Tag: 160626

പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ സൗജന്യ യാത്ര ഗുണം ലഭിക്കാതെ യാത്രക്കാർ

Local

പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ സൗജന്യ യാത്ര ഗുണം ലഭിക്കാതെ യാത്രക്കാർ

Perinthalmanna RadioDate: 16-06-2026 പെരിന്തൽമണ്ണ: ഇന്നലെ മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് അവസരം ലഭിച്ചപ്പോൾ പെരിന്തൽമണ്ണ - വളാഞ്ചേരി റൂട്ടിലെ സ്ത്രീകൾക്ക് നിരാശ. ജില്ലയിലെ പ്രധാന റൂട്ടുകളിലൊന്നായ പെരിന്തൽമണ്ണ - വളാഞ്ചേരിയിലൂടെ സർവീസ് നടത്തിയിരുന്ന മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളും ഏറെക്കാലമായി ഓട്ടം നിർത്തിവെച്ചിരുന്നതിനാൽ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും സൗജന്യ യാത്രയ്ക്ക് അവസരം നഷ്ടമായിരിക്കുകയാണ്. മുമ്പ് പത്തോളം സർവീസുകളുണ്ടായിരുന്ന പെരിന്തൽമണ്ണ - വളാഞ്ചേരി റൂട്ടിൽ കോവിഡിന് ശേഷമാണ് സർവീസുകൾ പൂർണ്ണമായി നിർത്തലാക്കിയത്.വളാഞ്ചേരി, കുറ്റിപ്പുറം വഴി പെരിന്തൽമണ്ണ പൊന്നാനി കെ.എസ്.ആർ.ടി.സി സർവീസ് മുമ്പ് ഉണ്ടായരുന്നതും ഇപ്പോഴില്ല. പെരിന്തൽമണ്ണ, മങ്കട, കോട്ടക്കൽ എന്നീ മൂന്ന് മണ്ഡലങ്ങളിലൂടെ കടന്നു പോയി കോഴിക്കോട് - തൃശൂർ ദേശീയ പാതയിൽ ചേരുന്നതാണ് പെരിന്തൽമണ്ണ ...
കെഎസ്ആർടിസി സൗജന്യ യാത്രയിൽ ആദ്യദിനം യാത്ര ചെയ്തത് 13.29 ലക്ഷം സ്ത്രീകൾ

Local

കെഎസ്ആർടിസി സൗജന്യ യാത്രയിൽ ആദ്യദിനം യാത്ര ചെയ്തത് 13.29 ലക്ഷം സ്ത്രീകൾ

Perinthalmanna RadioDate: 16-06-2026 പ്രിയദർശിനി പദ്ധതിയുടെ ഭാഗമായ സൗജന്യയാത്രയ്ക്ക് ആരംഭംകുറിച്ച തിങ്കളാഴ്ച, കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് വൻ വർധന. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് ആറ് ലക്ഷത്തോളം സ്ത്രീ യാത്രക്കാരാണ് അധികമായി ഇന്നലെ യാത്രനടത്തിയതെന്നാണ് കണക്ക്.തിങ്കളാഴ്ച കെഎസ്ആർടിസി ഓർഡിനറി ബസിൽ ആകെ യാത്രചെയ്തത് 13,29,938 സ്ത്രീകളാണ്. ഇതിൽ സീറോ ടിക്കറ്റിൽ യാത്ര ചെയ്തത് 7,83,115 വനിതാ യാത്രക്കാരാണ്. പദ്ധതി ആരംഭിച്ച 10 മണിക്ക് മുൻപ് ടിക്കറ്റെടുത്ത് യാത്രചെയ്തവരാണ് ബാക്കി.കഴിഞ്ഞ തിങ്കളാഴ്ച്ച യാത്രചെയ്ത സ്ത്രീകളുടെ എണ്ണം 7,34,693 ആയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 5,95,245 വനിതാ യാത്രക്കാരുടെ വർധനവാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. സീറോ ടിക്കറ്റ് ഇനത്തിൽ സർക്കാരിന് 1,59,56,801 രൂപയുടെ ബാധ്യതയാണ് തിങ്കളാഴ്ച മാത്രം ഉണ്ടാകുക.കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്...
അലോട്മെന്റ് ലഭിച്ചവരുടെ പ്ലസ് വൺ പ്രവേശനം തുടങ്ങി

