Tag: 141224

മേലാറ്റൂരിൽ ട്രാക്‌ഷൻ‌ സബ്സ്‌റ്റേഷൻ നിർമ്മാണം പൂർത്തിയായി
Local

മേലാറ്റൂരിൽ ട്രാക്‌ഷൻ‌ സബ്സ്‌റ്റേഷൻ നിർമ്മാണം പൂർത്തിയായി

Perinthalmanna RadioDate: 14-12-2024മേലാറ്റൂർ:  നിലമ്പൂർ- ഷൊർണൂർ റെയിൽപാത വൈദ്യുതീകരണത്തിനായി മേലാറ്റൂരിൽ സ്ഥാപിച്ചു തുടങ്ങിയ ട്രാക്‌ഷൻ സബ് സ്‌റ്റേഷൻ നിർമാണം പൂർത്തിയായി. റെയിൽവേ സ്‌റ്റേഷന്റെ പുതിയ പ്ലാറ്റ്ഫോമിനു സമീപമാണ് സബ് സ്‌റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. ചോലക്കുളത്തെ 110 കെവി സബ് സ്റ്റേഷനിൽ നിന്നാണ് ഭൂഗർഭ കേബിളുകൾ വഴി വൈദ്യു എത്തിച്ചത്. ഈ മാസം അവസാനത്തോടെ സ്വിച്ചോൺ നടത്താനുള്ള നടപടികൾ തുടങ്ങി. കെഎസ്ഇബിയുടെയും റെയിൽവേ ഇലക്ട്രിക്കൽ സെക്‌ഷന്റെയും പരിശോധന പൂർത്തിയാക്കാനുണ്ട്. കമ്മിഷൻ ചെയ്യുന്നതോടെ പുതുവത്സര സമ്മാനമായി ഇലക്ട്രിക് ട്രെയിനുകൾ ഓടി ത്തുടങ്ങും. നിലമ്പൂരിൽ നിന്നു ഷൊർണൂർ വരെ ഏകദേശം 67 കിലോമീറ്റർ ദൂരത്തിലാണു റെയിൽ പാത വൈദ്യുതീകരിച്ചത്. വൈദ്യുത സ്വിച്ചിങ് സ്റ്റേഷനുകൾ വാണിയമ്പലത്തും, അങ്ങാടിപ്പുറത്തും, വാടാനാംകുറുശ്ശിയിലുമാണ് ഒരുക്കിയിരിക്കുന്നത്. നിലമ്പൂർ -ഷൊർണൂർ റെയിൽപാത വ...
നിരോധിത പ്ലാസ്റ്റിക്കിന് ജനുവരി ഒന്നുമുതൽ പിടിവീഴും
Local

നിരോധിത പ്ലാസ്റ്റിക്കിന് ജനുവരി ഒന്നുമുതൽ പിടിവീഴും

Perinthalmanna RadioDate: 14-12-2024-----------------------------------------------This News Sponsored by---------------------------------------------  ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ...
ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി
Local

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി

Perinthalmanna RadioDate: 14-12-2024സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. യുട്യൂബ് ചാനൽവഴിയാണ് ചോദ്യപേപ്പർ പ്രചരിക്കുന്നത്. ചോദ്യപേപ്പർ സംസ്ഥാനത്തിന് പുറത്താണ് അച്ചടിക്കുന്നത്. ഇപ്പോഴുണ്ടായത് ഗുരുതര പ്രശ്നമാണെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.പ്ലസ് വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്. പരീക്ഷയുടെ തലേ ദിവസം എംഎസ് സൊല‍്യൂഷൻസ് എന്ന യുട‍്യൂബ് ചാനലിലൂടെയാണ് ചോദ‍്യപേപ്പറുകൾ ചോർന്നത്.അധ്യാപക സംഘടനകൾ തന്നെയാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. 15-ാം തിയതി നടന്ന ഇംഗ്ലീഷ് പരീക്ഷയുടെ തലേദിവസം 'ഉറപ്പായും വരുന്ന ചോദ്യങ്ങൾ' എന്ന പേരിൽ ചെയ്ത വീഡിയോയിലെ 40 മാർക്കിന്‍റെ ചോദ്യങ്ങൾ പിറ്റേ ദിവസം ആവർത്തിച്ചു. തൊട്ടടുത്ത ദിവസം നടന്ന സോഷ്യൽ സയൻസ് അടക്കമുള്ള പരീക്ഷകൾക്കും 40 മാ...
എക്സിക്യുട്ടീവ് ട്രെയിൻ വൈകി; നിലമ്പൂരിലേക്കുള്ള യാത്രക്കാർ ഷൊർണൂരിൽ കുടുങ്ങി
Local

