളിവിൽ കഴിഞ്ഞത് ചാര്‍ലിയെന്ന പേരില്‍

Local

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ഒളിവിൽ കഴിഞ്ഞത് ചാര്‍ലിയെന്ന പേരില്‍

Perinthalmanna RadioDate: 14-04-2026 പെരിന്തൽമണ്ണ: കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ഒളിവിൽ കഴിഞ്ഞത് കെ.കെ. ചാർളി എന്ന പേരിൽ. മംഗലാപുരം, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. ആക്രി പെറുക്കിയും, മത്സ്യതൊഴിലാളിയായും വരുമാനം കണ്ടെത്തി. ഇരുമ്പ് കമ്പികൊണ്ട് ദിവസങ്ങൾ എടുത്താണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ചുമര് തുരന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു.മുംബൈ സി.എസ്.ടി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയിരുന്നത്. കഴിഞ്ഞ ഡിസംബർ ഇരുപത്തിയൊമ്പതിനാണ് കുതിരവട്ടത്ത് നിന്ന് വിനീഷ് കടന്നുകളഞ്ഞത്. പിടികൂടുമ്പോൾ ഇയാൾ ബോട്ടിൽ മീൻ പിടിക്കുകയായിരുന്നു.കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ വിനീഷ് മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഡിസംബർ 10 ന് കുതിരവട്ടത്തേയ്ക്ക് ചികിത്സയ്ക്കായി മാറ്റുന്നത്. എന്നാൽ...
വിഷുവിന് വർണവിസ്‌മയം തീർക്കാൻ വൈവിധ്യമായ ന്യൂജൻ പടക്കങ്ങളും

Local

വിഷുവിന് വർണവിസ്‌മയം തീർക്കാൻ വൈവിധ്യമായ ന്യൂജൻ പടക്കങ്ങളും

Perinthalmanna RadioDate: 14-04-2026 പെരിന്തൽമണ്ണ: വിഷുവിന് വർണ വിസ്‌മയം തീർക്കാൻ വൈവിധ്യമായ ന്യൂജൻ പടക്കങ്ങളും. പൊട്ടിക്കുമ്പോൾ മയിൽ പീലി വിടർത്തും പോലെ നിറങ്ങൾ വിടരുകയും ശബ്‌ദത്തോടെ കത്തി തീരുകയും ചെയ്യുന്ന മെഗാ പീക്കോക്ക്, ആകാശത്ത് പോയി വൃത്താകൃതിയിൽ വിരിയുന്ന മാജിക് റിങ്, കുടപോലെ വിടർന്ന് കറങ്ങുന്ന അംബ്രല്ല കമ്പി തിരികൾ എന്നിവയാണ് ഇത്തവണ വിപണിയിലെ പുതിയ താരങ്ങൾ. മെഗാ പീക്കോക്ക് 700, മാജിക് റിങ് 650, അംബ്രല്ല കമ്പിത്തിരി 200 രൂപ എന്നിങ്ങനെയാണ് വില.ശബ്ദ‌ം കൂടുതലുള്ള പടക്കങ്ങളേക്കാൾ വർണ വിസ്‌മയം തീർക്കുന്ന പടക്കങ്ങൾക്കാണ് ആവശ്യക്കാരേറെ. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ് പുതുതലമുറ പടക്കങ്ങൾ. കുട്ടികളുടെ പ്രിയപ്പെട്ട പൂത്തിരിയും കമ്പി തിരിയും വിവിധ ഇനങ്ങളിൽ വിപണിയിലുണ്ട്. 20 രൂപ മുതൽ 500 രൂപ വരെ വിലയുള്ള പൂത്തിരികളുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങളും പടക്കങ്ങളിൽ ഇടം പി...
യുവാക്കളെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ

Local

യുവാക്കളെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ

Perinthalmanna RadioDate: 14-04-2026 പെരിന്തൽമണ്ണ: ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കളെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റു ചെയ്തു.കരിങ്കല്ലത്താണി കൂരി മുഹമ്മദ് ബഷീർ (32), നാട്ടുകൽ കലംപ്പറമ്പിൽ നൗഫൽ (27), നാട്ടുകൽ തച്ചനാട്ടുകര പുത്തൻപീടികയിൽ മുഹമ്മദ് മുനീ‌ർ (29) എന്നിവരെ ആണ് പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്തത്.കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ കഴിഞ്ഞ ദിവസം താഴേക്കോടിനു സമീപം ആണ് സംഭവം. നാട്ടുകൽ സ്വദേശികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഷമീൽ, സൽമാനുൽ ഫാരിസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിരെ എത്തിയ സംഘം കാർ ഇടിക്കുകയും തുടർന്ന് യുവാക്കളുടെ കാർ തലകീഴായി മറിയുകയായിരുന്നു.പരുക്കേറ്റ യുവാക്കൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയ സംഘം സംഘം വടിവാൾ ഉപയോഗിച്ച് ആക്രമി...