Tag: 230526

ഹയ‍‍‌ർ സെക്കൻഡറി പരീക്ഷാ ഫലം ചൊവ്വാഴ്ച (മെയ് 26ന്) പ്രഖ്യാപിക്കും

Local

ഹയ‍‍‌ർ സെക്കൻഡറി പരീക്ഷാ ഫലം ചൊവ്വാഴ്ച (മെയ് 26ന്) പ്രഖ്യാപിക്കും

Perinthalmanna RadioDate: 23-05-2026 ഹയർ സെക്കൻഡറി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പ്രഖ്യാപിക്കും. മെയ് 26 വെെകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. നേരത്തെ മന്ത്രിയുടെ അഭാവത്തിൽ വകുപ്പ് സെക്രട്ടറിയാണ് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 4,52,437 വിദ്യാർത്ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്. നേരത്തെ മെയ് 22-ന് ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 26-ാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ results.Kerala.gov.in, results.kite.kerala.gov.in എന്നിവയിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങള...
പെരിന്തൽമണ്ണ നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണം തുടക്കങ്ങി

Local

പെരിന്തൽമണ്ണ നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണം തുടക്കങ്ങി

Perinthalmanna RadioDate: 23-05-2026 പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ എം.ബി. ഫസൽ മുഹമ്മദ്‌ അധ്യക്ഷനായി.ആദ്യഘട്ടത്തിൽ പെരിന്തൽമണ്ണ നഗരത്തിലെ പ്രധാന റോഡുകളായ ഊട്ടി റോഡ് (മർച്ചന്റ്സ് യൂത്ത് വിങ്), മണ്ണാർക്കാട് റോഡ് (ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ), കോഴിക്കോട് റോഡ് (വ്യാപാരി വ്യവസായി സമിതി), പട്ടാമ്പി റോഡ് (വ്യാപാരി വ്യവസായി ഏകോപന സമിതി), നഗരസഭ ടൗൺഹാൾ മാർക്കറ്റ് റോഡ് (മൗലാന ആശുപത്രി) എന്നിവ ഏതൊക്കെ സംഘടനകളും സ്ഥാപനങ്ങളുമാണ് ഏറ്റെടുത്ത് ചെയ്യുന്നതെന്ന് പരിപാടിയിൽ പ്രഖ്യാപിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ ദിനേശ് കണക്കഞ്ചേരി, തൊട്ടശ്ശേരി കദീജ, പച്ചീരി ഹുസൈന നാസർ, നാലകത്ത് ബഷീർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ വത്സൻ, ചമയം ബാപ്പു, പി.പി. അബ്ബാസ്, നസീർ നാലകത്ത്, അബ്ബാസ്, കൗൺസിലർമാർ തു...
ലഹരി മാഫിയയെ തുരത്താൻ സംസ്ഥാന സര്‍ക്കാര്‍; ജൂൺ ഒന്ന് മുതൽ ഓപ്പറേഷൻ തൂഫാൻ

Local

ലഹരി മാഫിയയെ തുരത്താൻ സംസ്ഥാന സര്‍ക്കാര്‍; ജൂൺ ഒന്ന് മുതൽ ഓപ്പറേഷൻ തൂഫാൻ

Perinthalmanna RadioDate: 23-05-2026 സംസ്ഥാനത്ത് മയക്ക് മരുന്ന് വിപണനം ശക്തമാവുന്നത് തടയാൻ ഓപ്പറേഷൻ തുഫാൻ എന്ന പേരിൽ പുതിയ പദ്ധതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്നിനെതിരെ ശക്തമായ പരിശോധന നടത്തും. മയക്കുമരുന്ന്  ഉറവിടം കണ്ടെത്താൻ നടത്തും. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് നടപടി തുടങ്ങും. കേരളത്തിന് പുറത്തുനിന്നും ലഹരിവസ്തുക്കൾ വരുന്നുണ്ട്. ഇത് തടയാൻ ഇതര സംസ്ഥാന പൊലീസുമായി സംസാരിക്കും. സംസ്ഥാന പൊലീസ് മേധാവി മറ്റു സംസ്ഥാനങ്ങളിലെ ഡിജിപി മാരുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തെ വെല്ലുവിളിക്കുന്ന ആളുകളെ വെറുതെ വിടില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായി നടപടി. ജനമൈത്രി പൊലീസ് ശക്തിപ്പെടുത്തും. സ്റ്റുഡൻസ് പൊലീസിന് കൂടുതൽ പ്രാധാന്യം...
ജൂബിലി റോഡ് നവീകരണം അവസാന ഘട്ടത്തിലേക്ക്; ടാറിങ് പ്രവൃത്തികൾ പുരോഗമിക്കുന്നു

Local

ജൂബിലി റോഡ് നവീകരണം അവസാന ഘട്ടത്തിലേക്ക്; ടാറിങ് പ്രവൃത്തികൾ പുരോഗമിക്കുന്നു

Perinthalmanna RadioDate: 23-05-2026 പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന ബൈപ്പാസ് പാതയായ ജൂബിലി റോഡിന്റെ നവീകരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക്. റോഡിലെ അവശേഷിച്ചിരുന്ന ടാറിങ് പ്രവൃത്തികൾ നിലവിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.കോഴിക്കോട് ഭാഗത്തു നിന്നും ടൗണിലെ കടുത്ത ട്രാഫിക് സിഗ്നലുകളിൽ കുടുങ്ങാതെ പട്ടാമ്പി റോഡിലേക്ക് വളരെ വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന പ്രധാന പാതയാണിത്. റോഡ് തകർന്നു കിടന്നതിനെ തുടർന്ന് വലിയ യാത്രാക്ലേശമാണ് ഈ ഭാഗത്ത് അനുഭവപ്പെട്ടിരുന്നത്. തുടർന്ന് നഗരസഭ മുൻകൈയെടുത്ത് നവീകരണ പ്രവൃത്തികൾ ആരംഭിക്കുകയായിരുന്നു.റോഡ് പൂർണ്ണമായി അടച്ചിട്ട് പ്രവൃത്തികൾ തുടങ്ങിയതോടെ ടൗണിൽ കടുത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ജോലികൾ പൂർത്തിയാകുന്നതോടെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും നാട്ടുകാരും. ..................................................
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Local

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Perinthalmanna RadioDate: 23-05-2026 സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മുൻകരുതലിൻ്റെ ഭാഗമായി അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പ് ഉള്ളത്. തെക്കൻ അറബിക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിക്ക് പുറമെ, മധ്യ-കിഴക്കൻ അറബിക്കടലിന് സമീപത്തായി മറ്റൊരു ചക്രവാതചുഴിയും, കേരള–തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.ഇതാണ് മഴ ശക്തമാകാന്‍ കാരണം. മഴയ്ക്ക് ഒപ്പം, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഈ മാസം 26 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേർന്ന മാലിദ്വീപ് പ്...
രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിച്ചു
Local

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിച്ചു

Perinthalmanna RadioDate: 23-05-2026​ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്.​നേരത്തെ ആദ്യ ഘട്ടത്തിൽ 3 രൂപയോളവും പിന്നീട് 90 പൈസയോളവും വില കൂട്ടിയിരുന്നു. ഇന്നത്തെ വർധനവ് കൂടി കണക്കിലെടുക്കുമ്പോൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇന്ധന വിലയിൽ ഏകദേശം അഞ്ച് രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.​വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില 8 രൂപ വരെ ഉയർന്നേക്കാമെന്ന് കേന്ദ്ര പെട്രോളിയം വൃത്തങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ കണക്കുകൂട്ടൽ പരിഗണിക്കുമ്പോൾ ഇനിയും മൂന്ന് രൂപയുടെ കൂടി വർധനവ് ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ.​അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും ആവശ്യത്തിന് പെട്രോളും ഡീസലും പാചകവാതകവും ലഭ്യമാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ കേന്...