Tag: 280626

സംസ്ഥാനത്ത് കാലവർഷത്തിൽ ഇത്തവണ 35 ശതമാനം കുറവ്<br>
Local

സംസ്ഥാനത്ത് കാലവർഷത്തിൽ ഇത്തവണ 35 ശതമാനം കുറവ്

Perinthalmanna RadioDate: 28-06-2026 പെരിന്തൽമണ്ണ: സംസ്ഥാനത്ത് കാലവർഷത്തിൽ ഇത്തവണ 35 ശതമാനം കുറവ്. മൺസൂൺ തുടങ്ങിയ ജൂൺ നാലുമുതൽ കഴിഞ്ഞ ദിവസംവരെയുള്ള കണക്കാണിത്. ഇടുക്കി, വയനാട് ജില്ലകളിലാണ് കാര്യമായ മഴക്കുറവ്. എൽനിനോ പ്രതിഭാസമാണ് ഇതിന് കാരണമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ (കുസാറ്റ്) റഡാർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറഞ്ഞു.ഇങ്ങനെ മഴ കുറയുന്ന പ്രവണത 15 വർഷമായുണ്ട്. 2025-ൽ എട്ടു ശതമാനമായിരുന്നു കാലവർഷം തുടങ്ങി ഇതേ കാലയളവിലെ മഴയുടെ കുറവ്. 2024-ൽ 37 ശതമാനം, 2023-ൽ 66 ശതമാനം, 2021-ൽ 54 ശതമാനം, 2020-ൽ 17 ശതമാനം എന്നിങ്ങനെയായിരുന്നു കുറവ്. രാജ്യമാകെ 41 ശതമാനമാണ് മഴക്കുറവ്. കേരളത്തിലെ 44 നദികളെയും മഴക്കുറവ് ബാധിക്കും. എൽനിനോ എഫക്ട് 12-15 മാസം വരെ തുടരാമെന്നും ഡോ. അഭിലാഷ് പറഞ്ഞു.ദക്ഷിണ അമേരിക്കയിലെ പെറുവിന്റെ തീരത്ത് ശാന്തസമുദ്രത്തിലെ ഉപരിതല താപനില അസാധാരണമായി കൂടുന്ന പ്രതിഭാസമാ...
താമരശ്ശേരി ചുരം വളവുകളിലെ നിർമാണ പ്രവൃത്തികളിൽ മെല്ലെപ്പോക്ക് <br>
Local

താമരശ്ശേരി ചുരം വളവുകളിലെ നിർമാണ പ്രവൃത്തികളിൽ മെല്ലെപ്പോക്ക്

Perinthalmanna RadioDate: 28-06-2026 താമരശ്ശേരി ചുരത്തിലെ മൂന്നു വളവുകളിൽ നടക്കുന്ന നിർമാണ പ്രവൃത്തികളിൽ മെല്ലെപ്പോക്ക്, ഗതാഗതക്കുരുക്ക് രൂക്ഷം. ആവശ്യത്തിനു തൊഴിലാളികളില്ല. ഭാരവാഹനങ്ങളുടെ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചതും പാഴ്‌വാക്കായി. ചുരത്തിലെ വളവുകളുടെ നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതാണ് നിലവിൽ കുരുക്കു രൂക്ഷമാക്കുന്നത്. 6, 7, 8 വളവുകളാണു വീതികൂട്ടി നവീകരിക്കുന്നത്. ആവശ്യത്തിനു പണിക്കാരില്ലാതെ ഇഴയുന്ന പ്രവൃത്തി കാണുമ്പോഴറിയാം, ഇത് അടുത്തകാലത്തൊന്നും തീരില്ല. അടിത്തറ നിർമാണം തുടങ്ങിയിട്ടു പോലുമില്ല.ആറാം വളവിൽ നട്ടംതിരിയും ചുരത്തിലെ കുരുക്കിൽ ഉരുകിത്തീരുകയാണ് യാത്രക്കാർ. പ്രവൃത്തി നടക്കുന്ന ആറാം വളവിൽ മിക്ക ദിവസങ്ങളിലും വാഹനങ്ങൾ കുടുങ്ങാറുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 9.30ന് ചുരം കയറിയ കണ്ടെയ്നർ ലോറി ആറാം വളവിൽ കേടായതോടെ രണ്ടര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പൊലീസും അടിവാരം ഔട്ട് പോസ്റ...
തുടർച്ചയായി മൂന്നാം ജയവുമായി അർജന്റീന<br>
Local