Local

അലോട്മെന്റ് ലഭിച്ചവരുടെ പ്ലസ് വൺ പ്രവേശനം തുടങ്ങി

Perinthalmanna RadioDate: 16-06-2026 മലപ്പുറം ∙ പ്ലസ് വൺ ഏകജാലക പ്രവേശനത്തിലൂടെ അലോട്മെന്റ് ലഭിച്ചവരുടെ പ്രവേശനം തുടങ്ങി. ജില്ലയിലെ 40,554 പേർക്കാണ് ആദ്യഘട്ടത്തിലെ ഒന്നാം അലോട്മെന്റിൽ ഇടം ലഭിച്ചത്. ഇവരിൽ ആഗ്രഹിച്ച സ്കൂളിൽ അലോട്മെന്റ് ലഭിച്ചവർ സ്കൂളുകളിൽ ഫീസടച്ച് സ്ഥിരപ്രവേശനം നേടി. മറ്റുള്ളവർ താൽക്കാലിക പ്രവേശനം നേടി അടുത്ത അലോട്മെന്റിനായി കാത്തിരിക്കുകയാണ്.നാളെ വൈകിട്ടു വരെയാണു പ്രവേശനത്തിനുള്ള സമയം. ജില്ലയിലെ 82,753 അപേക്ഷകരിൽ 40,454 പേർക്കാണ് ഒന്നാം അലോട്മെന്റ് ലഭിച്ചത്. 42,199 പേർ അടുത്ത അലോട്മെന്റിനായി കാത്തിരിക്കുകയാണ്. ഇവർക്കായി സംവരണ വിഭാഗത്തിലെ 17,301 സീറ്റു കൂടി ഒഴിവുണ്ട്. ഏകജാലക പ്രവേശനത്തിനായി ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗത്തിന് അധിക സീറ്റുകൾ അനുവദിച്ചതുൾപ്പെടെ 57,855 സീറ്റുണ്ട്. 427 സീറ്റുകൾ ഭിന്നശേഷി വിഭാഗത്തിനായി അധികമായി ഉൾപ്പെടുത്തിയതാണ്. ജില്ലയിൽ അ...
രാജ്യത്ത് ടെലഗ്രാമിന് താൽക്കാലിക വിലക്കേര്‍പ്പെടുത്തി കേന്ദ്രം

Local

രാജ്യത്ത് ടെലഗ്രാമിന് താൽക്കാലിക വിലക്കേര്‍പ്പെടുത്തി കേന്ദ്രം

Perinthalmanna RadioDate: 16-06-2026 നീറ്റ്- യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തില്‍ ജൂൺ 22 വരെ ടെലിഗ്രാമിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. പരീക്ഷാ നടത്തിപ്പിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായാണ് നടപടിയെന്നാണ് ഐടി മന്ത്രാലയം അറിയിക്കുന്നത്. നീറ്റ് പുനപരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.നീറ്റ് (യുജി) പുനഃപരീക്ഷ നടക്കുന്ന ദിവസം മുതല്‍ ജൂൺ 22 വരെ ഇന്ത്യയിൽ ടെലി‌ഗ്രാം നിരോധിച്ചതായാണ് അറിയിപ്പ്. ജൂൺ 30 വരെ ടെലിഗ്രാമിന്‍റെ മെസ്സേജ് എഡിറ്റിങ് ഫീച്ചർ ലഭ്യമാകുകയുമില്ല. പരീക്ഷയ്ക്ക് ശേഷം ചോദ്യപേപ്പർ ചോർന്നതായി വ്യാജമായി തെളിവുണ്ടാക്കാൻ ഈ ഫീച്ചർ ദുരുപയോഗം ചെയ്തിരുന്നു. പോസ്റ്റ് ചെയ്ത സന്ദേശങ്ങൾ പിന്നീട് തിരുത്തി, നേരത്തെ ചോർന്നതാണെന്ന് വരുത്തിതീർക്കുന്ന രീതി തടയാനാണ് ഈ നടപടി.നേരത്തെ തന്നെ നീറ്റ് പരീക്ഷാ പേപ്പർ ചോർന്നതായി അവകാശപ്പെട്ട് ടെലിഗ്രാമിൽ സജീവമായിരുന്ന നി...
ഒലിപ്പുഴ പാലത്തിനു സമീപം അപകടം; കാർ യാത്രികർക്ക് അത്ഭുതരക്ഷ

