ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ- ഓസ്ട്രേലിയ ഫൈനല
Perinthalmanna RadioDate: 16-11-2023കൊൽക്കത്ത: വീണ്ടുമൊരിക്കൽ കൂടി ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയുടെ കണ്ണീർ. 1999, 2007, 2015 വർഷങ്ങളിൽ ലോകകപ്പ് സെമിയിൽ പിടികൂടിയ ദുർഭൂതം 2023-ലും പ്രോട്ടീസിനെ വിട്ടകന്നില്ല. സെമിയിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് കീഴടക്കി ഓസ്ട്രേലിയ തങ്ങളുടെ എട്ടാം ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തു. അഞ്ചു തവണ ജേതാക്കളായ ഓസീസ് ആറാം കിരീടം ലക്ഷ്യമിട്ട് നവംബർ 19-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരായ കലാശപ്പോരിനിറങ്ങും.ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് സംഘം 47.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഓസീസ് ദക്ഷിണാഫ്രിക്കയോട് തോൽവി വഴങ്ങിയിരുന്നു. 1999, 2007 ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഫൈനലിൽ കടന്ന ഓസീസ് ഇത്തവണയും അതാവർത്തിച്ചു.ഓസീസ് ബാറ്റിങ്ങിനെ കാര്...







