അടുത്ത മാസം 1 മുതല്‍ ഗ്യാസ് ബുക്കിങ്ങില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുന്നു
Perinthalmanna RadioDate: 28-04-2026 പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പാചകവാതക പ്രതിസന്ധിക്ക് പിന്നാലെ ഗ്യാസ് ബുക്കിങ്ങിലും അടിമുടി മാറ്റം. മെയ് 1 മുതൽ രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിങ്, ഡെലിവറി രീതികൾ, വിലനിർണ്ണയം എന്നിവയിൽ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. ആഗോള ഊർജ വിപണിയിലുണ്ടായ അനിശ്ചിതത്വം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ വിതരണ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടികൾ.ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയും പുതിയ ഡെലിവറി, ബുക്കിങ് നിയമങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.*ബുക്കിങ് ഇടവേളകളിൽ മാറ്റം*പുതിയ പരിഷ്കാരം അനുസരിച്ച് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി വര്‍ധിപ്പിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ ഇനി ഓരോ ബുക്കിങ്ങിനും ഇടയിൽ 25 ദിവസം കാത്തിരിക്കണം (നേരത്തെ 21 ...





