Tag: 250526

പ്ലസ് ടു പരീക്ഷാഫലം നാളെ വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും<br>
Local

പ്ലസ് ടു പരീക്ഷാഫലം നാളെ വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും

Perinthalmanna RadioDate: 25-05-2026 തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് സെക്രട്ടേറിയറ്റ് പി.ആർ.ഡി പ്രസ് ചേംബറിൽ പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in,   results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in. എന്നീ വെബ്‌സൈറ്റുകൾ വഴിയും SAPHALAM 2026, iExaMS-Kerala എന്നീ ആപ്ലിക്കേഷനുകൾ വഴിയും ഫലമറിയാനാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്‌സ് ആപ്പിലൂടെയും പരീക്ഷാ ഫലം അറിയാൻ സൗകര്യമുണ്ട്. ...............................................കൂടുത...
കൊളത്തൂർ അമ്പലപ്പടിയിലെ പാലം പണി വൈകുന്നു<br>
Local

കൊളത്തൂർ അമ്പലപ്പടിയിലെ പാലം പണി വൈകുന്നു

Perinthalmanna RadioDate: 25-05-2026 കൊളത്തൂർ : കൊളത്തൂർ അമ്പലപ്പടിയിലെ പാലം പണിയും അനുബന്ധ റോഡ് ഉയർത്തലും പൂർത്തീകരണം വൈകുന്നതിന്റെ ആശങ്കയിലാണ് യാത്രക്കാർ. പെരിന്തൽമണ്ണ നഗരത്തിലെ ഗതാഗതക്കുരുക്കും അങ്ങാടിപ്പുറം മേൽപ്പാലത്തിലെയും അങ്ങാടിപ്പുറം തളി ജങ്ഷനിലെയും ഗതാഗതസ്തംഭനവും കടന്ന് വൈലോങ്ങരയിലെത്തുമ്പോഴേയ്ക്കും ചിലപ്പോൾ ഒരു മണിക്കൂറിലധികം സമയം നഷ്ടപ്പെടുന്ന അവസ്ഥ ഇവിടെ നിത്യസംഭവമാണ്. ഇതു പരിഹരിക്കാനാണ് വൈലോങ്ങര മുതൽ വെങ്ങാട് വരെ തകർന്നുകിടന്നിരുന്ന റോഡ് അടുത്തിടെ നവീകരിച്ചത്. ഇതിനെ തുടർന്നാണ് കൊളത്തൂർ-അമ്പലപ്പടിയിലെ പാലം പണി തുടങ്ങിയതും.കൊളത്തൂർ അമ്പലപ്പടി മുതൽ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്റർ വരെയുള്ള റോഡ് ഉയർത്തലും പുതിയ പാലവും വളാഞ്ചേരി-പെരിന്തൽമണ്ണ യാത്രാദുരിതത്തിന് അൽപ്പമെങ്കിലും ആശ്വാസമാകും.എന്നാൽ 30-നകം പണി പൂർത്തിയായില്ലെങ്കിൽ ഏറെ പ്രയാസത്തിലാവും യാത്രക്കാർ. പാലം പണി കാരണം അമ്പലപ്പടി-ക്രൗ...
കാലവര്‍ഷം നാളെയെത്തും; കേരളത്തില്‍ പരക്കെ മഴ തുടരുന്നു <br>
Local

കാലവര്‍ഷം നാളെയെത്തും; കേരളത്തില്‍ പരക്കെ മഴ തുടരുന്നു

Perinthalmanna RadioDate: 25-05-2026 കേരളത്തില്‍  കാലവര്‍ഷം നാളെ  എത്തും. മുന്നോടിയായി സംസ്ഥാനത്ത്  പരക്കെ കനത്ത മഴ പെയ്യുകയാണ്.  9 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി , തൃശൂര്‍ , മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുളളത്.  കേരളത്തിലും ലക്ഷദ്വീപിലുമുളള 14 കാലാവസ്ഥാ സ്റ്റേഷനുകളില്‍ രണ്ടര മില്ലീ മീറ്റര്‍ മഴ രേഖപ്പെടുത്തുകയും കാറ്റിന്‍റെ ദിശയും ശക്തിയും അനുകൂലമാകുകയും ചെയ്യുന്നതോടെ കാലവര്‍ഷം എത്തിയതായി പ്രഖ്യാപിക്കപ്പെടും. ഇപ്പോള്‍ തന്നെ കടല്‍ പ്രക്ഷുബ്ധമാണ്. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശുന്നുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം വിലക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഴ കുറവുളള കാലവര്‍ഷമാണ് കാലാവസ്ഥാ പ്രവചനങ്ങളിലുളളത്. ...............................................കൂടുതൽ വാർത...
ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് കൂട്ടിയത്<br>
Local

ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് കൂട്ടിയത്

Perinthalmanna RadioDate: 25-05-2026 ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 113.52 രൂപയും ഡീസലിന് 102.44 രൂപയുമായി ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നതാണ് രാജ്യത്തെ വില വർധനവിന് കാരണമായി കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. ഇന്ധനവില ഇനിയും 20 രൂപയോളം വർധിപ്പിക്കണമെന്ന കടുത്ത സമ്മർദം ഇന്ത്യൻ ഓയിൽ കോർപറേഷൻ അടക്കമുള്ള പൊതുമേഖലാ കമ്പനികൾ കേന്ദ്രസർക്കാരിന് മേൽ ചെലുത്തുന്നുണ്ട്. ഇത് വരുംദിവസങ്ങളിൽ വീണ്ടും ഘട്ടംഘട്ടമായി ഇന്ധന വില വർധിച്ചേക്കുമെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചരക്കുകടത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഡീസൽ ആയതിനാൽ, ഈ വിലവർധനവ് ചരക...
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം
Local

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം

Perinthalmanna RadioDate: 25-05-2026 സംസ്ഥാനത്ത് ഈ അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴി ഓൺലൈനായി വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം. 4,10,456 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, അലോട്ട്‌മെൻറ് സമയക്രമം എന്നിവ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. 3,60,844 സീറ്റുകളാണ് ഇത്തവണ പ്ലസ് വണ്ണിൽ ലഭ്യമായിട്ടുള്ളത്. കഴിഞ്ഞവർഷം അരലക്ഷത്തിലധികം സീറ്റുകൾ ഒഴിഞ്ഞുകിടന്ന പശ്ചാത്തലത്തിൽ അലോട്ട്‌മെൻറ് നടപടികൾ പരിശോധിച്ചതിന് ശേഷമായിരിക്കും അധിക സീറ്റുകൾ അനുവദിക്കുക. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമ...