Saturday, September 19

Tag: 270425

മങ്കട സി.എച്ച്‌. സെന്റര്‍ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഇന്ന്
Local

മങ്കട സി.എച്ച്‌. സെന്റര്‍ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഇന്ന്

Perinthalmanna RadioDate: 27-04-2025മങ്കട: ആറായിരത്തിലധികം സൗജന്യ ഡയാലിസിസും എട്ടായിരത്തിലധികം സൗജന്യ നിരക്കിലുള്ള മെഡിക്കല്‍ സേവനങ്ങളും നല്‍കി മങ്കട സി.എച്ച്‌. സെന്റര്‍ രണ്ടാം വര്‍ഷത്തിലേക്ക്‌ കടക്കുന്നു. ഇതിന്റെ ഭാഗമായി മങ്കട സി.എച്ച്‌. സെന്ററിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതുതായി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടം ഇന്ന് രാവിലെ 11ന്‌ പാണക്കാട്‌ സാദിക്കലി ശിഹാബ്‌ തങ്ങള്‍ തറക്കല്ലിടും. എം.എല്‍.എമാരായ കെ.പി.എ. മജീദ്‌, പി. അബ്‌ദുല്‍ഹമീദ്‌, മഞ്ഞളാംകുഴി അലി, നജീബ്‌ കാന്തപുരം, സി.എച്ച്‌. സെന്റര്‍ ചെയര്‍മാന്‍ കുഞ്ഞുമോന്‍ കാക്കിയ, കെ.എം.സി.സി. നേതാക്കള്‍ പങ്കെടുക്കും.കെ.കെ. ആബിദ്‌ ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും. രോഗികള്‍ക്കും കൂട്ടി ഇരിപ്പുകാര്‍ക്കും മറ്റു പൊതുജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ സൗജന്യ നിരക്കിലോ...