എക്സിക്യുട്ടീവ് ട്രെയിൻ വൈകി; നിലമ്പൂരിലേക്കുള്ള യാത്രക്കാർ ഷൊർണൂരിൽ കുടുങ്ങി

Perinthalmanna RadioDate: 14-12-2024അങ്ങാടിപ്പുറം : ആലപ്പുഴ - കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് ഷൊർണൂരിൽ വൈകി എത്തിയതിനാൽ നിലമ്പൂർ ഭാഗത്തേക്കു പോകേണ്ട നിരവധി യാത്രക്കാർ മണിക്കൂറുകളോളം ഷൊർണൂരിൽ കുടുങ്ങി. രാത്രി 7.50-ന് എത്തേണ്ട എക്‌സിക്യുട്ടീവ് ട്രെയിൻ 50 മിനിട്ട് വൈകി 8.40-ന് ആണ് തിങ്കളാഴ്ച ഷൊർണൂർ സ്റ്റേഷനിൽ എത്തിയത്. 8.10- നാണ് നിലമ്പൂരിലേക്കുള്ള പാസഞ്ചർ ഷൊർണൂരിൽനിന്ന് പുറപ്പെടുന്നത്. രാത്രി 8.10-ന് ശേഷം പുലർച്ചെ 3.50 നുള്ള രാജ്യറാണി എക്‌സ്‌പ്രസ് അല്ലാതെ നിലമ്പൂർ ഭാഗത്തേക്ക് വേറെ സർവീസ് ഇല്ല. ഇതേത്തുടർന്ന് ഷൊർണൂരിൽ കുടുങ്ങിയ നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ചൊവ്വാഴ്ച പുലർച്ച 3.50-നുള്ള രാജ്യറാണി എക്സ്പ്രസിലാണ് യാത്ര തുടർന്നത്. സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ള യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു.നിരന്തരം 16307 ആലപ്പുഴ-കണ്ണൂർ എക്‌സ്‌പ്രസ് വൈകി ഓടുന്നതിൽ നിലമ്പൂർ -മൈസൂരു റെയിൽവ...
ജില്ലാ ആശുപത്രിയിലെ മാതൃ- ശിശു വിഭാഗം ആശുപത്രിയാക്കണമെന്ന് മാനേജ്മെന്റ്
Local

ജില്ലാ ആശുപത്രിയിലെ മാതൃ- ശിശു വിഭാഗം ആശുപത്രിയാക്കണമെന്ന് മാനേജ്മെന്റ്

Perinthalmanna RadioDate: 14-12-2024പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ മാതൃശിശു വിഭാഗം സ്വതന്ത്രമായി പ്രത്യേക മാതൃ–ശിശു ആശുപത്രിയായി അനുവദിക്കണമെന്ന് ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി(എച്ച്എംസി) യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.എച്ച്എംസി അംഗം മാനുപ്പ കുറ്റീരിയാണ് പ്രമേയം അവതരിപ്പിച്ചത്. എ.കെ.നാസർ പിന്താങ്ങി. ആശുപത്രിയുടെ മാതൃശിശു ബ്ലോക്ക് ദേശീയപാതയുടെ ഒരു വശത്തും മറ്റു വിഭാഗങ്ങൾ മറുവശത്തുമാണ്. തിരക്കേറിയ റോഡിലൂടെ വേണം രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഡോക്‌ടർമാർക്കുമെല്ലാം ഇരുവശത്തുമെത്താൻ.പലപ്പോഴും ഭാഗ്യത്തിന്റെ കരുത്തിലാണ് അപകടങ്ങൾ വഴി മാറുന്നത്.ആശുപത്രിയുടെ ഇരുവശങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് മേൽപാലം നിർമിക്കണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്. ഒട്ടേറെ തവണ താലൂക്ക് വികസന സമിതി യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചതാണ്. ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശിച്ചപ്പോഴും ഇതു സംബന്ധിച...