Tag: 280326

കേരളത്തിൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത

Local

കേരളത്തിൽ ഏപ്രിൽ ഒന്ന് വരെ വേനൽ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 28-03-2026 പെരിന്തൽമണ്ണ: സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. ഇന്ന് മുതൽ ഏപ്രിൽ ഒന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. പെരിന്തൽമണ്ണ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പെയ്ത മഴ ജനങ്ങൾക്ക് വലിയ ആശ്വാസമായി മാറി. വരും ദിവസങ്ങളിൽ വേനൽ മഴ സജീവമാകുന്നതോടെ സംസ്ഥാനത്തെ താപനില കുറയാനാണ് സാധ്യത. ഈ വർഷം കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയില്ലെന്നും കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ ഇടിമിന്നലുണ്ടാകുന്ന സാഹചര്യത...
വേനൽ ചൂടിന് ആശ്വാസമായി പെരിന്തൽമണ്ണയിലും മഴ പെയ്തു

Local

വേനൽ ചൂടിന് ആശ്വാസമായി പെരിന്തൽമണ്ണയിലും മഴ പെയ്തു

Perinthalmanna RadioDate: 28-03-2026 പെരിന്തൽമണ്ണ: ആഴ്ചകളായി തുടരുന്ന കഠിനമായ ചൂടിന് നേരിയ ആശ്വാസമായി പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും വേനൽ മഴ എത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നഗരത്തെയും സമീപ പഞ്ചായത്തുകളെയും കുളിർപ്പിച്ചു കൊണ്ട് ശക്തമായ മഴ പെയ്തത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 35 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്ന പ്രദേശത്ത് മഴ ലഭിച്ചത് ജനങ്ങൾക്ക് വലിയ ആശ്വാസമായി. ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് ആകാശം ഇരുണ്ടുകൂടുകയും പിന്നാലെ ഇടിമിന്നലോട് കൂടിയ മഴ പെയ്യുകയുമായിരുന്നു. വരാനിരിക്കുന്ന കടുത്ത വേനലിന് മുന്നോടിയായുള്ള ഈ മഴ കാർഷിക മേഖലയ്ക്കും ഉണർവ് നൽകിയിട്ടുണ്ട്.അടുത്ത ദിവസങ്ങളിലും  ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. https://www.instagram.com/ree...
ഇനി ക്രിക്കറ്റ് പൂരം; ഐ.പി.എൽ സീസണിന് ഇന്ന് തുടക്കം

Local

ഇനി ക്രിക്കറ്റ് പൂരം; ഐ.പി.എൽ സീസണിന് ഇന്ന് തുടക്കം

Perinthalmanna RadioDate: 28-03-2026 ബംഗളൂരു: 17 വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) കഴിഞ്ഞതവണ കപ്പുയർത്തിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അത് നിലനിർത്താൻ ഇന്നിറങ്ങുന്നു. ഐ.പി.എല്ലിന്റെ 19ാം സീസണിൽ അവരുടെ ആദ്യ എതിരാളി സൺറൈസേഴ്സ് ഹൈദരാബാദ്.ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 64 സിവസങ്ങൾക്കും 73 മത്സരങ്ങൾക്കും ശേഷം ഫൈനലിനും ആതിഥ്യംവഹിക്കുക ചിന്നസ്വാമി സ്റ്റേഡിയംതന്നെയാവും. ചിന്നസ്വാമി സ്റ്റേഡിയത്തിനിത് വൈകാരിക മത്സരമാവും. കഴിഞ്ഞതവണ ചാമ്പ്യന്മാരായ ബംഗളൂരു ടീമിന്റെ വിജയാഘോഷങ്ങൾക്കിടെ ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്തുണ്ടായ തിക്കിലും തിരക്കിലും 11 ആരാധകർ മരിച്ചിരുന്നു.ഇതോടെ ഇനി ഇവിടെ ഐ.പി.എൽ അടക്കം വൻ മത്സരങ്ങൾ ഒന്നും നടക്കാനിടയില്ല എന്ന അവസ്ഥയിൽനിന്നാണിപ്പോൾ ഐ.പി.എല്ലിന്റെ ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾ തിരിച്ചെത്തുന്നത്. അന്ന് മരിച്ചവര...
കൊടും ചൂടിൽ തിളച്ച് കേരളം; സീസണിലെ ഏറ്റവും കൂടിയ ചൂട് പാലക്കാട്ട്

Local

കൊടും ചൂടിൽ തിളച്ച് കേരളം; സീസണിലെ ഏറ്റവും കൂടിയ ചൂട് പാലക്കാട്ട്

Perinthalmanna RadioDate: 28-03-2026 തിരുവനന്തപുരം: കേരളം ചൂടിൽ തിളച്ചുമറിയവേ, പാലക്കാട്ട് ഈ സീസണിലെ ഏറ്റവും കൂടിയ ചൂട് വ്യാഴാഴ്ച രേഖപ്പെടുത്തി- 39.8 ഡിഗ്രി. ഈ വേനൽക്കാലത്ത് ആദ്യമായാണ് പാലക്കാട്ടെ ചൂട് 39 ഡിഗ്രി കടക്കുന്നത്. പുനലൂരിൽ 38 ഡിഗ്രിയും രേഖപ്പെടുത്തി. കോട്ടയത്ത് ദീർഘകാല ശരാശരിയിലും 2.6 ഡിഗ്രി ഉയർന്ന് 37.3 ഡിഗ്രിയിലെത്തി.ഇനി 31 വരെ ചൂട് ക്രമാതീതമായി ഉയരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഈ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ഇടിമിന്നലോടെ വേനൽമഴ പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് അനുകൂലമായ ന്യൂനമർദപ്പാത്തി രൂപപ്പെട്ടിട്ടുണ്ട്. 31 കഴിഞ്ഞാലും ചില ജില്ലകളിലെങ്കിലും മഴ തുടരാം. ഈ വർഷം എൽ നിനോയുടെ പ്രഭാവം ഇല്ലാത്തതിനാൽ 2024-ലേതുപോലെ അതിരൂക്ഷമായ വേനൽ അനുഭവപ്പെടാൻ ഇടയില്ലെന്നാണ് നിഗമനമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു. ...............................................കൂടുതൽ വ...
തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പൂരം ആചാരപൂർവം കൊടിയേറി

Local

തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പൂരം ആചാരപൂർവം കൊടിയേറി

Perinthalmanna RadioDate: 28-03-2026 അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ മൂന്നാംപൂര ദിവസമായ വെള്ളിയാഴ്ച പൂരം ആചാരപൂർവം കൊടിയേറി. ഭഗവതിക്ക് വടക്കേ നടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കേ നടയിലെ സ്വർണക്കൊടിമരത്തിലും ഉത്സവക്കൊടി ഉയർന്നു. ദീപാരാധനയ്ക്ക് ശേഷം രാത്രി ഏഴിന് കൊടിമരച്ചുവട്ടിലെ പ്രത്യേക താന്ത്രിക കർമ്മങ്ങൾക്ക് ശേഷമായിരുന്നു കൊടിയേറ്റം. വടക്കേ നടയിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി ഭഗവതിയുടെ സ്വർണക്കൊടിമരത്തിലും കിഴക്കേ നടയിൽ തന്ത്രി പന്തലക്കോട്ടത്ത് ശ്രീനാഥ് നമ്പൂതിരി മഹാദേവന്റെ കൊടിമരത്തിലും കൊടിക്കൂറകൾ ഉയർത്തി. അഷ്ടദിക്പാലകൻമാർക്കായി പ്രധാനയിടങ്ങളിലും കൊടിക്കൂറകൾ സ്ഥാപിച്ചു. മറ്റ് ക്ഷേത്രങ്ങളിൽ കൊടിയേറ്റത്തോടെ ഉത്സവം ആരംഭിക്കുമ്പോൾ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പുറപ്പാടിന് ശേഷം മൂന്നാം പൂരത്തിനാണ് ഉത്സവക്കൊടിയേറ്റം.ശനിയാഴ്ച നാലാം പൂരത്തിന് പൂരം മു...