തുടർച്ചയായി മൂന്നാം ജയവുമായി അർജന്റീന

Perinthalmanna RadioDate:28-06-2026തുടർച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോളടിച്ച്‌ പുതിയ ചരിത്രം കുറിച്ച ലയണല്‍ മെസ്സിയുടെ മികവില്‍ ജോർദാനെതിരെ അർജന്റീനയ്ക്ക് തകർപ്പൻ ജയം.ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അർജന്റീന ജോർദാനെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്.ജൂലൈ നാലിന് നടക്കുന്ന റൗണ്ട് ഓഫ് 32-ല്‍ കേപ് വെർദെയാണ് അർജന്റീനയുടെ എതിരാളികള്‍. ആദ്യ പകുതിയില്‍ അർജന്റീനയുടെ സമ്പൂർണ്ണ ആധിപത്യമായിരുന്നു മത്സരത്തില്‍ കണ്ടത്. 19-ാം മിനിറ്റില്‍ ജിയോവാനി ലോസെല്‍സോ ഫ്രീകിക്കിലൂടെ ടീമിന് ആദ്യ ലീഡ് നല്‍കി. 31-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലൗട്ടാരോ മാർട്ടിനെസ് ലക്ഷ്യത്തിലെത്തിച്ചതോടെ അർജന്റീന 2-0ത്തിന് മുന്നിലെത്തി.രണ്ടാം പകുതിയില്‍ ജോർദാൻ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഇഹ്‌സാൻ ഹദ്ദാദിന്റെ ക്രോസില്‍ നിന്ന്...
കൊളംബിയയോട് സമനിലയുമായി രക്ഷപ്പെട്ട് പോർച്ചുഗൽ; നോക്കൗട്ടിൽ എതിരാളികൾ ക്രൊയേഷ്യ<br>
Local

കൊളംബിയയോട് സമനിലയുമായി രക്ഷപ്പെട്ട് പോർച്ചുഗൽ; നോക്കൗട്ടിൽ എതിരാളികൾ ക്രൊയേഷ്യ

Perinthalmanna RadioDate: 28-06-2026 ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ-യിൽ ഒന്നാംസ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ പോർച്ചുഗൽ കൊളംബിയയോട് സമനിലയുമായി രക്ഷപ്പെട്ടു. ഇരുടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ഗ്രൂപ്പിൽനിന്ന് ഒന്നാംസ്ഥാനക്കാരായി കൊളംബിയയും (ഏഴു പോയിന്റ്‌) രണ്ടാംസ്ഥാനക്കാരായി പോർച്ചുഗലും (അഞ്ചുപോയിന്റ്‌) നോക്കൗട്ടിൽ കടന്നു. ഗ്രൂപ്പിലെ നിർണായകമായ മറ്റൊരു മത്സരത്തിൽ കോംഗോ ഉസ്ബെക്കിസ്താനോട് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ജയിച്ചു. ഇതോടെ മികച്ച മൂന്നാംസ്ഥാനക്കാരുടെ പട്ടികയിൽ കോംഗോയും നോക്കൗട്ട് ഉറപ്പിച്ചു. ക്രൊയേഷ്യയാണ് റൗണ്ട് ഓഫ് 32 ൽ പോർച്ചുഗലിന്റെ എതിരാളി.മികച്ച മുന്നേറ്റങ്ങളും അവസരങ്ങളുമായി കളംനിറഞ്ഞെങ്കിലും ഇരുടീമുകൾക്കും ഗോൾ എന്ന ലക്ഷ്യത്തിലെത്താനായില്ല. തുടക്കം മുതൽത്തന്നെ ഇരുടീമും ആക്രമിച്ചു കളിച്ചു. നാലാംമിനിറ്റിൽ പോർച്ചുഗലിന്റെയും ഏഴാംമിനിറ്റിൽ കൊളംബിയയുടെയും ഗോൾശ്രമങ്ങൾ പോസ്റ്...