Local

ഒലിപ്പുഴ പാലത്തിനു സമീപം അപകടം; കാർ യാത്രികർക്ക് അത്ഭുതരക്ഷ

Perinthalmanna RadioDate: 16-06-2026 മേലാറ്റൂർ : സംസ്ഥാന പാതയിൽ ഒലിപ്പുഴ പാലത്തിനു സമീപം നിയന്ത്രണംവിട്ട കാർ താഴ്ചയുള്ള ഭാഗത്തെ മുൾക്കാട്ടിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം.പാണ്ടിക്കാട് ഭാഗത്തുനിന്നും വരുകയായിരുന്ന കാർ റോഡരികിലെ നടപ്പാതയിൽ ഇടിച്ചുകയറിയശേഷം താഴ്ചയുള്ള ഭാഗത്തേക്കുനീങ്ങി മുൾക്കാട്ടിൽ തങ്ങി നിൽക്കുകയായിരുന്നു. അപകടത്തിൽ അലനല്ലൂർ സ്വദേശികളായ രണ്ടു പേർക്കു പരുക്കേറ്റു. കാറിനകത്തു കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ ഒരുഭാഗം കാടുകൾ വെട്ടി നീക്കിയാണ് രക്ഷപ്പെടുത്തിയത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ല...
മലപ്പുറത്തിന് ഇന്ന് 57–ാം പിറന്നാൾ; ജില്ല വിഭജിക്കണമെന്ന ആവശ്യം ശക്തം

Local

മലപ്പുറത്തിന് ഇന്ന് 57–ാം പിറന്നാൾ; ജില്ല വിഭജിക്കണമെന്ന ആവശ്യം ശക്തം

Perinthalmanna RadioDate: 16-06-2026 മലപ്പുറം : ഇന്ന് രൂപീകരണത്തിന്റെ 57–ാം വാർഷികം ആഘോഷിക്കുമ്പോൾ, ഭരണപരമായ സൗകര്യത്തിനായി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം സജീവമാകുന്നു. ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ സ്പെഷൽ കമ്മിഷണറെ നിയമിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ നേതൃത്വം ഇന്നു മുഖ്യമന്ത്രി വി.ഡി.സതീശനു നിവേദനം നൽകും. കഴിഞ്ഞ ദിവസം യുഡിഎഫ് ജില്ലാ കമ്മിറ്റിയിലുണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ ചെയർമാൻ കെ.പി.അബ്ദുൽ മജീദ്, കൺവീനർ അഷ്റഫ് കോക്കൂർ എന്നിവർ മുഖ്യമന്ത്രിയെ കാണുന്നത്.വിഷയത്തിൽ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും കോൺഗ്രസ് ജില്ലാ വിഭജനത്തിന് അനുകൂലമാണ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.പി.എ.മജീദ് ഉൾപ്പെടെ പല നേതാക്കളും ജില്ലാ വിഭജനത്തെ അനുകൂലമായ പരസ്യ നിലപാട് സ്വീകരിച്ചെങ്കിലും ലീഗ് ഇതുവരെ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ല. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമി...