Tag: 250426

നൂറ്റാണ്ടിന്റെ പഴക്കമുള്ള തുവ്വൂർ റെയിൽവേ കമാനം പുതുമോടിയിൽ

Local

നൂറ്റാണ്ടിന്റെ പഴക്കമുള്ള തുവ്വൂർ റെയിൽവേ കമാനം പുതുമോടിയിൽ

Perinthalmanna RadioDate: 25-04-2026 തുവ്വൂർ : റെയിൽവെ സ്റ്റേഷനോടൊപ്പം, നൂറ്റാണ്ടിന്റെ ഓർമകൾ മുദ്രണം ചെയ്യപ്പെട്ട തുവ്വൂർ റെയിൽവെ കമാനത്തിനും പുതുമോടി. ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിൽ ബ്രിട്ടീഷുകാർ പണിത, തുവ്വൂരിൻ്റെ പ്രതീകമായ കമാനമാണ് പതിറ്റാണ്ടുകൾക്ക് ശേഷം പുതിയ രൂപത്തിലും നിറത്തിലും കമനീയമായിരിക്കുന്നത്. വൈദ്യുതീകരണത്തിന്റെ ഭാഗമായി റെയിൽ പാതയുടെ ഇരു വശങ്ങളിലെയും അടിക്കാടുകൾ വെട്ടുകയും മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. കമാനത്തിൻ്റെ രണ്ടു ഭാഗങ്ങളിലും കരിങ്കൽ സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തുകയും കറുത്ത നിറം നൽകുകയും ചെയ്‌തിട്ടുണ്ട്.നിലമ്പൂർ - പെരുമ്പിലാവ് സംസ്ഥാന പാതയാണ് കമാനത്തിന് മുകളിലൂടെ കടന്നു പോകുന്നത്. വാണിയമ്പലം, മേലാറ്റൂർ, പട്ടിക്കാട് സ്റ്റേഷനുകൾ റെയിൽ വെ മേൽപ്പാലത്തിന് പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ്.എന്നാൽ ഒരേസമയം റോഡ്, റെയിൽ ഗതാഗതം സാധ്യമാക്കുന്ന തുവ്വൂരിലെ ഈ കമാനത്ത...
വോട്ടെണ്ണലിന് ഇനി ഒമ്പത് നാൾ; നെഞ്ചിടിപ്പിൽ മുന്നണികൾ

Local

വോട്ടെണ്ണലിന് ഇനി ഒമ്പത് നാൾ; നെഞ്ചിടിപ്പിൽ മുന്നണികൾ

Perinthalmanna RadioDate: 25-04-2026 പെരിന്തൽമണ്ണ: ഭരണത്തിന് തിരുത്തോ, അതോ തുടർച്ചയോ എന്നറിയാൻ സംസ്ഥാന രാഷ്‌ട്രീയം ഉറ്റുനോക്കുന്ന നിർണായക വിധിദിനത്തിലേക്ക് ഇനി ഒമ്പത് നാൾ മാത്രം. കൂട്ടിക്കിഴിക്കലുകളുടെയും തലനാരിഴ കീറിയുള്ള പരിശോധനകളുടെയും ആത്മവിശ്വാസവും ഒപ്പം ജനവിധിയെ കുറിച്ച അങ്കലാപ്പും മനസ്സിൽ നിറച്ചാണ് രാഷ്ട്രീയ ക്യാമ്പുകൾ മേയ് നാലിലേക്ക് നാളെണ്ണുന്നത്.എസ്.ഐ.ആറിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണെന്നതിനാൽ വോട്ടർ പട്ടിക പരിഷ്കരണം ആരെ തുണക്കുമെന്നതിലും മുന്നണികൾക്ക് ഒരുപോലെ ആശങ്കയുണ്ട്. വോട്ടെണ്ണലിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നതെങ്കിലും അന്തിമ വോട്ടിങ് ശതമാനം എത്രയെന്ന് ഇനിയും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിട്ടില്ല. ഏറ്റവുമൊടുവിൽ 79.63 ശതമാനമെന്ന ഏകദേശ കണക്കാണ് കമീഷൻ നൽകിയത്.രാഷ്ട്രീയ പാർട്ടികളെല്ലാം ജില്ലതല വിലയിരുത്തലുകൾ പൂർത്തിയാക്കി. തരംഗമില്ലെങ്കിലും 82 സീറ്റ...
സംസ്ഥാനത്ത് കൊടും ചൂട്: അതീവ ജാഗ്രത നിർദ്ദേശം

Local

സംസ്ഥാനത്ത് കൊടും ചൂട്: അതീവ ജാഗ്രത നിർദ്ദേശം

Perinthalmanna RadioDate: 25-04-2026 സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി ദുരന്തനിവാരണ അതോറിറ്റി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. മറ്റ് ജില്ലകളിലും സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ലോക്ഡൗണിന് സമാനമായ ജാഗ്രത പകൽ സമയങ്ങളിൽ പാലിക്കണമെന്നാണ് നിർദ്ദേശം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഷ്ണതരംഗ സാഹചര്യവും ഉച്ചവെയിലിലെ ജോലി നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്...
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി

Local

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി

Perinthalmanna RadioDate: 25-04-2026 പെരിന്തൽമണ്ണ: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രി കാലങ്ങളിൽ 15 മിനിറ്റ് ലോഡ്‌ ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. ഒരാഴ്ച മുൻപുതന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് തുടങ്ങിയിരുന്നു. ഇതിനുപിന്നാലെ തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു. എന്നാൽ, ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്നാണ് ­കെ.എസ്.ഇ.ബി. അധികൃതർ പറയുന്നത്.വരും ദിവസങ്ങളിലും ചൂട് തുടർന്നാൽ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങൾ രാത്രിയിൽ വേണ്ടി വന്നേക്കാമെന്നാണ് സൂചന. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio....
കൊല്ലും ചൂടിനിടയിൽ ആശ്വാസം; കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

Local

കൊല്ലും ചൂടിനിടയിൽ ആശ്വാസം; കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

Perinthalmanna RadioDate: 25-04-2026 ന്യൂഡൽഹി: കൊല്ലും ചൂടിൽ വെന്തുരുകുന്ന രാജ്യത്തിന് തന്നെ ആശ്വാസമേകി ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം. യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മേയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയിൽ മഴയെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും താപനില 43-44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു നിൽക്കുകയാണ്. കേരളത്തിൽ സാഹചര്യത്തിലാണ് ഈ പ്രതീക്ഷാജനകമായ വാർത്ത വരുന്നത്. കേരളത്തിൽ കണ്ണൂരിൽ സൂര്യതാപമേറ്റ് യുവാവ് മരണപ്പെട്ട സാഹചര്യവരെ ഉണ്ടായി. ദിനം പ്രതി നിരവധി പേർക്ക് സൂര്യതാപമേൽക്കുന്ന സാഹചര്യമാണുള്ളത്. കൃഷിയെ ആശ്രയിച്ചു കഴിയുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കും ചൂടിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്കും ഈ നേരത്തെയുള്ള മഴ വലിയ ആശ്വാസമാകും.പുതിയ റിപ്പോർട്ടുകൾ പ്രകാരം, അൻഡമാൻ നിക്കോ...